ഐറ്റം നമ്പറുമായി പത്മപ്രിയ വീണ്ടും
ഉപരിപഠനം കഴിഞ്ഞ് അമേരിക്കയില്‍ നിന്നും തിരിച്ചെത്തിയ പത്മപ്രിയ വീണ്ടും സിനിമയില്‍ സജീവമാകാനൊരുങ്ങുകയാണ്. രണ്ടാംവരവില്‍ ഐറ്റം ഡാന്‍സിലൂടെയാണ് പത്മപ്രിയ തിരിച്ചെത്തുന്നത്. നേരത്തേ ബാച്‌ലര്‍പാര്‍ട്ടിയെന്ന ചിത്രത്തിന് വേണ്ടി പത്മപ്രിയ ഐറ്റംഡാന്‍സ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. പത്മപ്രിയയെപ്പോലെ ഒരു മുന്‍നിരതാരം ഐറ്റംഡാന്‍സ് ചെയ്തത് വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ താരം വീണ്ടും ഐറ്റം നമ്പറുമായി എത്തുകയാണ്. ഇത്തവണ പത്മപ്രിയയുടെ നൃത്തം തമിഴകത്താണെന്നുമാത്രം.
ശശികുമാര്‍ സംവിധാനം ചെയ്യുന്ന ബ്രാഹ്മണ്‍ എന്ന ചിത്രത്തിലാണ് പത്മപ്രിയ ഐറ്റം നമ്പര്‍ ചെയ്യുന്നത്. വാടാ വാടാ നന്‍പാ എന്ന ഗാനത്തിനാണ് താരം ചുവടുവെച്ചിരിക്കുന്നത്. പാട്ടിന്റെ ചിത്രീകരണം കഴിഞ്ഞദിവസം നടന്നു. ശശികുമാര്‍തന്നെയാണ് ചിത്രത്തില്‍ നായകനാകുന്നത്. പുതുമുഖമായ ലാവണ്യ ത്രിപാഠി ചിത്രത്തില്‍ നായികയായി എത്തുന്നു. സഹനടിയുടെ വേഷമാണ് ചിത്രത്തില്‍ പത്മപ്രിയയ്ക്ക്.

കാമ്പുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ മലയാളത്തിലേയ്ക്കും താന്‍ വരുമെന്നും ടൈപ്പ് വേഷങ്ങള്‍ ഏത് ഭാഷയിലായാലും ചെയ്യാന്‍ താല്‍പര്യമില്ലെന്നും പത്മപ്രിയ പറയുന്നു. സിദ്ദിഖ് ഒരുക്കിയ മോഹന്‍ലാല്‍ ചിത്രമായ ലേഡീസ് ആന്റ് ജെന്റില്‍മാനാമായിരുന്നു പത്മപ്രിയ അഭിനയിച്ച അവസാനത്തെ മലയാളചിത്രം.


Click it and Unblock the Notifications











