ഭര്‍ത്താവ് അറിയാതെ വിവാഹം: നടി മീരയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്

By Aswini

വിവാഹവും വിവാഹ മോചനവും മറ്റൊരു വിവാഹം കഴിക്കുന്നതും ഒന്നും സിനിമാ താരങ്ങളെ സംബന്ധിച്ച് പുതുമയുള്ള കാര്യമൊന്നുമല്ല. എന്നിരുന്നാലും, ആദ്യ പങ്കാളിയെ വിട്ട് മറ്റൊരു വിവാഹം കഴിയ്ക്കുമ്പോള്‍ അറിയിക്കുന്ന സാമാന്യ മര്യാദയെങ്കിലും കാണിക്കണ്ടെ. ആദ്യവിവാഹം വേര്‍പെടുത്താതെ മറ്റൊരു വിവാഹം കഴിച്ച പാക് നടി മീരയ്ക്ക് അറസ്റ്റ് വാറണ്ട്.

ആദ്യ ബന്ധം വേര്‍പെടുത്താതെ രണ്ടാം വിവാഹം കഴിച്ചെന്ന ആദ്യ ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് മീരയ്‌ക്കെതിരെ ലാഹോര്‍ കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിയ്ക്കുന്നത്. കേസില്‍ രണ്ടു തവണ കോടതിക്ക് മുന്നിലെത്താന്‍ ആവശ്യപ്പെട്ടിട്ടും ഉത്തരവ് അനുസരിക്കാതെ വന്നതിനെ തുടര്‍ന്നാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. സെപ്തംബര്‍ 17 മുമ്പ് കോടതിയില്‍ ഹാജരാക്കാനാണ് നിര്‍ദേശം.

pak-actress-meera

ആദ്യ ഭര്‍ത്താവ് ആഖിര്‍ ഉര്‍ റഹ്മാനാണ് മീരക്കെതിരെ കോടതിയെ സമീപിച്ചത്. മീര മറ്റൊരാളെ വിവാഹം കഴിച്ചെന്നും താനുമായുള്ള ആദ്യ ബന്ധം വേര്‍പെടുത്താതെയാണ് ഈ കാര്യം ചെയ്തത് എന്നതിനാല്‍ ഇതിനെ പാകിസ്താന്റെയും ഇസ്ലാമിന്റെയും നിയമലംഘനമായ വ്യഭിചാരമായി കരുതണമെന്നും പരാതിയില്‍ ആഖിര്‍ ഉര്‍ റഹമാന്‍ പറഞ്ഞിട്ടുണ്ട്.

കേസില്‍ മുമ്പ് പലതവണ നോട്ടീസ് അയച്ചിട്ടും കോടതിയില്‍ ഹാജരാകാനോ നിയമ നടപടികളോട് പ്രതികരിക്കാനോ മീര കുട്ടാക്കിയിട്ടില്ല എന്നതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കോടതി നടിക്ക് എതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X