പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
ഉദയനാണ് താരം എന്ന ചിത്രത്തിലെ സരോജ് കുമാര്‍ എന്ന കഥാപാത്രത്തെ വികസിപ്പിച്ചുണ്ടാക്കിയ ചിത്രമാണ് പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രം. ശ്രീനിവാസന്റെ തിരക്കഥയില്‍ സജിന്‍ രാഘവനാണ് ചിത്രം സംവിധാനം ചെയ്തത്.
ഹാസ്യത്തിന് പ്രാധാന്യം നല്‍കി, ഒരു ആക്ഷേപഹാസ്യ ചിത്രമാണ് ശ്രീനിവാസന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ആ ഉദ്ദേശം കൊണ്ടത് പദ്മശ്രീ ഭരത് ഡോ. മോഹന്‍ലാലിനാണോ എന്ന് പലര്‍ക്കും സന്ദേഹമുണ്ടായിരുന്നു.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
എന്നാല്‍ മോഹന്‍ലാലിനെ ഉദ്ദേശിച്ചല്ല പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ എന്ന ചിത്രമൊരുക്കിയത് എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ വ്യക്തമാക്കി.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
മോഹന്‍ലാലിനെയും ശ്രീനിവാസനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി റോഷന്‍ അന്‍ഡ്രൂസ് സംവിധാനം ചെയ്ത ഉദയനാണ് താരം എന്ന ചിത്രത്തില്‍ ശ്രീനിവാസന്‍ അവതരിപ്പിച്ച കഥാപാത്രമാണ് സൂപ്പര്‍സ്റ്റാര്‍ സരോജ് കുമാര്‍.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
എന്തിനെയും ആക്ഷേപവത്കരിക്കുന്ന ശ്രീനിവാസന്‍ സിനിമയ്ക്കകത്തെ ചില അറിയാ കഥകളെ കുറിച്ച് ആക്ഷേപവത്കരിച്ചെഴുതിയ തിരക്കഥയാണ് പദ്ശ്രീ ഭരത് ഡോ. സരോജ് കുമാറിന്റേത്.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
പദ്മശ്രീ ഭരത് ഡോ. മോഹന്‍ലാല്‍ എന്നാണ് ലാലിനെ ബഹുമാനത്തോടെ വിശേഷിപ്പിയ്ക്കുന്നത്. (ഇപ്പോള്‍ കേണലുമുണ്ട്). പേരിലെ സാമ്യം തന്നെയാണ് ആദ്യത്തെ കാരണം. ഈ സിനിമ ഇറങ്ങുന്ന കാലത്ത് ചെറുപ്പക്കാരികളായ നായികമാരോടൊപ്പം മോഹന്‍ലാലും മമ്മൂട്ടിയും അഭിനയിക്കുന്നതിനെതിരെ ഒരുപാട് വിമര്‍ശനങ്ങള്‍ ഉയരുന്ന സമയമായിരുന്നു എന്നതും ശ്രദ്ധേയം

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
എല്ലാം വെട്ടിത്തുറന്ന് പറയുന്നത് തന്റെ ശീലമാണെന്നും എന്നാല്‍ പദ്മശ്രീ ഭരത് ഡോക്ടര്‍ സരോജ് കുമാര്‍ എന്ന ചിത്രം ഉദ്ദേശിച്ചത് ലാലിനെ അല്ല എന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
മോഹന്‍ലാലിന് വില്ലന്‍ വേഷങ്ങള്‍ ഇഷ്ടമല്ലെന്നും അതിനാല്‍ തനിക്ക് വച്ച പല വേഷങ്ങളും ലാലെടുത്തു എന്നും നേരത്തെ ശ്രീനിവാസന്‍ പറഞ്ഞിരുന്നു. നെഗറ്റീവ് വേഷമാണെങ്കില്‍ ഷൂട്ട് തുടങ്ങുന്നതിന്റെ തലേ ദിവസം തലവേദനയാണെന്ന് പറഞ്ഞ് ലാല്‍ പോകുമത്രെ. അങ്ങനെയാണ് താന്‍ ചെയ്യാനിരുന്ന ഉദയാനാണ് താരത്തിലെയും മുകുന്ദേട്ടാ സുമിത്ര വിളിക്കുന്ന എന്ന ചിത്രത്തിലെയും വേഷം മോഹന്‍ലാല്‍ ചെയ്തതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

പദ്മശ്രീ ഭരത് ഡോ. സരോജ് കുമാര്‍ ഉദ്ദേശിച്ചത് മോഹന്‍ലാലിനെ അല്ല: ശ്രീനിവാസന്‍
മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ശ്രീനിവാസനും മോഹന്‍ലാലും. എണ്ണം പറഞ്ഞ സിനിമകളില്‍ ഇരുവരും ഒന്നിച്ചെത്തി പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുണ്ട്. അതിലേറ്റവും ശ്രദ്ധേയമാണ് നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ദാസനും വിജയനും. പക്ഷെ ഇനിയൊരു ദാസനും വിജയനും കൂട്ടുകെട്ട് ആവര്‍ത്തിക്കില്ലെന്ന് ശ്രീനിവാസന്‍ മുമ്പ് പറഞ്ഞിരുന്നു

Click it and Unblock the Notifications