കൊച്ചിന്‍ മള്‍ട്ടിപ്ലക്‌സില്‍ താരമായി പറവ... സൂപ്പര്‍ താരങ്ങളെ പിന്നിലാക്കി നേടിയത് എത്രയെന്നോ?
താരങ്ങളില്ലാതെ കൊച്ചി മള്‍ട്ടിപ്ലക്‌സിലെ താരമായി പറവ പറന്ന് ഉയരുന്നു.
നടനില്‍ നിന്നും സംവിധായകനിലേക്ക് സൗബിന്‍ സാഹിര്‍ കൂട് മാറിയപ്പോള്‍ മലയാളത്തിന് ലഭിച്ച സൂപ്പര്‍ ഹിറ്റാണ് പറവ. താരാധിപത്യമെന്ന് മലയാളത്തേക്കുറിച്ച് വിലപിക്കുമ്പോള്‍ താരങ്ങളുടെ സാന്നിദ്ധ്യമില്ലാതെ സൂപ്പര്‍ താരങ്ങളുടെ കളക്ഷനെ പിന്നിലാക്കി കുതിക്കുകയാണ് പറവ.
പൂജ റിലീസുകള്‍ക്ക് ഒരാഴ്ച മുമ്പ് തിയറ്ററില്‍ എത്തിയ പറവ പൂജ റിലീസുകളിലും കുലുങ്ങിയില്ല. രാമലീല തരംഗത്തിലും കുലുങ്ങാതെ നിന്ന ചിത്രം ഓണത്തിനെത്തിയ സൂപ്പര്‍ താരങ്ങളെ വരെ കളക്ഷനില്‍ പിന്നിലാക്കി. ഇപ്പോഴിതാ കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ പുതിയ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് പറവ.

25 ദിവസം ഒരു കോടി
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ വിജയകരമായ 25 ദിവസം പിന്നിട്ടു കഴിഞ്ഞു പറവ. ഇതിനോടകം ചിത്രം ഒരു കോടി നേട്ടത്തിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സമയത്ത് 25 ദിവസം കൊണ്ട് ഒരു കോടി പിന്നിടുക എന്നത് വലിയ കാര്യമാണ്.

പ്രേക്ഷകര്‍ കുറയുന്നില്ല
തിയറ്ററിലെത്തി 25 ദിവസം പിന്നിട്ടെങ്കിലും പ്രേക്ഷക പ്രാതിനിധ്യത്തില്‍ ഏറെ മുന്നിലാണ് പറവ ഇപ്പോഴും. പുത്തന്‍ റിലീസുകള്‍ വന്നപ്പോള്‍ ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ കുറച്ചെങ്കിലും പ്രേക്ഷകരുടെ തിരക്ക് കണക്കിലെടുത്ത് ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയായിരുന്നു.

കൊച്ചിയുടെ കഥ
കൊച്ചി മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് സൗബിന്‍ പറവയിലൂടെ പറഞ്ഞത്. പ്രാവ് വളര്‍ത്തലും പക്ഷി പറത്തല്‍ മത്സരവും വിഷയമായി വരുന്ന ചിത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായി എത്തിയത്.

ദുല്‍ഖറിന്റെ അതിഥി വേഷം
താരങ്ങളില്ലാത്ത സിനിമയ്ക്ക് അപവാദമായി നിന്നത് ദുല്‍ഖര്‍ സല്‍മാന്‍ മാത്രമായിരുന്നു. 20 മിനിറ്റ് മാത്രം സ്‌ക്രീനിലെത്തുന്ന അതിഥി വേഷമായിരുന്നു ദുല്‍ഖറിന് ചിത്രത്തില്‍. തന്റെ കഥാപാത്രത്തേക്കുറിച്ചുള്ള സസ്‌പെന്‍സ് ചിത്രത്തിന്റെ റിലീസിന് മുമ്പേ ദുല്‍ഖര്‍ പുറത്ത് വിട്ടിരുന്നു.

ചോദിച്ച് വാങ്ങിയ വേഷം
പറവയിലെ കഥാപാത്രത്തെ ദുല്‍ഖര്‍ ചോദിച്ച് വാങ്ങുകയായിരുന്നു. പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ചെറുതെങ്കിലും ശക്തമായ കഥാപാത്രമായി പറവയില്‍ ദുല്‍ഖര്‍ എത്തിയത്.

നിര്‍മാതാവായി അന്‍വര്‍ റഷീദ്
ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.


Click it and Unblock the Notifications











