പാപനാശം ; അടുത്ത ഷെഡ്യൂള്‍ കേരളത്തില്‍
ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ അടുത്ത ഷെഡ്യൂള്‍ ചിത്രീകരണം ഉടന്‍ കേരളത്തില്‍ തുടങ്ങും. ഇപ്പോള്‍ തിരുനെല്‍വേലിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയായ ശേഷം ബാക്കി ഭാഗങ്ങള്‍ കേരളത്തില്‍ ചിത്രീകരിക്കും.
ദൃശ്യം ചിത്രീകരിച്ച തൊടുപുഴയിലെ വീട്ടില്‍ത്തന്നെയായിരിക്കും പാപനാശവും ചിത്രീകരിക്കുക. എന്നാല്‍ തമിഴ് അന്തരീക്ഷം വരുത്താനായി വീടിനും പരിസരത്തിനും ചില്ലറ മാറ്റങ്ങള്‍ സൃഷ്ടിച്ചെടുക്കാനാണ് സംവിധായകന്‍ ജീത്തുവിന്റെ പ്ലാന്‍.

ദൃശ്യത്തില്‍ മോഹല്‍ലാല്‍ അവിസ്മരണീയമാക്കിയ ജോര്‍ജ് കുട്ടിയെ അവതരിപ്പിക്കുന്നത് ഉലഹനായകന്‍ കമല ഹാസനാണ്. മീന ചെയ്ത കഥാപാത്രം അവതരിപ്പിക്കുന്നത് ഗൗതമിയാണ്. ചിത്രത്തില്‍ ഐ.ജി. ഗീതാ പ്രഭാകറിന്റെ വേഷം മനോഹരമാക്കിയ ആശ ശരത് തന്നെയായിരിക്കും തമിഴില്‍ ഈ വേഷം കൈകാര്യം ചെയ്യുക. ദൃശ്യത്തിന്റെ കന്നട പതിപ്പിലും ആശ തന്നെയാണ് അഭിനയിച്ചത്. നിവേദ തോമസ്, കലാഭവന്‍ മണി എന്നിവരും മുഖ്യവേഷത്തിലുണ്ട്. മോഹന്‍ലാലിന്റെ മകന്‍ പ്രണവ് അസിസ്റ്റന്റ് ഡയറക്ടറാകുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.


Click it and Unblock the Notifications