പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ! ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടൊവിനോ തോമസ് പുറത്തിറക്കും
വിനയ് ഫോര്‍ട്ട് നായകനായിട്ടെത്തുന്ന ഏറ്റവും പുതിയ ചിത്രം 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' എന്ന സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വരുന്നു. നടന്‍ ടൊവിനോ തോമസാണ് ഇന്ന് വൈകുന്നേരം ഫേസ്ബുക്ക് പേജിലൂടെ പോസ്റ്റര്‍ പുറത്ത് വിടുന്നത്. വെടി വഴിപാട് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശംഭു പുരുഷോത്തമനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാള സിനിമയിലെ പുത്തന്‍ താരോദയങ്ങളെ പ്രതീക്ഷിക്കുന്ന സിനിമ സ്പയര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു എസ് ഉണ്ണിത്താനാണ് നിര്‍മ്മിക്കുന്നത്. കുടുംബ പ്രേക്ഷകര്‍ക്കും യുവാക്കള്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന കഥാതന്തുവുമായാണ് 'പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ' അണിയറയില്‍ ഒരുങ്ങുന്നത്. വിനയ് ഫേര്‍ട്ടിനെ നായകനാക്കുന്നതിന് മുന്‍പ് ഇന്ദ്രജിത്ത് സുകുമാരന്‍ ചിത്രത്തില്‍ നായകനായി അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തമാശ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ടിന്റേതായി എത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ചിത്രത്തിനുണ്ട്. ശ്രിന്ദയും അനുമോളുമാണ് സിനിമയിലെ നായികമാര്‍. ശാന്തി ബാലചന്ദ്രന്‍, ടിനി ടോം, അലന്‍സിയര്‍, സുനില്‍ സുഖദ എന്നിവര്‍ അടക്കം ഒരു പിടി പരിചിത മുഖങ്ങളും സിനിമയില്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.


Click it and Unblock the Notifications