പഞ്ചവര്‍ണ്ണ തത്തയുടെ വിജയം: പ്രേക്ഷകരോട് നന്ദി പറഞ്ഞ് ജയറാം! കാണാം

By Midhun

ജയറാം വ്യത്യസ്ഥ വേഷത്തിലെത്തിയ പുതിയ ചിത്രമാണ് പഞ്ചവര്‍ണ്ണ തത്ത. ജയറാമിനൊപ്പം കുഞ്ചാക്കോ ബോബനും തുല്ല്യ പ്രാധാന്യമുളെളാരു കഥാപാത്രമായി ചിത്രത്തില്‍ അഭിനയിച്ചിരുന്നു. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലാണ് പഞ്ചവര്‍ണ്ണ തത്ത റിലീസ് ചെയ്യുന്നതിനു മുന്‍പ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. പിഷാരടിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളളതായിരിക്കുമെന്നാണ് സിനിമ പ്രേമികള്‍ പ്രതീക്ഷിച്ചിരുന്നത്. വിഷുവിന് തിയ്യേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷക പ്രതീക്ഷകള്‍ ഒന്നു തെറ്റിക്കാതെ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ തരം പ്രേക്ഷകരെയും ഇഷ്ടപ്പെടുത്തുന്ന തരത്തിലുളള ഘടകങ്ങള്‍ ചിത്രത്തിലുണ്ടെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടിരുന്നത്.

panchavarnathatha

ഏറെക്കാലത്തിനു ശേഷമാണ് ജയറാം ഒരു ചിത്രത്തിന് വേണ്ടി വ്യത്യസ്ഥമായൊരു ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്. തല മൊട്ടയടിച്ചും ശരീര ഭാരം കൂട്ടിയുമാണ് ജയറാം ചിത്രത്തിനു വേണ്ടി മേക്ക്ഓവര്‍ നടത്തിയിരുന്നത്. വ്യത്യസ്ഥ സാഹചര്യത്തില്‍ ജീവിക്കുന്ന രണ്ട് പേരുടെ കൂടിച്ചേരലുകള്‍ അവരുടെ ജീവിതത്തിലുണ്ടാകുന്ന പ്രതിഫലനമാണ് ചിത്രത്തിന്റെ പ്രമേയം. അനുശ്രീയായിരുന്നു ചിത്രത്തില്‍ നായികയായി എത്തിയിരുന്നത്. സപ്തരംഗ് സിനിമാസിന്റെ ബാനറില്‍ മണിയന്‍പ്പിളള രാജുവാണ് പഞ്ചവര്‍ണ്ണ തത്ത നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തില്‍ ഏറെക്കാലമായി ഒരു ഹിറ്റിന് വേണ്ടി കാത്തിരിക്കുന്ന താരാണ് ജയറാം. നിരവധി പരാജയചിത്രങ്ങള്‍ക്കു ശേഷമാണ് ജയറാമിന്റെ പഞ്ചവര്‍ണ്ണ തത്ത റിലീസ് ചെയ്തിരുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ വിജയം ജയറാമിനെ തെല്ലൊന്നുമല്ല സന്തോഷവാനാക്കിയിരുന്നത്.

നൂറിലധികം തിയ്യേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയ പഞ്ചവര്‍ണ്ണ തത്ത അധിക തിയ്യേറ്ററുകളിലും ഇപ്പോഴും ഹൗസ്ഫുള്‍ ബോര്‍ഡുകളോടു കൂടിയാണ് പ്രദര്‍ശനം നടത്തുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് ജയറാം ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തന്റെ സിനിമകള്‍ക്ക് വലിയ സ്വീകരണം നല്‍കാറുളള കുടുംബപ്രേക്ഷകരോടുളള നന്ദി അറിയിച്ചുകൊണ്ടാണ് ജയറാം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പഞ്ചവര്‍ണ്ണ തത്തയുടെ വിജയത്തെ തുടര്‍ന്ന് കേരളത്തിലെ എല്ലാ തിയ്യേറ്ററുകളിലും നേരിട്ടെത്തി പ്രേക്ഷകരെ കാണുമെന്ന് ജയറാം പറഞ്ഞു. എപ്രില്‍ 22ന് തൃശ്ശൂര്‍ രാംദാസ് തിയ്യേറ്ററിലാണ് താരം ആദ്യമെത്തുന്നത്. തുടര്‍ന്ന് കോഴിക്കോട് കൊറണേഷന്‍ തിയ്യേറ്ററിലും ജയറാമെത്തുന്നുണ്ട്. വീഡിയോയുടെ അവസാനം താന്‍ ഒറ്റയ്ക്കല്ല, കൂടെ പഞ്ചവര്‍ണ്ണ തത്തയും കാണുമെന്നും ജയറാം അറിയിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X