twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷഹീദ്അഫ്രീദിയുടെ കഥപറഞ്ഞ്'മെം ഹൂം അഫ്രീദി'ഈദിന്

    By Meera Balan
    |

    ഇസ്ലാമാബാദ്: പാക് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദിയുടെ ജീവിതം ഒരു സിനിമയ്ക്ക് സമാനമാണ് .എന്നാല്‍ പിന്നെ അദ്ദേഹത്തിന്റെ ജീവിതം തന്നെ ഒരു സിനിമ ആയാലോ. അഫ്രീദിയുടെ കഥ പറയാന്‍ പാക് ചിത്രം മെം ഹൂം അഫ്രീദി ( ഐ ആം അഫ്രീദി) ഈദിന് തിയേറ്ററുകളില്‍ എത്തും. പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത ക്രിക്കറ്റര്‍ ആണ് അഫ്രീദി. ക്രിക്കറ്റര്‍ ആകണമെന്ന മോഹവുമായി നടക്കുന്ന അഫ്രീദി എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യ, ചൈന, യുഎഇ എന്നിവിടങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.

    Shahid, Afridi

    ഹുമയൂണ്‍ സയീദ്, ഷഹ്‌സാദ് നസീബ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറ് കോടിയോളം രൂപ ചെലവഴിച്ചാണ് ചിത്രം നിര്‍മ്മിച്ചരിക്കുന്നത്. കറാച്ചി സ്വദേശിയായ നൊമാന്‍ ഹബീബ് ആണ് ചിത്രത്തിലെ നായകന്‍.

    27 ടെസ്റ്റ് മാച്ചുകളും, 354 ഏകദിന മത്സരങ്ങളും 59 ട്വന്റി-ട്വന്റി മാച്ചുകളും അഫ്രിദി പാകിസ്താനുവേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യയിലും കായിക താരങ്ങളേയും സ്‌പോര്‍ട്‌സിനേയുമൊക്കെ പ്രമേയമാക്കി ചലച്ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. മുനാഫ് പട്ടേലിന്റെ ജീവിതം അസ്പദമാക്കി ചിത്രീകരിച്ച സിനിമ ഇക്ബാല്‍ വിജയം നേടിയിരുന്നു.

    English summary
    A Pakistani film inspired by the fairytale career of cricket star Shahid Afridi goes on release in August, a heart-warming tale of raw talent that producers believe will be a smash hit
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X