പറവ പറക്കുന്നു അതിരുകളില്ലാതെ... താരങ്ങളില്ലാതെ ബോക്‌സ് ഓഫീസ് തരംഗമായി പറവ...

By Jince K Benny

താരങ്ങളിലല്ല മലയാള സിനമ പ്രേക്ഷകര്‍ വിശ്വാസം അര്‍പ്പിക്കുന്നത് മികച്ച കഥകളിലാണ്. അതിന്റെ ഉത്തമ ഉദാഹരണമായി മാറായിരിക്കുകയാണ് പറവ. സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിറാണ് പറവ സംവിധാനം ചെയ്തിരിക്കുന്നത്.

സൂപ്പര്‍ താര ചിത്രങ്ങളേപ്പോലും പിന്നിലാക്കുന്ന വിജയമാണ് പറവ ബോക്‌സ് ഓഫീസില്‍ നേടിയിരിക്കുന്നത്. ദുല്‍ഖറിന്റെ അതിഥി താരമായെത്തിയത് മാറ്റി നിര്‍ത്തിയാല്‍ പറയപ്പെടുന്ന താര സാന്നിദ്ധ്യങ്ങളില്ലാത്ത പറവയുടെ 28 ദിവസത്തെ കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

മികച്ച തുടക്കം

മികച്ച തുടക്കം

താര സാന്നിദ്ധ്യങ്ങളില്ലെങ്കിലും സൂപ്പര്‍ താര ചിത്രങ്ങളെ പോലും അതിശയിപ്പിക്കുന്ന കളക്ഷനാണ് ആദ്യ ദിനം പറവയ്ക്ക് ലഭിച്ചത്. രണ്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ ചിത്രം രണ്ട് ദിവസം കൊണ്ട് നേടിയത് 4.18 കോടിയാണ്.

പതറാതെ അഞ്ച് ദിവസം

പതറാതെ അഞ്ച് ദിവസം

സൂപ്പര്‍ താര ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ഓണച്ചിത്രങ്ങള്‍ക്കൊപ്പമാണ് പറവ പ്രദര്‍ശനം തുടര്‍ന്നതെങ്കിലും കളക്ഷനില്‍ ഇടിവുണ്ടായില്ല. അഞ്ച് ദിവസം കൊണ്ട് 9.91 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ഞെട്ടിച്ച് ആദ്യ വാരം

ഞെട്ടിച്ച് ആദ്യ വാരം

വമ്പന്‍ റിലീസുകളായ സ്‌പൈഡറും രാമലീലയും എത്തിയിട്ടും പറവയെ അതൊന്നും കാര്യമായി ബാധിച്ചില്ല. രാമലീല കത്തിക്കയറിപ്പോഴും പറവ സ്റ്റഡി കളക്ഷനില്‍ തുടര്‍ന്നും. എട്ട് ദിവസം കൊണ്ട് 12.23 കോടിയാണ് ചിത്രം കേരളത്തില്‍ നിന്നും കളക്ട് ചെയ്തത്.

മൂന്നാഴ്ച പിന്നിട്ടപ്പോള്‍

മൂന്നാഴ്ച പിന്നിട്ടപ്പോള്‍

സെപ്തംബര്‍ 21 തിയറ്ററിലെത്തിയ പറവ തിയറ്ററില്‍ മൂന്നാഴ്ച പിന്നിട്ടപ്പോഴേക്കും നിരവധി പുത്തന്‍ റിലീസുകള്‍ തിയറ്ററിലെത്തിക്കഴിഞ്ഞിരുന്നു. ഇത് കളക്ഷനെ കാര്യമായി ക്ഷീണിപ്പിച്ചില്ല. 20 ദിവസം കൊണ്ട് 18.35 കോടിയാണ് ചിത്രം നേടിയത്.

28 ദിവസത്തെ കളക്ഷന്‍

28 ദിവസത്തെ കളക്ഷന്‍

റിലീസ് ചെയ്യുമ്പോള്‍ 28 ദിവസം പിന്നിടുമ്പോള്‍ നിരവധി മാസ് റിലീസുകള്‍ തിയറ്ററുകളില്‍ എത്തിയിരുന്നു. ഇത് പറവയുടെ തിയറ്ററുകളേയും പ്രദര്‍ശന സമയത്തേയും ബാധിച്ചിരുന്നു. 28 ദിവസം കൊണ്ട് 19.4 കോടിയാണ് ചിത്രം കളക്ട് ചെയ്തത്.

ദുല്‍ഖറിന്റെ അതിഥി വേഷം

ദുല്‍ഖറിന്റെ അതിഥി വേഷം

താരങ്ങളില്ലാത്ത ചിത്രത്തിലെ താര സാന്നിദ്ധ്യമായി ദുല്‍ഖറിന്റെ കഥാപാത്രം. 20 മിനിറ്റ് മാത്രം സ്‌ക്രീനില്‍ നിറയുന്ന അതിഥി വേഷത്തിലാണ് ദുല്‍ഖര്‍ പറവയിലെത്തുന്നത്. റിലീസിന് മുമ്പ് തന്നെ തന്റെ കഥാപാത്രത്തേക്കുറിച്ച് ഫേസ്ബുക്കിലൂടെ ദുല്‍ഖര്‍ വെളിപ്പെടുത്തിയിരുന്നു. ഷെയിന്‍ നിഗമാണ് ചിത്രത്തില്‍ നായകനാകുന്നത്.

ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. അങ്ങനെയാണ് ചെറുതെങ്കിലും ശക്തമായ കഥാപാത്രമായി പറവയില്‍ ദുല്‍ഖര്‍ എത്തിയത്.

നിര്‍മാതാവായി അന്‍വര്‍ റഷീദ്

നിര്‍മാതാവായി അന്‍വര്‍ റഷീദ്

ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X