»   » പൊട്ടിച്ചിരിയുണര്‍ത്തി പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ പാട്ട്; വീഡിയോ കാണാം

പൊട്ടിച്ചിരിയുണര്‍ത്തി പഞ്ചവര്‍ണ്ണ തത്തയിലെ രണ്ടാമത്തെ പാട്ട്; വീഡിയോ കാണാം

Written By:
Subscribe to Filmibeat Malayalam

ജയറാം,കുഞ്ചാക്കോ ബോബന്‍ എന്നിവരെ നായകന്‍മാരാക്കി രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത.ചിത്രത്തില്‍ വ്യത്യസ്ഥ ലുക്കിലാണ് നടന്‍ ജയറാം അഭിനയിച്ചിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയിലെ കഥാപാത്രത്തിനായി ശരീര ഭാരം കൂട്ടിയും തലമൊട്ടയടിച്ചുമാണ് ജയറാം മേയ്ക്ക് ഓവര്‍ നടത്തിയിരിക്കുന്നത്. ജയറാമിനൊപ്പം തുല്ല്യ പ്രാധാന്യമുളള വേഷത്തിലാണ് ചാക്കോച്ചനും ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

വിവാഹ ശേഷം ഫുള്‍ ഫോമില്‍ ഭാവന, വനിത വേദിയെ ഇളക്കിമറിച്ച നടിയുടെ പെര്‍ഫോമന്‍സ്!!


സപ്തരംഗ് മുവിസിന്റ ബാനറില്‍ മണിയന്‍പിളള രാജുവാണ് പഞ്ചവര്‍ണ്ണ തത്തയുടെ നിര്‍മ്മാണം. വ്യത്യസ്ഥ സാഹചര്യങ്ങളില്‍ ജീവിക്കുന്ന രണ്ടു പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രതിഫലനമാണ് ചിത്രം പറയുന്നത്. ഹരി പി നായരും രമേഷ് പിഷാരടിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്.


panchavarna thatha

പ്രേക്ഷകരെ എല്ലാ തരത്തിലും ആകര്‍ഷിക്കുന്നൊരു ചിത്രമായിരിക്കും പഞ്ചവര്‍ണ്ണ തത്തയെന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയില്‍ രമേഷ് പിഷാരടി പറഞ്ഞിരുന്നു. അനുശ്രീയാണ് ചിത്രത്തില്‍ നായികയാവുന്നത്. ധര്‍മ്മജന്‍,സലീകുമാര്‍, മണിയന്‍പ്പിളള രാജു സാജന്‍ പളളുരുത്തി, അശോകന്‍, കുഞ്ചന്‍,സീമാ ജി നായര്‍, കനകലത തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിഷു റിലീസായിട്ടാണ് ചിത്രം തിയ്യേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും ടീസറിനുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു സമൂഹമാധ്യമങ്ങളില്‍ ലഭിച്ചിരുന്നത്.


panchavarna thatha

ചിത്രത്തിലെ ആദ്യ ഗാനം ഇറങ്ങിയതിനു പിന്നാലെ രണ്ടാമത്തെ ഗാനവും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ചിരി ചിരി എന്നു തുടങ്ങുന്ന ഗാനം പാടിയിരിക്കുന്നത് പ്രശസ്ത ഗായകന്‍ എം.ജി ശ്രീകുമാറാണ്. ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് എം.ജയചന്ദ്രനാണ് ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത്. ചിരി പടര്‍ത്തുന്ന രംഗങ്ങളാണ് ഈ പാട്ടിന്റെ പ്രത്യേകത. ധര്‍മ്മജന്‍ വ്യത്യസ്ഥ ലുക്കുകളിലാണ് ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്.അമ്മയാകാന്‍ തയ്യാറായി മഞ്ജു വാര്യര്‍, മോഹന്‍ലാലിലെ മനോഹരമായൊരു വീഡിയോ ഗാനം


ജയസൂര്യയുടെ മേരിക്കുട്ടിയില്‍ ഇവരുമുണ്ട്! സിനിമ ഹിറ്റാവുമെന്ന കാര്യത്തില്‍ ഇനി സംശയം വേണ്ടല്ലോ...!

English summary
panchavarna thatha movie second video song

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X