നിങ്ങൾ എന്തിന് ഞങ്ങളെ വില്ലന്മാരാക്കുന്നു! ഷാരൂഖിനെ വിമർശിച്ച് പാക് നടി

ബോളിവുഡ് താരം ഷാരൂഖ് ഖാനെ വിമർശിച്ച് പാക് താരങ്ങൾ,. ഇമ്രാൻ ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസിന്റെ ട്രെയിലർ ഷെയർ ചെയ്തതിനെ തുടർന്നാണ് താരത്തിനെതിരെ പാക് താരങ്ങൾ രംഗത്തെത്തിയത്. പാക് തീവ്രവാദം പ്രമേയമാക്കുന്ന ' ബാർഡ് ഒഫ് ബ്ലഡ്' എന്ന ഓൺലൈൻ സീരീസ് പാകിസ്താൻ വിരുദ്ധമാണെന്നാണ് ആരോപിച്ച് പാക് നടി നടി മെഹ്‌വിഷ് ഹയാത്തും സൈനിക വക്താവ് ആസിഫ് ഗഫൂറും രംഗത്തെത്തിയിട്ടുണ്ട്. ഷാരൂഖിനെ 'ബോളിവുഡ് സിൻഡ്രോം' ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം സത്യാവസ്ഥ അറിയാൻ കൂട്ടാക്കുന്നില്ലെന്നും ഇരുവരും ട്വിറ്റ് ചെയ്തു.

sharukhan

'ഞാൻ ഏറെക്കാലമായി പറയുന്ന കാര്യം ശരിയാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായിട്ടുണ്ടാവും. ഈ ആഴ്ച്ച അടുത്ത പാക് വിരുദ്ധ പ്രൊജക്ടുമായി അവർ എത്തിയിരിക്കുകയാണ്. ഉണർന്ന് നോക്കിയാൽ ബോളിവുഡിന്റെ യഥാർത്ഥ അജണ്ട മനസിലാക്കും. ഷാരൂഖ്‌, നിങ്ങൾ രാജ്യസ്‌നേഹി ആയിക്കൊള്ളൂ. പക്ഷെ അതിന് ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നു?' മെഹ്‌വിഷ് ഹയാത്ത് പറഞ്ഞു.

ഷാരൂഖ് ബോളിവുഡ് സിൻഡ്രോമിന് അകത്ത് തന്നെ നിന്നോട്ടെ. നിങ്ങൾക്ക് സത്യാവസ്ഥ മനസ്സിലാക്കണമെന്നുണ്ടെങ്കിൽ കുൽഭൂഷൺ ജാദവിനെ കുറിച്ചും വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെക്കുറിച്ചും മനസിലാക്കണമെന്നാണ് പാക് സൈനിക വക്താവ് ആസിഫ് ഗഫൂർ പറഞ്ഞു. ഇന്ത്യ കൈയേറിയ ജമ്മു കാശ്മീരിൽ നടക്കുന്ന ക്രൂരതകളെ കുറിച്ചും, 'നാസിസം' തലയ്ക്ക് പിടിച്ച ആർഎസ്എസിന്റെ ഹിന്ദുത്വ അജണ്ടയെ കുറിച്ചുമാണ് സംസാരിക്കേണ്ടതെന്നും ഗഫൂർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X