twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പകല്‍ നക്ഷത്രങ്ങള്‍ - വ്യത്യസ്തമായ മര്‍ഡര്‍ സ്റ്റോറി

    By Staff
    |

    വരപ്രസാദമുളള എഴുത്തുകാരനും കയ്യടക്കമുളള സംവിധായകനുമായിരുന്നു സിദ്ധാര്‍ത്ഥന്‍. സൗഹൃദങ്ങളായിരുന്നു അയാളുടെ ദൗര്‍ബല്യം. മദ്യലഹരിയുടെ സുഖകരമായ ആലസ്യത്തില്‍ അയാളും സുഹൃത്തുക്കളും ചര്‍ച്ച ചെയ്യാത്ത വിഷയങ്ങളില്ല. ഡാഫൊഡില്‍സ് എന്ന താവളത്തിലാണ് അവര്‍ സംഗമിക്കുന്നത്. ഡാഫൊഡില്‍സില്‍ വെച്ച് ഒരു നാള്‍ സിദ്ധാര്‍ത്ഥന്‍ കൊല്ലപ്പെട്ടു.

    സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യയാണെന്നും വ്യാഖ്യാനങ്ങളുണ്ടായി. ഒരു കലാകാരന്റെ സകല ദൗര്‍ബല്യങ്ങളുമുണ്ടായിരുന്ന അയാളെ ശത്രുക്കളാരോ വകവരുത്തിയതാണെന്ന ധാരണ ബലപ്പെട്ടു. കേസ് അന്വേഷിച്ച കേരള പൊലീസും കണ്ടെത്തിയത് സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്നാണ്. പക്ഷേ, കേസ് തെളിയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

    സിദ്ധാര്‍ത്ഥന്‍ വിടപറഞ്ഞിട്ട് ഇപ്പോള്‍ വര്‍ഷം പത്തു കഴിഞ്ഞപ്പോഴാണ് അയാളുടെ അടുത്ത സുഹൃത്തുക്കള്‍ വീണ്ടും ഒരിക്കല്‍ കൂടി ‍ഡാഫൊഡില്‍സില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത്. തങ്ങളുടെ താവളം ഉടന്‍ പൊളിച്ചു നീക്കപ്പെടും എന്നറിഞ്ഞ് അവിടെ അവസാനമായി സൗഹൃദത്തിന്റെ ഡാഫൊഡില്‍സ് സന്ധ്യ ഒന്നുകൂടി ആസ്വദിക്കാമെന്ന് കരുതിയാണ് അവരെത്തിയത്.

    ഐഎസ്ആര്‍ഒ സയന്റിസ്റ്റ് വൈദ്യനാഥന്‍, ഗീത, ഉഷ, രാജി എന്നിവരാണ് ഡാഫൊഡില്‍സില്‍ എത്തിയത്. അവരെ അവിടെ കാത്തിരുന്നത് അമ്പരപ്പിക്കുന്ന അനുഭവങ്ങളായിരുന്നു. സിദ്ധാര്‍ത്ഥന്റെ കൊലപാതക രഹസ്യം അവിടെ ചുരുളഴിയുന്നു.

    മോഹന്‍ലാലാണ് സിദ്ധാര്‍ത്ഥനാകുന്നത്. വൈദ്യനാഥന്റെ വേഷത്തില്‍ സുരേഷ് ഗോപിയും. രാജീവ് നാഥ് സംവിധാനം ചെയ്യുന്ന പകല്‍ നക്ഷത്രങ്ങള്‍ എന്ന ചിത്രം തികച്ചും വ്യത്യസ്തമായ ഒരു മര്‍ഡര്‍ സ്റ്റോറിയാണ് പ്രമേയമാക്കുന്നത്.

    അടുത്ത പേജില്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X