»   » പഠനം കഴിഞ്ഞു, പത്മപ്രിയ തിരിച്ചെത്തി

പഠനം കഴിഞ്ഞു, പത്മപ്രിയ തിരിച്ചെത്തി

Posted By:
Subscribe to Filmibeat Malayalam

ഉപരിപഠനത്തിന്റെ തിരക്കുകള്‍ കഴിഞ്ഞ് പത്മപ്രിയ തിരിച്ചെത്തുകയാണ്. ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റിയിലെ പഠനം കഴിഞ്ഞ് താന്‍ വീണ്ടും സിനിമകളില്‍ സജീവമാകാന്‍ പോവുകയാണെന്നാണ് പത്മപ്രിയ പറയുന്നത്.

മലയാളത്തില്‍ പത്മപ്രിയയുടേതായി ഇറങ്ങിയ അവസാന ചിത്രം ലേഡീസ് ആന്റ് ജെന്റില്‍മാന്‍ ആയിരുന്നു. തെന്നിന്ത്യന്‍ ഭാഷകള്‍ക്കൊപ്പം ബംഗാളിയിലും ശ്രദ്ധചെലുത്തുന്നുണ്ട് താരം. മലയാളം എന്നും തനിക്കിഷ്ടപ്പെട്ട ചലച്ചിത്രലോകമാണെന്നും ഒട്ടേറെ മികച്ച കഥാപാത്രത്തെ മലയാളം തനിയ്ക്ക് സമ്മാനിച്ചിട്ടുണ്ടെന്നും പത്മപ്രിയ പറയുന്നു.

Padmapriya

സിനിയോടെന്ന പോലെതന്നെ നാടകങ്ങളോട് ഏറെ ഇഷ്ടമുള്ള പത്മപ്രിയ പറയുന്നത് വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളുടെ നാടങ്ങള്‍ക്കുവേണ്ടിയും താന്‍ സഹകരിക്കുമെന്നാണ്. അമേരിക്കയിലെ ജീവിതം തീര്‍ത്തും വ്യത്യസ്തമായിരുന്നുവെന്നും പഠനകാലത്ത് പലകാര്യങ്ങളും തനിയ്ക്ക് പഠിയ്ക്കാന്‍ കഴിഞ്ഞുവെന്നും താരം പറയുന്നു.

ഇതുവരെ മികച്ച കഥാപാത്രങ്ങള്‍ മാത്രമേ ലഭിച്ചിട്ടുള്ളുവെന്നും ഇനിയും അങ്ങനെ തന്നെ ആകുമെന്നാണ് പ്രതീക്ഷയെന്നും പത്മപ്രിയ പറയുന്നു. ബ്ലസിയുടെ കാഴ്ച എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ ഭാര്യാവേഷം ചെയ്തുകൊണ്ടാണ് ബാംഗ്ലൂര്‍ സ്വദേശിനിയായ പത്മപ്രിയ മലയാളത്തിലെത്തിയത്. ഏറെ മികച്ച കഥാപാത്രങ്ങള്‍ ചെയ്ത താരത്തിന് ഏറെ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

English summary
Padmapriya is just back from the United States after pursuing higher studies in Public Administration from New York University, and is gearing up to be back in Mollywood, full time.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam