»   » ആക്രമണത്തേക്കുറിച്ച് പരാതിപ്പെട്ട നടിയോട് സംവിധായകന്‍ പറഞ്ഞത്??? തുറന്നടിച്ച് പത്മപ്രിയ!!!

ആക്രമണത്തേക്കുറിച്ച് പരാതിപ്പെട്ട നടിയോട് സംവിധായകന്‍ പറഞ്ഞത്??? തുറന്നടിച്ച് പത്മപ്രിയ!!!

Posted By: Karthik
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ യുവ നടി അക്രമിക്കപ്പെട്ട സംഭവം വാര്‍ത്തയും കേസും ആയതോടെ പ്രതികരണങ്ങളും നിലപാടുകളുമായി താരങ്ങളും സംഘടനകളും സജീവമായിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അമ്മയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് പത്മപ്രിയ. അമ്മയിലെ അംഗങ്ങള്‍ ഇപ്പോള്‍ നടത്തുന്നതെല്ലാം വികാരപരമായ അഭിപ്രായ പ്രകടനങ്ങളാണെന്ന് പത്മപ്രിയ പറയുന്നു.

മുമ്പോരിക്കല്‍ ഒരു നടിക്ക് നേരിട്ട അനുഭവം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പത്മപ്രിയ വ്യക്തമാക്കുന്നത്. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നല്ലൊരു ശതമാനം സംഭാവന ചെയ്യുന്ന സിനിമ മേഖലയില്‍ സ്ത്രീകള്‍ക്ക് എന്ത് സുരക്ഷിതത്വം ആണുള്ളതെന്ന് അവര്‍ ചോദിക്കുന്നു. മലയാളത്തിന് പുറത്തുള്ള സിനിമകളില്‍ അഭിനയിച്ചപ്പോഴുള്ള നല്ല അനുഭവങ്ങളും പങ്കുവയ്ക്കുന്ന അവര്‍ ഇത്തരം അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ സിനിമ സംഘടനകള്‍ക്കുള്ള പങ്ക് ഈ അനുഭവത്തെ മുന്‍നിറുത്തി വ്യക്തമാക്കുന്നുണ്ട്.

കേരളത്തിലെ യുവ നടി അക്രവമിക്കപ്പെട്ടപ്പോഴുണ്ടായതുപോലുള്ള സമാന സംഭവം മുമ്പ് മറ്റൊരു നടിക്കും ഉണ്ടായിട്ടുണ്ടാന്നും പത്മപ്രിയ. അന്ന് സംഘടനകളും ഉത്തരവാദിത്തപ്പെട്ടവരും മൗനം പാലിച്ചു. അന്നും തന്റെ ഡ്രൈവറില്‍ നിന്നാണ് ആ നടിക്ക് ദുരനുഭവം ഉണ്ടായത്. ഡ്രൈവര്‍ നടിയെ കടന്ന് പിടിക്കുകയായിരുന്നു.

തനിക്കുണ്ടായ ദുരനുഭവത്തേക്കുറിച്ച് നടി സംവിധായകനോട് പരാതിപ്പെട്ടു. എന്നാല്‍ പ്രഗത്ഭനായ ആ സംവിധായകന്‍ നടിക്ക് അനുകൂലമായ നലടപടി സ്വീകരിക്കുന്നതിന് പകരം പ്രശ്‌നം ഉണ്ടാക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. തന്റെ സിനിമയില്‍ അഭിനയിക്കുന്ന നടിയുടെ സുരക്ഷിതത്വത്തേക്കള്‍ അവര്‍ മുന്‍ഗണന നല്‍കിയത പ്രശ്‌നങ്ങള്‍ വഷളാക്കാതെ തന്റെ സിനിമ പൂര്‍ത്തീകരിക്കാനായിരുന്നു.

സിനിമയെ പ്രതികൂലമായി ബാധിക്കരുതെന്ന് കരുതി നടി സംവിധായകന്റെ നിര്‍ദേശം അംഗീകരിച്ചു. എന്നാല്‍ അതിലെ ഏറ്റവും ഖേദകരമായ വസ്തുത തുടര്‍ന്നുളള ദിവസങ്ങളിലും ആ നടിയുള്ള വാഹനം ഓടിച്ചത് ഇതേ ഡ്രൈവര്‍ തന്നെയായിരുന്നുവെന്നതാണെന്നും പത്മപ്രിയ വെളിപ്പെടുത്തുന്നു. ഉത്തരവാദിത്തപ്പെട്ടവരുടെ മൗനങ്ങളാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതിന് കാരണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ അവസ്ഥയല്ല മറ്റ് ഭാഷകളിലെന്ന് പത്മപ്രിയ പറയുന്നു. അടുത്തിടെ പത്മപ്രിയ അഭിനയിച്ച സെയ്ഫ് അലി ഖാന്‍ ചിത്രം 'ഷെഫിലെ' അനുഭവങ്ങള്‍ സൂചിപ്പിച്ചാണ് പത്മപ്രിയ ഇക്കാര്യം വ്യക്തമാക്കിയത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ പ്രാധാന്യമുള്ള സെറ്റായിരുന്നു അത്. എല്ലാ മേഖലകളിലും സ്ത്രീ സാന്നിദ്ധ്യമുണ്ടായിരുന്നു. സ്ഥിരം പ്രശ്‌നങ്ങളായ ടോയ്‌ലെറ്റ്, വാഷ്‌റൂം, ഡ്രസിംഗ് റൂം തുടങ്ങിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ലെന്നും പത്മപ്രിയ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം അവര്‍ വ്യക്തമാക്കിയത്.

മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുള്ളതായുള്ള വെളിപ്പെടുത്തലുകള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ വളരെ വികാരപരമായി പ്രതികരിക്കുന്ന സംഘടനകളും വ്യക്തികളും ഇക്കാര്യങ്ങളോട് അന്ന് പാലിച്ച മൗനം ചോദ്യചിഹ്നമായി നില്‍ക്കുന്നു. ഇപ്പോഴുള്ള പ്രതികരണങ്ങള്‍ അന്നേ ഉണ്ടായിരുന്നെങ്കില്‍ ഇവ ആവര്‍ത്തിക്കപ്പെടില്ലായിരുന്നെന്ന് കാലം ഓര്‍മപ്പെടുത്തുകയാണ്.

English summary
Padmapriya reveals an actress harassed by her driver before. She Complained to her director and he told her to don't make issues.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam