»   » സൗബിന്‍ ഷാഹിറിന്റെ പറവ ഉയരത്തില്‍ തന്നെയാണ് പറക്കുന്നത്! രണ്ട് ആഴ്ച കൊണ്ട് നേടിയത് കോടികള്‍!!!

സൗബിന്‍ ഷാഹിറിന്റെ പറവ ഉയരത്തില്‍ തന്നെയാണ് പറക്കുന്നത്! രണ്ട് ആഴ്ച കൊണ്ട് നേടിയത് കോടികള്‍!!!

Posted By: Teresa John
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിറിന്റെ കന്നി ചിത്രമാണെങ്കിലും പ്രതീക്ഷിച്ച വിജയം നേടിയാണ് പറവ പ്രദര്‍ശനം തുടങ്ങിയത്. സെപ്റ്റംബര്‍ 21 തിയറ്ററുകളിലേക്കെത്തിയ ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം നടത്തിയിരുന്നത്.

നിങ്ങളുടെ വീട്ടില്‍ സുജാതമാരുണ്ടോ? നടി പാര്‍വതിയുടെ വീട്ടിലുമൊരു സുജാതയുണ്ട്, സ്‌നേഹമുള്ളൊരു അമ്മ...

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ ജനപ്രിയ ചിത്രമായി പറവ മാറിയിരിക്കുകയാണ്. രണ്ട് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ചിത്രം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ഒപ്പം കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പ്രദര്‍ശനം തുടരുന്ന സിനിമയുടെ പതിനൊന്ന് ദിവസത്തെ കളക്ഷന്‍ എത്രയാണെന്നോ..

പറവയുടെ വിജയം

ഓണത്തിന് തിയറ്ററുകളിലെത്തിയ താരരാജാക്കന്മാരുടെ സിനമകളെ ഒറ്റയടിക്ക് പിന്നിലാക്കിയാണ് പറവ മുന്നേറുന്നത്. സിനിമ റിലീസ് ചെയ്ത് രണ്ട് ആഴ്ചകള്‍ പിന്നിടുന്നതിന് ശേഷം ബോക്‌സ് ഓഫീസില്‍ നല്ല കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

ആദ്യ ദിനം


പ്രമുഖതാരങ്ങള്‍ അണിനിരന്ന സിനിമ അല്ലായിരുന്നെങ്കിലും ആദ്യദിനത്തില്‍ മോശമില്ലാത്ത പ്രകടനമായിരുന്നു പറവ കാഴ്ച വെച്ചത്. 2.8 കോടിയായിരുന്നു സിനിമ റിലീസ് ദിനത്തില്‍ നേടിയിരുന്നത്.

പത്ത് കോടിയിലേക്ക്

ആദ്യ ദിവസങ്ങളിലെ പ്രകടനം മികച്ചതായിരുന്നെങ്കിലും അടുത്ത ദിവസങ്ങളിലും ചിത്രം മോശമായിരുന്നില്ല. നൂറ് ശതാമാനം വിജയം നേടിയ പറവ വെറും അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും പത്ത് കോടി നേടിയിരുന്നു.

പതിനൊന്ന് ദിവസം


എട്ട് ദിവസങ്ങള്‍ കൊണ്ട് 12. 7 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ശേഷം സിനിമ റിലീസ് ചെയ്ത് രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ 16 കോടി എത്തിയിരിക്കുകയാണ്.

കേരളത്തിന് പുറത്ത്

നിലവില്‍ കേരള ബോക്‌സ് ഓഫീസില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ കേരളത്തിന് പുറത്തും സിനിമയ്ക്ക് നല്ല അഭിപ്രായങ്ങള്‍ തന്നെയാണ്.

മള്‍ട്ടിപ്ലെക്‌സിലും ഹിറ്റ്


കേരളത്തില്‍ 175 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നാലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു.
ആദ്യ ദിവസങ്ങളില്‍ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ചിത്രം നിരാശപ്പെടുത്തിയിട്ടില്ല. റിലീസ് ചെയ്ത് അന്ന് 7.09 ലക്ഷവും, രണ്ടാം ദിനത്തില്‍ 6.21 ലക്ഷവുമായിരുന്നു സിനിമ നേടിയിരുന്നത്.

English summary
Parava, the directorial debut of actor Soubin Shahir did open to overwhelming reviews at the box office. The film which had hit the theatres on September 21, 2017 is still among the hot favourites of the audiences.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X