പത്മപ്രിയയുടെ യാത്രകള്‍
യാത്രകള്‍ പത്മപ്രിയക്ക് ഏറെ ഇഷ്ടമാണ്. കേരളത്തിലെ പല സ്ഥലങ്ങളിലേക്കും പത്മപ്രിയ യാത്ര നടത്തിയിട്ടുണ്ട്. ഈയിടെ ഒറീസയിലെ ആദിവാസി മേഖലയിലേക്ക് പത്മപ്രിയ ഒരു യാത്ര നടത്തി.
ഒരു ദ്വിഭാഷിയുടെ സഹായത്തോടെയാണ് ആദിവാസികളുമായി പത്മപ്രിയ ആശയവിനിമയം നടത്തിയത്. ആദിവാസികളോടൊപ്പമിരുന്ന് ഭക്ഷണം കഴിച്ചു. അവര്‍ നല്‍കിയതെന്തും കഴിക്കാന്‍ പത്മപ്രിയക്ക് മടിയുണ്ടായിരുന്നില്ല.
എല്ലാ ദിവസവും പത്മപ്രിയ ആദിവാസി മേഖലയില്‍ മുപ്പത് കിലോ മീറ്ററോളം നടന്ന് സ്ഥലങ്ങള്‍ കണ്ടു. ഒരാഴ്ചയോളം നടി അവിടെ താമസിച്ചു. വിശാഖപട്ടണത്തിലെ ഒരു സാമൂഹികപ്രവര്‍ത്തകയോടൊപ്പമായിരുന്നു പത്മപ്രിയയുടെ ആദിവാസി മേഖലയിലെ കറക്കം.
അഭിനേതാക്കള്‍ തങ്ങള്‍ക്ക് തീര്‍ത്തും അപരിചിതമായ ജീവിതമേഖലകളെ അറിയാന്‍ ശ്രമിക്കണമെന്ന് പത്മപ്രിയ പറയുന്നു. ഈ പത്മമൊഴി കേള്‍ക്കാനെങ്കിലും എത്ര അഭിനേതാക്കള്‍ തയ്യാറാവും?
മുന്‍ പേജ് -


Click it and Unblock the Notifications