എല്ലാവരും കണ്ടിരിക്കണം പയ്ക്കുട്ടിയെ!! ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ പുറത്ത്, വീഡിയോ കാണാം
ശംഭു എന്ന ബധിര യുവാവും നന്ദിനി എന്ന പശുവും തമ്മിലുളള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം.
പുതുമുഖങ്ങൾ പ്രധാന വേഷത്തിലെത്തുന്ന പയ്ക്കുട്ടി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നന്ദു വരൂവർ സംവിധാനെ ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സധീഷ് വിജയൻ വാഴൂരാണ്. സുഭാഷ് രാമനാട്ടുകരയും ബിജു മാഹിയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.

ശംഭു എന്ന ബധിര യുവാവും നന്ദിനി എന്ന പശുവും തമ്മിലുളള ആത്മബന്ധമാണ് സിനിമയുടെ പ്രമേയം. ശംഭുവിന്റെ ജീവിതത്തിലുണ്ടാകുന്ന സംഭവ ബഹുലമായ സംഭവങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ശംഭുവെന്ന കഥപാത്രത്തെ അവതരിപ്പിക്കുന്ന മൈഥിലി മമ്മൂട്ടി എന്നീവർ കേന്ദ്ര കഥാപാത്രത്തിലെത്തിയ പലേരി മണിക്യത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ പ്രദീപ് നളന്ദയാണ്. പ്രദീപ് എന്ന കലാകാരനെ കുറിച്ചു പറയുമ്പോൾ ആദ്യം മനസിൽ ഓർമ വരുന്ന രൂപം തോങ്ങ മോഷ്ടിച്ചതിന്റെ പേരിൽ കാളയ്ക്ക പകരം നുകത്തിൽ കെട്ടുന്ന ചിത്രമാണ്. ഒരു നടക നടനും കൂടിയാണ് പ്രദീപ്. പുതുമുഖ താരം സൂര്യജയാണ് ചിത്രത്തിലെ നായിക. നിര്‍മാതക്കളിലൊരാളായ സുഭാഷ് രാമനാട്ടുകര ചിത്രത്തിൽ വില്ലന്‍ വേഷത്തിലെത്തുന്നത്.
മാസ്റ്റര്‍ ചന്ദ്രജ് കൃഷ്ണ, പങ്കന്‍ താമരശ്ശേരി, ഗോപിനാഥ് മാവൂർ,ഹരീന്ദ്രനാഥ് ഈയാട്, ബാബു ഒലിപ്രം, ഗിരീഷ് പെരിഞ്ചീരി, ശ്രീജിത്ത് കൈവേലി, സുലോചന നന്മണ്ട, രാധ കാരാട്, ഷൗക്കി, ഷാഫി എന്നിവരും ചിത്രത്തിൽ മുഖ്യ വേഷത്തിലെത്തുന്നുണ്ട്. വിനോദ് വിക്രമാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ, ജയൻ പള്ളുരുത്തി, ഷാബി പനങ്ങാട് എന്നിവരുടെ വരികൾക്ക് അരുൺ രാജ് കണ്ണൂരാണ് സംഗീതം നൽകിയിരിക്കുന്നത്. എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത് ഐ.എസ്. ജോഷിയാ


Click it and Unblock the Notifications











