panchavarna thatha: ഈ തത്ത പറപറക്കും!! ചിരിയുടെ മാലപ്പടക്കവുമായി പഞ്ചവർണ്ണതത്ത; ട്രെയിലർ കാണാം
ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ ആദ്യമേ ആകാംക്ഷ ജനിപ്പിച്ചിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും മിമിക്ര താരവുമായ രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണതത്തയുടെ ട്രെയിലർ പുറത്തിറങ്ങി. ജയറാം, കുഞ്ചാക്കോ ബോബൻ, സലിംകുമാർ, ധർമ്മജൻ എന്നീവർ മുഖ്യവേഷത്തിലെത്തുന്ന ചിത്രം പ്രേക്ഷകർക്ക് ചിരിയുടെ വിസ്മയം തന്നെ തീർക്കും. അനുശ്രീയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

ചിത്രത്തിലെ ജയറാമിന്റെ ഗെറ്റപ്പ് പ്രേക്ഷകർക്കിടയിൽ ആദ്യമേ ആകാംക്ഷ ജനിപ്പിച്ചിരുന്നു. എന്നാൽ ട്രെയിലർ കൂടി പുറത്തു വന്നപ്പോൾ ഒരു പടി ഉയർന്നിട്ടുണ്ട്. പഞ്ചവർണ്ണ തത്തയുടെ ട്രെയിലറിനു മികച്ച പ്രേക്ഷക ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. സമൂഹത്തിൽ രണ്ട് വ്യത്യസ്തമായ സാഹചര്യത്തിൽ ജീവിക്കുന്ന വ്യക്തികളുടെ കൂടിച്ചേരലും, അവരുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
പഞ്ചവർണ്ണതത്തയിൽ രാഷ്ട്രീയക്കാരനായിട്ടാണ് ചാക്കോച്ചൻ എത്തുന്നത്. ഭാര്യയായി അനുശ്രീയും. നീണ്ട താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രമേഷ് പിഷാരടി, ഹരി പി നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് മണിയൻ പിള്ള രാജുവാണ്.സപ്തതരംഗ് സിനിമയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നത്. വിഷു റിലീസായിട്ടാകും ചിത്രം തിയേറ്ററുകളിൽ എത്തുക.
വീഡിയോ കാണാം


Click it and Unblock the Notifications











