മാണിക്യ മലരായ പൂവിയുമായി പാക് സുന്ദരി നാസിയ അമീൻ! ഒന്നും പറയാനില്ല അഡാർ! ഗാനം കാണാം
അഡാറ് ലവിലെ ആഡാറ് ഗാനമായ മാണിക്യ മലരായ പൂവിയുമായി പാക് ഗായിക നസിയ അമീൻ രംഗത്തെത്തിരിക്കുകയാണ്.
ഒമർ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന ചിത്രം ലോക സിനിമയിൽ തന്നെ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്. ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഒറ്റ ഗാനമാണ് ചിത്രത്തിന്റെ യശസ് ഉയർത്തിയത്. ഷാൻ റഹ്മാൻ ഇണം നൽകി വിനീത് ശ്രീനിവാസൻ പാടിയ ഗാനം ആഗോളതലത്തിൽ തന്നെ സൂപ്പർ ഡ്യൂപ്പർ ഹിറ്റാണ്.

ഇന്ത്യയിൽ മാത്രമല്ല പാകിസ്താനിലും പാട്ടും പ്രിയയും തരംഗം സൃഷ്ടിച്ചു കഴിഞ്ഞു. പാക് മാധ്യമങ്ങളിൽ വരെ പ്രിയയുടെ സൈറ്റടിക്കുന്ന ചിത്രവും വാർത്തയും വൈറലായിരുന്നു. ഇപ്പോഴിത അഡാറ് ലവിലെ ആഡാറ് ഗാനമായ മാണിക്യ മലരായ പൂവിയുമായി പാക് ഗായിക നസിയ അമീൻ രംഗത്തെത്തിരിക്കുകയാണ്. പാകിസ്താനിൽ നിന്ന് മികച്ച പ്രതികരണമാണ് ചിത്രത്തിനും പാട്ടിനും ലഭിക്കുന്നത്.
(നാസിയ ഫേസ്ബുക്ക് പോസ്റ്റ്)
ചിത്രങ്ങൾ(കടപ്പാണ്: നാസിയ ഫേസ് ബുക്ക് പേജ്)

ഹൃദയം കീഴടക്കി ഗാനം
ഇതിനു മുൻപും മലയാളം പാട്ട് പാടി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പാക് ഗയികയാണ് നാസിയ. താരത്തിന്റെ ഹൃദയം കീഴടക്കിയ ഒരു ഗാനമാണlത്രേ മാണിക്യ മലരായ പൂവി. അതിനാൽ തന്നെ ഗാനത്തിന് ഇണം നൽകിയ ഷാൻ റഹ്മാനും അതിമനോഹരമായി ആലപിച്ച വിനീത് ശ്രീനിവാസനും താരം നന്ദി അറിയിക്കുന്നുണ്ട്. കൂടാതെ ഉമർ ലുലുവിനും പാട്ടിൽ അതിനമനോഹരമായി അഭിനയിച്ച റോഷനും പ്രിയയ്ക്കും നന്ദി പറയാനും നാസിയ മറന്നില്ല

ആദ്യമേ ക്ഷമാപണം
മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ഒരു ഗാനമായതിനാൽ ആദ്യമേ ക്ഷമാപണവുമായാണ് ഗാനം തുടങ്ങുന്നത്. തെറ്റുണെങ്കിൽ ക്ഷമിക്കണമെന്നും ഇഷ്ടമായാൽ ഷെയർ ചെയ്യണമെന്നും ഇവർ നാസിയ അഭ്യർഥിച്ചു. ലോകത്തുള്ള മലയാളി പ്രേക്ഷകർക്കുള്ള തന്റെ സമ്മാനമാണെന്നും ഇവർ കൂട്ടിച്ചേർത്തു.

തകർത്തു
മറ്റുള്ള ഭാഷകളെ പോലെയല്ല മലയാളം, ഗ്രഹിച്ചെടുക്കാനും വാക്കുകളുടെ ഉച്ചാരണ ശൈലിയും ഏറെ പ്രയാസമാണ്. എന്നാൽ പാക് സ്വദേശിയായ നാസിയ പാട്ടിനോട് അങ്ങേയറ്റം നീതി പുലർത്തി എന്നു വേണം പറയാൻ. വളരെ മനോഹരമായി തന്നെ ഗാനം ആലപിച്ചിരുന്നു.

മികച്ച പ്രതികരണം
നാസിയുടെ മാണിക്യ മലരിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആയിരക്കണക്കിന് പേരാണ് ഗാനം കേട്ടിരിക്കുന്നത്. കൂടാതെ എല്ലാവരും വളരെ മികച്ച പ്രതികരണമാണ് നൽകിയിരിക്കുന്നത്. ലൈക്കുകൾ അല്ലാതെ ഡിസ് ലൈക്കുകൾ ഗാനത്തിന് ലഭിച്ചിട്ടില്ല. നിരവധി പേർ പാട്ട് ഷെയർ ചെയ്തിട്ടുമുണ്ട്.
പാട്ട് കേൾക്കാം
പാട്ട് കേൾക്കാം

രാജ ഹംസം
മലയാളികളുടെ പ്രിയ സംവിധായകൻ ഭരതന്റെ എവർ ഗ്രീൻ സൂപ്പർ ഹിറ്റ് സിനിമ ചമയത്തിലെ രാജഹംസമേ എന്ന ഗാനം നാസിയ ആലപിച്ചിരുന്നു. ഗാനത്തിനു മികച്ച അഭിപ്രായമാണ് അന്ന് ലഭിച്ചത്. അതിനു ശേഷം സൂപ്പർ ഹിറ്റ് മലയാള പാട്ടുകളും ഇവർ ആലപിച്ചിട്ടുണ്ട്. സംഗീതത്തിനെ കുറിച്ചു കൂടുതൽ അറിയാൻ താൽപര്യമുണ്ടെന്നും , സംഗീതത്തിന് ജാതിയുടേയോ ഭാഷയുടെയോ അതിര്‍വരമ്പുകൾ ഇല്ലെന്നും നാസിയ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.


Click it and Unblock the Notifications