»   » മാനേജരെ മാറ്റിയില്ലേല്‍ പത്മപ്രിയയ്ക്ക് വിലക്ക്

മാനേജരെ മാറ്റിയില്ലേല്‍ പത്മപ്രിയയ്ക്ക് വിലക്ക്

Posted By:
Subscribe to Filmibeat Malayalam
Padmapriya
സംവിധായകനും നിര്‍മാതാവുമായ എം എ നിഷാദിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന പരാതിയില്‍ നടി പത്മപ്രിയയോട് അവരുടെ മാനേജരെ ഒഴിവാക്കി മലയാള സിനിമയില്‍ തുടര്‍ന്നാല്‍ മതിയെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെടും.

നമ്പര്‍ 66 മധുര ബസ് എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പത്മപ്രിയയുടെ നടപടി തനിക്ക് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്ന് എംഎ നിഷാദ് കഴിഞ്ഞ ദിവസം പരാതിപ്പെട്ടിരുന്നു. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടുത്ത എക്‌സിക്യൂട്ടീവ് യോഗത്തില്‍ പരാതിയില്‍ തീരുമാനമെടുക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി ശശി അയ്യഞ്ചിറ പറഞ്ഞു.

മധുര ബസില്‍ അഭിനയിക്കാന്‍ പത്മപ്രിയയുടെ സെക്രട്ടറി 10 ലക്ഷം രൂപ വാങ്ങിയെന്ന് നിഷാദ് പരാതിയില്‍ പറയുന്നു. ഇതില്‍ 70,000 രൂപ ഒഴികെ മുഴുവന്‍ പണവും കൊടുത്തു. എന്നിട്ടും ഇടയ്ക്കുവച്ച് പത്മപ്രിയ ഷൂട്ടിങ്ങില്‍നിന്ന് വിട്ടുനിന്നു. ഇത് തനിക്ക് നഷ്ടമുണ്ടാക്കി. എട്ട് ലക്ഷമായിരുന്നു പത്മപ്രിയയുടെ പ്രതിഫലം നിശ്ചയിച്ചിരുന്നു.

എന്നാല്‍ മാനേജര്‍ ഇടപെട്ടപ്പോള്‍ ഇത് 10 ലക്ഷമായി. വന്‍കിട താരങ്ങള്‍ക്കുപോലും സെക്രട്ടറിമാര്‍ ഇല്ലെന്നിരിക്കെ പത്മപ്രിയ സെക്രട്ടറിയെ നിയോഗിച്ചത് നിര്‍മാതാക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയില്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തന്റെ മാനേജര്‍ക്ക് രണ്ട് ലക്ഷം രൂപ നല്‍കിയിട്ടില്ലെന്നാണ് പത്മപ്രിയ പറയുന്നതെന്ന് ശശി അയ്യഞ്ചിറ പറഞ്ഞു. സെക്രട്ടറിയെ നീക്കാതെ മലയാള സിനിമയില്‍ തുടരാന്‍ അനുവദിക്കില്ലെന്നും ശശി അയ്യഞ്ചിറ പറഞ്ഞു.

English summary
Nishad, who is also a producer, alleged that after taking a remuneration of Rs 10 lakh for acting in his film
Please Wait while comments are loading...

Malayalam Photos

Go to : More Photos