പന്തുകളിയുടെ ആവേശത്തിരയുയര്‍ത്താന്‍ പന്ത് വെള്ളിയാഴ്ച തിയറ്ററുകളിലെത്തി

പത്തനംതിട്ട: മലയാളക്കരയില്‍ പന്തുകളിയുടെ ആവേശതിരയുയര്‍ത്താന്‍ പന്ത് വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. അച്ഛന്റെ സംവിധാന മികവില്‍ മകള്‍ പ്രധാന വേഷത്തിലെത്തുന്ന പന്ത് തിയറ്ററുകളില്‍ എത്തുമ്പോള്‍ ജില്ലയ്ക്കും അഭിമാനിയ്ക്കാന്‍ വകയുണ്ട്. ചിത്രത്തിന്റെ സംവിധായകന്‍ ആദി, പ്രധാനവേഷത്തിലെത്തുന്ന അബനി അടക്കമുള്ളവര്‍ ജില്ലയില്‍ നിന്നുള്ളവരാണ്. 'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്ലാ' എന്ന ചിത്രത്തിലൂടെ മികച്ച താരത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ അബനി ആദിയാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിനായി അബനി ആറ്മാസത്തോളം ഫുട്‌ബോള്‍ പരിശീലിച്ചിരുന്നു. ബുക്മാര്‍ക്ക് സെക്രട്ടറി നന്നുവക്കാട് വിഷുവില്‍ എ. ഗോകുലേന്ദ്രന്റെയും പത്തനംതിട്ട മുന്‍ നഗരസഭാ അധ്യക്ഷയായിരുന്ന അമൃതം ഗോകുലന്റെയും കൊച്ചുമകളാണ് അബനി ആദി എന്ന കൊച്ചുമിടുക്കി. തിരുവനന്തപുരം കേന്ദ്രീയ വിദ്യാലയത്തിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

അബനിയുടെ അച്ഛന്‍ ആദിയാണ് ചിത്രത്തിന്റെ സംവിധായകന്‍. പറക്കോട് കരുവേലില്‍ ബാലകൃഷ്ണന്‍ ഉണ്ണിത്താന്റേയും രാജമ്മയുടേയും മകനായ ആദി പരസ്യചിത്രങ്ങളിലൂടെയാണ് സിനിമയിലേക്കുന്നത്. എല്ലാത്തരം പ്രേക്ഷകരയും രസിപ്പിക്കുന്ന ചേരുവകളോടെയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ആദി പറയുന്നു. ചിത്രത്തിന്റെ രചനയും ആദിയുടേതാണ്.

panth

ജില്ലയില്‍ നിന്നുള്ള ഒരുപിടി കലാകാരന്മാരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. പത്തു വയസുകാരി ആമിനയുടെ കാല്‍പന്തുകളിയോടുള്ള പ്രേമവും തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്. അജു വര്‍ഗീസ്, വിനീത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ഇര്‍ഷാദ്, സുധീര്‍ കരമന, സുധീഷ്, ശ്രീകുമാര്‍, രമാദേവി, തുഷാര,സ്നേഹ ശ്രീകുമാര്‍ ,നില

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X