»   »  മഹാനിധി രഹസ്യങ്ങള്‍ സിനിമയാവുന്നു

മഹാനിധി രഹസ്യങ്ങള്‍ സിനിമയാവുന്നു

Posted By:
Subscribe to Filmibeat Malayalam
Padmavyooham
മഹാനിധിയുടെ കണ്ടെത്തലോടെ ലോകശ്രദ്ധയാകര്‍ഷിച്ച ശ്രീ പദ്മനാഭസ്വാമി ക്ഷേത്രവും നിലവറകളും അതിനെ ചൂഴ്ന്ന് നില്‍ക്കുന്ന രഹസ്യങ്ങളും സിനിമയാവുന്നു. ഒരുസംഘം നവാഗതര്‍ ഒരുക്കുന്ന'പദ്മവ്യൂഹം' എന്ന ചിത്രമാണ് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിന്റെ ചരിത്രപശ്ചാത്തല വിവരണത്തിലൂടെ കഥ പറയുന്നത്.

പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പ്രത്യേക നിര്‍മാണരീതിയും അതിന് പിന്നിലെ ചരിത്രവുമെല്ലാം സിനിമയുടെ ഭാഗമാവുന്നുണ്ട്. യുദ്ധത്തില്‍ ശത്രുക്കളെ ആക്രമിയ്ക്കുന്നതിനായി ചമയ്ക്കുന്ന പ്രത്യേക യുദ്ധമുറയാണ് പദ്മവ്യൂഹം. ഒരിയ്ക്കല്‍ പദ്മവ്യൂഹത്തിനകത്ത് കയറിപ്പോയാല്‍ പിന്നെ തിരിച്ചിറങ്ങുക അതീവദുഷ്‌ക്കരമാണ്. ഇതു തന്നെയാണ് മഹാനിധിയെച്ചുറ്റിപ്പറ്റിയൊരുക്കുന്ന സിനിമയുടെ പശ്ചാത്തലവും.

പദ്മനാഭസ്വാമി ക്ഷേത്രനിര്‍മാണത്തിന് പിന്നില്‍ മാര്‍ത്താണ്ഡ വര്‍മ്മ മഹാരാജാവിന് മറ്റുചില ഉദ്ദേശങ്ങളുണ്ടായിരുന്നുവെന്ന് ചരിത്രത്തില്‍ പലയിടത്തും പരാമര്‍ശങ്ങളുണ്ട്. ടിപ്പു സുല്‍ത്താന്റെ ആക്രമണത്തെ പ്രതിരോധിയ്ക്കാനും അമൂല്യമായി സ്വത്ത് നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുന്നതിനുമാണ് ഈ ബൃഹദ്‌ക്ഷേത്രം നിര്‍മിച്ചതെന്നും പറയപ്പെടുന്നു.

ക്ഷേത്രത്തെക്കുറിച്ചുള്ള വിവരശേഖരണത്തിനെത്തുന്ന ദേവനെന്ന പത്രപ്രവര്‍ത്തകന്റെ കൊലപാതകത്തെത്തുടര്‍ന്നുള്ള അന്വേഷണമാണ് നിലവറകളിലും രാജവാഴ്ചയുടെ പ്രൗഢമായ ചരിത്രത്തിലേക്കും നീളുന്നത്. ക്ഷേത്രഭരണാധികാരി ആദിത്യവര്‍മയെന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.

നോബി തര്യനാണ് ആദിത്യവര്‍മയെ അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്തും ആലപ്പുഴയിലുമാണ് ചിത്രം പൂര്‍ത്തീകരിച്ചത്. പി.ഐ. ബിജോയ് ആണ് രചനയും സംവിധാനവും. ഛായാഗ്രഹണം സുനില്‍ കൈമനം.

English summary
Padmavyooham – the first film project by Megawave Productions- is a mystery-thriller movie that takes you through the master mind of Marthanda Varma, one of the greatest visionaries Travancore has ever witnessed.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X