ശാസ്ത്രജ്ഞനാകാൻ കൊതിച്ചു!!പത്മവ്യൂഹത്തിലെ അഭിമന്യൂ... ട്രെയിലർ പുറത്ത്, കാണൂ
അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
കേരള ജനത നിറ കണ്ണുകളോടെ കേട്ട ഒരു മരണവാർത്തയായിരുന്നു എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥി അഭിമുന്യൂവിന്റേത്. അഭിമന്യൂവിന്റെ ജീവിതകഥ പറയുന്ന പത്മവ്യൂഹത്തിലെ അഭിമന്യൂ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ട്രെയിലറിന് ലഭിക്കുന്നത്. ചിത്രത്തിൽ ആകാശ് ആര്യനാണ് അഭിമന്യൂവായി വേഷമിടുന്നത്.

അടുത്തിടെ അന്തരിച്ച സിപിഎം നേതാവ് സൈമൺ ബ്രിട്ടോ ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇന്ദ്രൻസ്, സോന നായർ, അനൂപ് ചന്ദ്രൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കൂടാത ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖ താരങ്ങളാണ്.
വനീഷ് ആരാധ്യ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ആർഎംസിസി പ്രൊഡക്ഷനാണ്. അജയ് ഗോപാലാണ് ചിത്രത്തിലെ പാട്ടുകളുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ഇതു കൂടാതെ മൂന്ന് കവിതയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ മാസം ചിത്രം തിയേറ്ററുകളിൽ എത്തും.


Click it and Unblock the Notifications











