വിജയ്ബാബുവിന്റെ നായികയായി പത്മപ്രിയ തിരിച്ചെത്തുന്നു
വിവാഹശേഷം പദ്മപ്രിയ മലയാളത്തിലേക്ക് മടങ്ങി വരുന്നു. പി.കെ.ബാബുരാജ് സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ്ബാബുവിന്റെ നായികയായാണ് പദ്മപ്രിയ എത്തുന്നത്.
കുടുംബപശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് ആഗസ്റ്റ് 15ന് കോഴിക്കോട് ആരംഭിക്കും. അമല്‍നീരദിന്റെ ഇയ്യോബിന്റെ പുസ്തകമാണ് പദ്മപ്രിയ ഒടുവില്‍ അഭിനയിച്ച ചിത്രം.

ഏത് വേഷവും തനിക്ക് അനായാസം ഇണങ്ങുമെന്ന് ഇതിനോടകം തെളിയിച്ച നടിയാണ് പത്മപ്രിയ, കാഴ്ച എന്ന ചിത്രത്തിലൂടെ കുടുംബ പ്രേക്ഷകരുടെ വടക്കും നാഥന്‍, അമൃതം, രാജമാണിക്യം, കറുത്ത പക്ഷികള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ആസ്ഥാനം ഉറപ്പിക്കുകയായിരുന്നു
വിജയ് ബാബു നായകനാകുന്ന മൂന്നാമത്തെ ചിത്രമാണിത്. നീനയാണ് വിജയ് ബാബു നായകനായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വിജയ്ബാബു അഭിനയിച്ച ആകാശവാണി അടുത്ത ആഴ്ച തിയേറ്ററില്‍ എത്തും.


Click it and Unblock the Notifications











