പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

By Lakshmi

ചുരുക്കം ചില ചിത്രങ്ങളിലൂടെതന്നെ പത്മപ്രിയ മികച്ച നടിയെന്ന പേരുസ്വന്തമാക്കിയിട്ടുണ്ട്. നാടന്‍ വേഷങ്ങള്‍ക്കൊപ്പം കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളും ഗ്ലാമര്‍ വേഷങ്ങളും തനിയ്ക്ക് വഴങ്ങുമെന്ന് പത്മപ്രിയ തെളിയിച്ചിട്ടുണ്ട്.

സിനിമാ കരിയറിനിടയിലും പഠനത്തിന് ഏറെ പ്രാധാന്യം നല്‍കുന്ന പത്മപ്രിയ ബിരുദാനന്തര പഠനം കഴിഞ്ഞ് തിരിച്ചെത്തി വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. പഠനത്തിനായി ന്യൂയോര്‍ക്കില്‍ പോയത് ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടും അമേരിക്കയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളും മറ്റിമറിച്ചുവെന്ന് പത്മപ്രിയ പറയുന്നു.

സിനിമയില്‍ അരങ്ങേറ്റം

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

നര്‍ത്തകിയായ പത്മപ്രിയ 2003ല്‍ തെലുങ്കു ചിത്രമായ സീനു വാസന്തി ലക്ഷ്മിയെന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ സിനിമയിലെത്തിയത്. മലയാളത്തില്‍ ഹിറ്റായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഈ ചിത്രം.

കാഴ്ചയിലൂടെ മലയാളത്തില്‍

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

ബ്ലെസ്സി ചിത്രമായ കാഴ്ചയിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച പത്മപ്രിയയ്ക്ക് പിന്നെ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. വൈവിധ്യമുള്ള ഒട്ടേറെ വേഷങ്ങള്‍ പിന്നീട് പത്മപ്രിയയെ തേടിയെത്തി.

കാഴ്ചയിലൂടെ ആദ്യ പുരസ്‌കാരം

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

കാഴ്ചയിലെ വേഷത്തിനാണ് പത്മപ്രിയയ്ക്ക് ആദ്യ പുരസ്‌കാരം ലഭിയ്ക്കുന്നത്. ആ വര്‍ഷത്തെ മികച്ച പുതുമുഖ നടിയ്ക്കുള്ള ഏഷ്യാനെറ്റ് പുരസ്‌കാരം പത്മപ്രിയയ്ക്കാണ് ലഭിച്ചത്.

ചേരന്റെ നായികയായി തെലുങ്കില്‍

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

തവമായ് തവമിരുന്നു എന്ന ചിത്രത്തിലൂടെ ചേരന്റെ നായികയായിട്ടാണ് പത്മപ്രിയ തമിഴില്‍ അറങ്ങേറിയത്. ഈ ചിത്രത്തിലെ അഭിനയത്തിനും പത്മപ്രിയയ്ക്ക് ഏറെ പ്രശംസകള്‍ ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിനും താരത്തിന് പുരസ്‌കാരങ്ങള്‍ ലഭിച്ചു.

മോഹന്‍ലാലിനൊപ്പം

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

കാഴ്ചയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച പത്മപ്രിയ വടക്കുംനാഥന്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിന്റെ നായികയായി. രാജമാണിക്യമെന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി വീണ്ടുമെത്തി.

അടൂരിന്റെ ചിത്രത്തില്‍

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

പ്രശസ്ത ചലച്ചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ചിത്രത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെടുകയെന്നത് എന്നും ഒരു ക്രെഡിറ്റായിട്ടാണ് ചലച്ചിത്രലോകത്ത് പരിഗണിക്കപ്പെടുന്നത് പത്മപ്രിയയ്ക്ക് ആ ഭാഗ്യം ലഭിച്ചിട്ടുണ്ട്. അടൂരിന്റെ നാലു പെണ്ണുങ്ങള്‍ എന്ന ചിത്രത്തില്‍ പത്മപ്രിയ അഭിനയിച്ചിട്ടുണ്ട്.

പഴശ്ശിരാജ നല്‍കിയ പ്രശസ്തി

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

മമ്മൂട്ടി നായകനായി എത്തിയ എംടി-ഹരിഹരന്‍ ടീമിന്റെ ചിത്രം പഴശ്ശിരാജയിലെ ആദിവാസി പെണ്‍കൊടിയായി എത്തി മികച്ച പ്രകടനമായിരുന്നു പത്മപ്രിയ കാഴ്ചവച്ചത്. ഈ ചിത്രമാകും ഒരുപക്ഷേ പത്മപ്രിയയ്ക്ക് ഏറ്റവുമധികം പ്രശംസകള്‍ നേടിക്കൊടുത്ത ചിത്രം.

ഒരുപിടി നല്ല വേഷങ്ങള്‍

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

യെസ് യുവര്‍ ഓണര്‍, കറുത്തപക്ഷികള്‍, നായിക, സ്‌നേഹവീട്, കുട്ടിസ്രാങ്ക്, സീനിയേഴ്‌സ് തുടങ്ങിയ ചിത്രങ്ങളെല്ലാം പത്മപ്രിയയെന്ന നടിയുടെ കഴിവുകള്‍ ഏറെ ഉപയോഗപ്പെടുത്തിയ ചിത്രങ്ങളാണ്.

നായികനടിയുടെ ഐറ്റം ഡാന്‍സ്

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

നായിക നടിമാര്‍ ഐറ്റം ഡാന്‍സ് ചെയ്യുകയെന്നത് ഇന്നും അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്ന കാര്യമാണ്. എന്നാല്‍ നായികയായി കത്തിനില്‍ക്കുമ്പോള്‍ത്തന്നെ ബാച്ച്‌ലര്‍ പാര്‍ട്ടിയെന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സ് ചെയ്ത് പത്മപ്രിയ ധൈര്യം തെളിയിച്ചു. വിമര്‍ശനങ്ങള്‍ ഏറെയുണ്ടായെങ്കിലും താന്‍ ചെയ്തതില്‍ തെറ്റില്ലെന്ന നിലപാടിലാണ് പത്മപ്രിയ.

ലേഡീസ് ആന്റ് ജെന്റില്‍മാന്‍

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് ചിത്രം ജെന്റില്‍മാനാണ് പത്മപ്രിയ അവസാനമായി അഭിനയിച്ച മലയാളചിത്രം. ഈ ചിത്രം കഴിഞ്ഞയുടനെയാണ് പത്മപ്രിയ ഉപരിപഠനത്തിനായി അമേരിക്കയിലേയ്ക്ക് പറന്നത്.

ന്യൂജനറേഷനോട് യോജിപ്പില്ല

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

സിനിമയിലെ ന്യൂജനറേഷന്‍ ശൈലിയോട് യോജിപ്പില്ലെന്നാണ് പത്മപ്രിയ പറയുന്നത്. മുമ്പ് ഭരതനും പത്മരാജനുമെല്ലാം പറഞ്ഞകാര്യങ്ങള്‍ ഇപ്പോള്‍ അല്‍പം കൂടി തുറന്നു പറയുന്നുവെന്ന മാറ്റം മാത്രമേയുള്ളു. ഇന്ന് ആര്‍ക്കും സിനിമയെടുക്കാമെന്ന അവസ്ഥയുണ്ടെന്നും പത്മപ്രിയ പറയുന്നു.

 വിവാഹം

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

വിവാഹമാണ് സ്ത്രീകളുടെ ജീവിതത്തിലെ വലിയ ലക്ഷ്യമെന്ന് പത്മപ്രിയ കരുതുന്നില്ല. നല്ല നടിയായി കുറേക്കാലംകൂടി നില്‍ക്കണം. അതുകഴിയുമ്പോള്‍ ചെയ്ത വിദ്യാഭ്യാസത്തിന് അനുസരിച്ച് ഒരു ജോലിചെയ്യുക. അങ്ങനെയൊക്കെയാണ് സ്വപ്‌നങ്ങള്‍.

സിനിമയില്‍ നിന്നും വരന്‍ വേണ്ട

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍


സിനിമയില്‍ നിന്നുള്ളയാളെ വിവാഹം കഴിയ്ക്കാന്‍ താല്‍പര്യമില്ലെന്ന് പത്മപ്രിയ പറയുന്നു. സിനിമ ഒരിക്കലും ശാശ്വതമല്ല. അതുകൊണ്ടുതന്നെ രണ്ടുപേരും അങ്ങനത്തെ ഇന്‍ഡസ്ട്രിയില്‍ നിന്നാകുന്നത് സാമ്പത്തികമായി റിസ്‌കുണ്ടാക്കുമെന്നാണ് താരം പറയുന്നത്.

ആളുകള്‍ എന്ന ഓര്‍ക്കണം

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

അഭിനയമെല്ലാം നിര്‍ത്തി സിനിമ വിട്ടുപോയാലും പത്മപ്രിയ എന്ന പേരില്‍ ഒരു നടിയുണ്ടായിരുന്നുവെന്ന് ആളുകള്‍ ഓര്‍ക്കുന്ന തരത്തിലുള്ള ചില കഥാപാത്രങ്ങള്‍ ചെയ്യണമെന്നതാണ് പത്മപ്രിയയുടെ ആഗ്രഹം.

പുതിയ ഐറ്റം സോങ്

പത്മപ്രിയ തിരിച്ചെത്തുമ്പോള്‍

തിരിച്ചുവരവിലും പത്മപ്രിയ ഒരു ഐറ്റം നമ്പര്‍ ചെയ്യുന്നുണ്ട്. തമിഴിലാണ് ഇത്തവണത്തെ ഐറ്റം ഡാന്‍സ്. ബ്രഹ്മന്‍ എന്ന ചിത്രത്തിലാണ് പത്മപ്രിയ ഐറ്റം ഡാന്‍സ് ചെയ്യുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X