twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ ശേഷം പത്മപ്രിയ തിരിച്ചെത്തുന്നു

    By Aswathi
    |

    വിവാഹം തന്റെ അഭിനയ ജീവിതത്തിന് തടസ്സമേ അല്ലെന്ന് പത്മപ്രിയ നേരത്തെ വ്യക്തമാക്കിയതാണ്. തുടര്‍ന്ന് അഭിനയിക്കും എന്ന് പറഞ്ഞ നടി ഇതാ ആ വാക്ക് പാലിക്കുന്നു. വിവാഹ ശേഷം പത്മപ്രിയ തിരികെ എത്തുന്നു. തമിഴിലൂടെയാണ് മടങ്ങിവരവ്.

    'സത്തം പോടാതെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ വസന്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് പത്മപ്രിയയുടെ മടങ്ങിവരവ്. 'ശിവരഞ്ജിനിയും ഇന്നും സില പെണ്‍ഗളും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പത്മപ്രിയയെ കൂടാതെ മറ്റ് രണ്ട് മലയാളി നായികമാര്‍ക്കൂടെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രമ്യ നമ്പീശനും പാര്‍വ്വചതിയും.

    padma-priya

    ഒരു സ്ത്രീ കേന്ദ്രീകൃത കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. വളരെ ശക്തമായ വേഷമാണ് പത്മപ്രിയ കൈകാര്യം ചെയ്യുന്നത്. പ്രശസ്ത കര്‍ണാടിക് സംഗീതഞ്ജനായ സുധ രഘുനാഥന്‍ ആമ് ചിത്രത്തിന് സംഗീതമൊരുക്കുന്നു. സിനിമയുടെ ചിത്രീകരണം ഇതിനകം ആരംഭിച്ചു കഴിഞ്ഞു.

    2013 ല്‍ പുറത്തിറങ്ങിയ 'തങ്കമീന്‍' എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് പത്മപ്രിയ അഭിനയിച്ചത്. മലയാളത്തില്‍ ചെയ്ത 'ഇയ്യോബിന്റെ പുസ്തക'മാണ് ഒടുവില്‍ റിലീസായത്. 'ബ്രഹ്മന്‍' എന്ന ഒരു ചിത്രത്തിന് കൂടെ പത്മപ്രിയ തമിഴില്‍ കരാറൊപ്പിട്ടിട്ടുണ്ടെന്നാണ് വിവരം.

    English summary
    Talented actress Padmapriya who married recently and took a temporary break from films is making a return. She will be doing a pivotal role in a women centric film directed by Vasanth.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X