twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പറവയുടെ തുടക്കം നല്ലതായിരുന്നു! ആദ്യ ദിവസങ്ങളില്‍ വാരിക്കൂട്ടിയ കോടികള്‍ എത്രയാണെന്ന് അറിയാമോ?

    By Teresa John
    |

    നല്ലൊരു നടനായിട്ടാണ് മലയാള സിനിമ സൗബിന്‍ സാഹിറിനെ മലയാളികള്‍ക്ക് പരിചയം. എന്നാല്‍ ഇനി മുതല്‍ മികച്ചൊരു സംവിധായകനെ മലയാളത്തിലേക്ക് കിട്ടിയിരിക്കുകയാണ്. സൗബിന്റെ കന്നിചിത്രമായ പറവ സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ച സിനിമ എന്ന ലേബലിലേക്ക് പറവ പറന്ന് കൊണ്ടിരിക്കുകയാണ്.

    പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! പറവയുടെ റിവ്യൂ വായിക്കാം..പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! പറവയുടെ റിവ്യൂ വായിക്കാം..

    ഓണത്തിന് തിയറ്ററുകളിലെത്തിയ താരരാജാക്കന്മാരുടെ സിനമകളെ ഒറ്റയടിക്ക് പിന്നിലാക്കിയാണ് ചിത്രം മുന്നേറുന്നത്. സൂപ്പര്‍ താരനിരയില്ലാത്ത സിനിമയാണെങ്കിലും നല്ല സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കുമെന്നതിന് നൂറ് ശതമാനം തെളിവാണ് പറവയുടെ വിജയം കാണിച്ചു തരുന്നത്. കേരള ബോക്‌സ് ഓഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പറവയുടെ ജൈത്രയാത്ര തുടങ്ങിയിരിക്കുകയാണ്.

     പറവയുടെ വിജയം

    പറവയുടെ വിജയം

    അടുത്ത കാലത്ത് പുറത്തിറങ്ങിയ എല്ലാ സിനിമകളെയും പിന്നിലാക്കി നൂറ് ശതാമാനം വിജയം നേടിയാണ് പറവ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നത്. സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിറിന്റെ കന്നിചിത്രമാണെങ്കിലും മികച്ചത് എന്ന് മാത്രമെ പറയാന്‍ വാക്കുകളുള്ളു.

     കേരള കളക്ഷന്‍

    കേരള കളക്ഷന്‍


    സെപ്റ്റംബര്‍ 21 റിലീസ് ചെയ്ത സിനിമ ആദ്യ ദിവസം തൊട്ട് തന്നെ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. രണ്ട് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍ 4.18 കോടിയാണ് സിനിമ നേടിയിരിക്കുന്നത്. നിരാശ നല്‍കാത്തൊരു കളക്ഷന്‍ സിനിമയില്‍ നിന്നും പ്രതീക്ഷിക്കാം.

    മള്‍ട്ടിപ്ലെക്‌സിലും തരംഗമാവും

    മള്‍ട്ടിപ്ലെക്‌സിലും തരംഗമാവും


    കേരളത്തില്‍ 175 തിയറ്ററുകളിലായിരുന്നു സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. പിന്നാലെ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അവിടെയാണ് ചിത്രത്തിന്റെ ഉയരത്തിലുള്ള പറക്കല്‍ നടക്കുന്നത്. നിലവില്‍ 20. 52 ലക്ഷമാണ് മൂന്ന് ദിവസം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ചിത്രം നേടിയിരിക്കുന്നത്.

    ആദ്യ ദിവസം നിരാശപ്പെടുത്തിയില്ല

    ആദ്യ ദിവസം നിരാശപ്പെടുത്തിയില്ല

    സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ ആദ്യ ദിവസങ്ങളിലും നിരാശപ്പെടുത്തിയിട്ടില്ല. റിലീസ് ചെയ്ത് അന്ന് 7.09 ലക്ഷവും, രണ്ടാം ദിനത്തില്‍ 6.21 ലക്ഷവുമായിരുന്നു സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും നേടിയിരുന്നത്. ഇനി വരും ദിവസങ്ങളില്‍ ചിത്രത്തിനെ വാനോളം ഉയരത്തിലെത്തിക്കാന്‍ കഴിയുമെന്നാണ് ആദ്യം പുറത്ത് വരുന്ന പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാവുന്നത്.

       താരസമ്പന്നം

    താരസമ്പന്നം

    സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ജാഫര്‍ ഇടുക്കി എന്നിവരടങ്ങിയ മുതിര്‍ന്നവരുടെ ഒരു ടീമും. ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, സ്രിന്‍ഡ എന്നിങ്ങനെ താരസമ്പന്നമായിട്ടാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.

     മട്ടാഞ്ചേരിയുടെ കഥ

    മട്ടാഞ്ചേരിയുടെ കഥ


    പറവ പ്രധാനമായും മട്ടാഞ്ചേരിയെ ചുറ്റിപറ്റിയായിരുന്നു ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കുറ്റകൃത്യങ്ങളുടെ കഥ പറയാനില്ലാത്തത് കൊണ്ട് ഇതുവരെ മലയാള സിനിമ കാണാത്ത മട്ടാഞ്ചേരിയുടെ മുഖമാണ് ചിത്രത്തിലൂടെ കാണിക്കുന്നത്.

    പറവകളി

    പറവകളി

    പറവകളി മട്ടാഞ്ചേരിയിലെ പ്രധാന വിനേദമാണ്. പറവകളി മത്സരം വലിയൊരു ഉത്സവമായിട്ടാണ് നടക്കാറുള്ളത്. മത്സരത്തില്‍ ഏറ്റവുമധികം പ്രാവുകള്‍ പറന്ന് പൊങ്ങിയതിന് ശേഷം തിരികെ എത്തുന്നതാണ് മത്സരത്തിന്റെ ചട്ടം. അവരാണ് അതില്‍ വിജയിക്കുന്നത്.

    English summary
    Parava has met the expectations of the audiences and the film has been receiving glowing reviews, upon its release. Social media is praising Soubin Shahir and the entire team for coming up with a quality movie like Parava, which has everything in it to fly higher.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X