ഉണ്ടപക്രു നിശ്‌ബദ ചിത്രത്തില്‍
അദ്‌ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന അജയ കുമാര്‍ (ഉണ്ടപക്രു) നിശബ്ദ ചിത്രത്തില്‍ നായകനാകുന്നു. കന്നഡയില്‍ നിര്‍മ്മിയ്‌ക്കുന്ന ഈ ചിത്രത്തിന് 'മിറര്‍' എന്നാണ് പേരിട്ടിരിയ്‌ക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷങ്ങള്‍ക്കുള്ളില്‍ രണ്ട് നിശ്‌ബദ ചിത്രങ്ങള്‍ മാത്രമെ ഇന്ത്യയില്‍ നിര്‍മ്മിയ്‌ക്കപ്പെട്ടിട്ടുള്ളൂ. കമല്‍ഹാസന്‍ നായകനായ പുഷ്‌പക വിമാനവും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മിച്ച പരുഷ എന്ന ചിത്രവുമായിരുന്നു അവ.
വിനയന്‍ സംവിധാനം ചെയ്‌ത അദ്‌ഭുത ദ്വീപ്, തമിഴ് ചിത്രമായ ഡിഷ്യും എന്നീ സിനിമകളിലെ അഭിനയത്തിന് കേരള, തമിഴ്‌നാട് സര്‍ക്കാരുകള്‍ പുരസ്‌കാരം നല്‌കി അജയനെ ആദരിച്ചിരുന്നു. ലോകത്തിലെ ഏറ്റവും ചെറിയ നടനെന്ന ഗിന്നസ് റെക്കോര്‍ഡിന് കൂടി ഉടമയായ അജയന്റെ ആദ്യ കന്നഡ ചിത്രം കൂടിയാണ് മിറര്‍.
ഒരു അമ്മയുടെയും കുള്ളനായ മകന്റെയും ജീവിതം വരച്ചു കാട്ടുന്ന മിററില്‍ പക്രുവിന്റെ അമ്മയായി പദ്‌മ വാസന്തിയാണ് അഭിനയിക്കുന്നത്. മഞ്‌ജുനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രം തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ കൂടി ഇറക്കാന്‍ പദ്ധതിയുണ്ട്.


Click it and Unblock the Notifications