»   » ആ ഒരു നിമിഷം സിനിമയില്‍ നിന്ന് വിട്ടു നിന്നതിന് വിഷമം തോന്നി; പത്മപ്രിയ പറയുന്നു

ആ ഒരു നിമിഷം സിനിമയില്‍ നിന്ന് വിട്ടു നിന്നതിന് വിഷമം തോന്നി; പത്മപ്രിയ പറയുന്നു

Written By:
Subscribe to Filmibeat Malayalam

പഠനത്തിന് വേണ്ടി സിനിമയില്‍ നിന്ന് ചെറിയൊരു ഇടവേള എടുത്തതായിരുന്നു പത്മപ്രിയ. വിവാഹം കഴിഞ്ഞതോടെ സിനിമ പൂര്‍ണമായും വിട്ടു എന്ന ഭാവമായി. ഇപ്പോള്‍ പഠനുവും കുടുംബ ജീവിതവുമൊക്കെയായി മുന്നോട്ട് പോകുകയാണ്.

പഠനത്തിന്റെ ഭാഗമായി ഒരു ഗവേഷണം നടത്തുന്നതിനായി പത്മപ്രിയ ദിവസങ്ങള്‍ക്ക് മുമ്പ് തൃശ്ശൂരില്‍ എത്തിയിരുന്നു. ഗ്രാമപ്രദേശങ്ങളെ കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായിട്ടാണ് തൃശ്ശൂരിലെ പഴയന്നൂരില്‍ പത്മപ്രി എത്തിയത്.

padmapriya

എന്നാല്‍ അവിടെയുള്ള ജനങ്ങളുടെ സ്വീകരണം തന്നെ അത്ഭുതപ്പെടുത്തി എന്നും ആ ഒരു നിമിഷം സിനിമയില്‍ നിന്ന് വിട്ടു നിന്നതില്‍ സങ്കടം തോന്നി എന്നും പത്മപ്രിയ പറഞ്ഞു.

നേരത്തെ മോഹന്‍ലാലിനൊപ്പം അഭിനയിച്ച വടക്കും നാഥന്‍ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിന് വേണ്ടിയും തൃശ്ശൂരില്‍ എത്തിയിരുന്നു. അന്നും ആ പരിസരം നന്നായി ആസ്വദിച്ചിട്ടുണ്ട്.

ഇപ്പോഴും ജനങ്ങളില്‍ നിന്ന് കിട്ടുന്നത് അതേ സ്വീകരണമാണ്. രണ്ട് വര്‍ഷമായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ആളാണ് ഞാന്‍. വീണ്ടും എത്തിയത് സിനിമയ്ക്ക് വേണ്ടിയല്ല, എന്റെ പഠനത്തിന്റെ ഭാഗമായിട്ടാണ്. എന്നിട്ടും ആളുകളില്‍ നിന്ന് ലഭിച്ച സഹകരണം എന്നെ അത്ഭുതപ്പെടുത്തി- പത്മപ്രിയ പറഞ്ഞു

English summary
Padmapriya surprises villagers with her researcher role

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam