»   » അവനെന്റെ മാറില്‍ പിടിച്ച് ഞെരിച്ച ശേഷം ഓടിപ്പോയി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

അവനെന്റെ മാറില്‍ പിടിച്ച് ഞെരിച്ച ശേഷം ഓടിപ്പോയി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പത്മപ്രിയ

Written By:
Subscribe to Filmibeat Malayalam

ഒരു മാഗസിന് പത്മപ്രിയ നല്‍കിയ അഭിമുഖത്തില്‍ പല ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളും ഉണ്ടായിരുന്നു. ഷൂട്ടിങ് സെറ്റില്‍ നായികമാര്‍ അനുഭവിയ്ക്കുന്ന പീഡനങ്ങളെ കുറിച്ചും കാസ്റ്റിങ് കൗച്ചിനെ കുറിച്ചുമൊക്കെ നടി നടത്തിയ വെളിപ്പെടുത്തലുകള്‍ സിനിമയുടെ സാധാരണ പ്രേക്ഷരെ ശരിയ്ക്കും ഞെട്ടിച്ചു.

വിഘ്‌നേശിനൊപ്പം കഴിയുമ്പോഴും നയന്‍താര പ്രഭു ദേവയെ പ്രണയിക്കുന്നു, ഇതാ അതിന് തെളിവ്!!

അതേ അഭിമുഖത്തില്‍ താന്‍ പന്ത്രണ്ടാം വയസ്സില്‍ നേരിട്ട ലൈംഗിക പീഡനത്തെ കുറിച്ചും പത്മപ്രിയ വെളിപ്പെടുത്തിയിരുന്നു. സിനിമയില്‍ മോശമായ ഒരു അഡ്ജസ്റ്റ്‌മെന്റിനും നിന്ന് കൊടുത്തിട്ടില്ല എന്ന് വ്യക്തമാക്കിയ പത്മപ്രിയ, 12 ആം വയസ്സില്‍ നേരിട്ട ആ പീഡനത്തെ കുറിച്ച് പറയുന്നു.. വായിക്കാം...

ഭര്‍ത്താവ് വീട്ടിലില്ലാത്ത ദിവസം ഭീഷണി, കത്തിയുമായി കഴിഞ്ഞ ദിവസങ്ങളെ കുറിച്ച് സണ്ണി ലിയോണ്‍

വഴിചോദിച്ചു വന്നയാള്‍

എന്റെ ബാല്യകാലം ഹൈദരാബാദിലായിരുന്നു താമസം. ഒരു ദിവസം ഞാന്‍ ട്യൂഷന് പോയിക്കൊണ്ടിരിയ്ക്കുമ്പോഴാണ് ഒരാള്‍ വഴി ചോദിച്ച് വന്നത്. വഴി പറഞ്ഞുകൊടുക്കുമ്പോള്‍ അയാള്‍ എന്റെ മാറില്‍ പിടിച്ച് ഞെരിച്ച് ഓടിക്കളഞ്ഞു.

എന്റെ പ്രായം

അന്നെനിക്ക് പന്ത്രണ്ട് വയസ്സാണ് പ്രായം. എന്തിനാണ് അയാള്‍ അത് ചെയ്തത് എന്ന് തിരിച്ചറിയാനുള്ള പാകം എത്തിയിരുന്നില്ല. ഇന്ന് അതെത്രത്തോളം ഭീകരമായിരുന്നു എന്ന് മനസ്സിലാക്കുമ്പോള്‍ പേടിയാവുന്നു.

സിനിമയില്‍ ഉണ്ടായിട്ടില്ല

സിനിമയില്‍ എനിക്കൊരിക്കലും മോശം അനുഭവം ഉണ്ടായിട്ടില്ല. ഒരുപക്ഷെ കിടക്ക പങ്കിടാന്‍ വിസമ്മതിച്ചതുകൊണ്ടാവാം എന്നെ ഒതുക്കിയത്. നല്ല സ്‌ക്രിപ്റ്റ് ആണെങ്കില്‍ മാത്രമേ ഞാന്‍ അഭിനയിക്കൂ എന്നവര്‍ക്കറിയാം. അഭിനയിക്കുക എന്നതിലുപരി, എന്നില്‍ നിന്ന് ഒരു ചുംബനം പോലും അവര്‍ക്ക് കിട്ടില്ല.

സെറ്റില്‍ അനുഭവിയ്ക്കുന്ന പീഡനം

മോശമായ അനുഭവങ്ങള്‍ പലപ്പോഴും പലര്‍ക്കും സെറ്റില്‍ ഉണ്ടായിട്ടുണ്ട്. ഷൂട്ടിങ് നടക്കുന്ന സ്ഥലത്ത് ചിലര്‍ നടിമാരുടെ നിതംബത്തില്‍ ഒന്നുമറിയാതെ ഉരസി പോവും. ചുമലില്‍ പിടിച്ച് മ്ലേച്ചമായി സംസാരിക്കും. പ്രതികരിച്ചാല്‍ സോറി പറയും. അത് അംഗീകരിയ്ക്കുകയേ നായികമാര്‍ക്ക് നിവൃത്തിയുള്ളൂ.

പ്രതിഫലം നല്‍കില്ല

ചിലര്‍ വൃത്തിക്കെട്ട സന്ദേശങ്ങള്‍ അയക്കും. ഇതും ഒരു തരത്തില്‍ പീഡനമല്ലേ. നായികമാര്‍ക്ക് പ്രതിഫലം നല്‍കാത്തതും സിനിമാ മേഖലയിലെ പീഡനമായിട്ട് തന്നെയണ് കരുതുന്നത്.

കിടക്ക പങ്കിടാനുള്ള ക്ഷണം

ഒരു സിനിമയില്‍ പ്രധാന വേഷം ലഭിയ്ക്കാന്‍ സംവിധായകന്റെയോ നിര്‍മാതാവിന്റെയോ കിടക്ക പങ്കിടണം എന്ന് പറഞ്ഞാല്‍ എത്രപേര്‍ അത് സ്വീകരിയ്ക്കും. എതിര്‍ക്കുന്ന നടിമാര്‍ക്ക് സിനിമയില്‍ അവസരമില്ല. ആ നടിമാര്‍ മോശമാണെങ്കില്‍ അവര്‍ക്കൊപ്പം കിടക്കുന്നവരോ?

മുതിര്‍ന്ന നടിമാരും

പുതുമുഖ നടിമാര്‍ മാത്രമാണ് ഇത്തരത്തില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നത് എന്ന് കരുതരുത്. പേരും പ്രശസ്തിയുമായ മുതിര്‍ന്ന നടിമാരും ഇതിന് ഇരയാണ്. അവര്‍ക്ക് ആ പേരും പ്രശസ്തിയും നിലനിര്‍ത്തേണ്ടതുണ്ട്. ഇങ്ങനെ കിടക്ക പങ്കിട്ടാലും സിനിമയില്‍ സ്ഥിരമായി നിലനില്‍പുണ്ടാവും എന്ന് പറയാന്‍ കഴിയുമോ?

സ്ത്രീ സാന്നിധ്യം കുറവ്

എല്ലാ ഷൂട്ടിങ് സ്‌പോട്ടുകളിലും പുരുഷന്മാരാണ് കൂടുതല്‍. അത് വലിയൊരു ബുദ്ധിമുട്ടാണ്. ചില കാര്യങ്ങള്‍ സംസാരിക്കാന്‍ സ്ത്രീകളുടെ സാന്നിധ്യം വേണം. ആര്‍ത്തവമായാല്‍ അക്കാര്യം എനിക്കൊരു സ്ത്രീയോട് മാത്രമേ പറയാന്‍ കഴിയൂ. എല്ലാതെ എന്നെക്കാള്‍ പ്രായമുള്ള മോഹന്‍ലാലിനോടും മമ്മൂട്ടിയോടും പറയാന്‍ കഴിയുമോ?

അവൈലബിളാണോ എന്ന ചോദ്യം

ആ ചോദ്യം ഞാന്‍ നേരിട്ടിട്ടുണ്ട്.. പക്ഷെ സിനിമയില്‍ നിന്നല്ല.. എന്റെ ഒരു സുഹൃത്തില്‍ നിന്നാണ്. ഒരിക്കല്‍ അയാള്‍ എന്റെ വീട്ടില്‍ വന്നു. ടിവിയില്‍ സിനിമ കാണുകയായിരുന്നു ഞാന്‍. അതില്‍ ഒരു റൊമാന്റിക് രംഗം നടക്കാന്‍ പോകുകയായിരുന്നു. അത് കണ്ടപ്പോള്‍ അയാള്‍ വാതില്‍ അടയ്ക്കാന്‍ ഭാവിച്ചു. എനിക്ക് ഇത്തരം കാര്യങ്ങളില്‍ താത്പര്യമില്ലെന്ന് പറഞ്ഞ് അയാളെ ഒഴിവാക്കി- പത്മപ്രിയ പറഞ്ഞു.

മരണം വരെ നടിയായിരിയ്ക്കും

വിവാഹം കഴിഞ്ഞല്ലോ, ഇനി അഭിനയിക്കുമോ എന്ന ചോദ്യം എനിക്കിഷ്ടമല്ല. വിവാഹം ഒരു സ്വകാര്യ വിഷയമാണ്. എന്റെ കുടുംബ ജീവിതത്തെ ഞാന്‍ ഷൂട്ടിങ് സ്‌പോട്ടില്‍ കൊണ്ടുവരില്ല. സിനിമ എന്നെ സംബന്ധിച്ച് സാധാരണ വിഷയമല്ല. മരണം വരെ ഞാനൊരു നടിയായിരിയ്ക്കും- പത്മപ്രിയ പറഞ്ഞു

English summary
Padmapriya was sexually harassed at her youth

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam