»   » പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്!

പറവയും സൗബിനും ചില്ലറക്കാരല്ല! പറക്കുന്നതിന്റെ സ്പീഡ് കണ്ടിട്ട് ഇത് നിലം തൊടില്ലെന്നാണ് തോന്നുന്നത്!

Posted By: Teresa John
Subscribe to Filmibeat Malayalam

സൗബിന്‍ ഷാഹിര്‍ ഇനി നടന്‍ മാത്രമല്ല. അഴകൊത്തൊരു സംവിധായകന്‍ കൂടിയാണ്. പലരുടെയും സ്വപ്‌നമാണ് ഒരു സിനിമ സംവിധാനം ചെയ്യുക എന്നത്. അതില്‍ നൂറ് ശതമാനം വിജയിക്കുന്നവര്‍ വളരെ ചുരുക്കമാണെങ്കിലും സൗബിന്‍ തന്റെ പറവയെ വാനോളം ഉയരത്തില്‍ പറത്തിയിരിക്കുകയാണ്. ഇന്നലെ മുതലാണ് സൗബിന്‍  സംവിധാനം ചെയ്ത് ദുല്‍ഖറിനെ നായകനാക്കിയ പറവ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.

പറവ കിടിലനായി പാറി പറക്കും, ഒപ്പം സൗബിനും ദുല്‍ഖറിനും ഇത് നല്ലകാലം! പറവയുടെ റിവ്യൂ വായിക്കാം..

മികച്ച അഭിപ്രായങ്ങള്‍ നേടി ജൈത്രയാത്ര തുടങ്ങിയ പറവ കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുമെന്നുള്ള കാര്യത്തില്‍ സംശയമില്ല. കാരണം നല്ല സിനിമകള്‍ തിരിച്ചറിഞ്ഞ് അത് സ്വീകരിക്കുന്ന സമൂഹമായി മാറിയിരിക്കുകയാണ് മലയാളക്കര. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ പറവയ്ക്ക് കൊടുക്കുന്ന സ്വീകരണം അടുത്തിറങ്ങിയ സിനിമകള്‍ക്കൊന്നും കിട്ടിയിട്ടില്ലെന്നാണ് സിനിമയുടെ മറ്റൊരു വിജയം.

സിനിമയുടെ വിജയം

വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും സൗബിന്റെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടവയായിരുന്നു. നടന്‍ എന്ന ലേബലില്‍ നിന്നും പെട്ടെന്നായിരുന്നു സംവിധായകന്‍ എന്ന പട്ടം സൗബിന്‍ എടുത്തിട്ടത്. എന്നാലത് ഒട്ടും മോശം വന്നില്ലെന്ന് മാത്രമല്ല മലയാള സിനിമയ്ക്ക് മികച്ചൊരു സംവിധായകനെ കൂടി കിട്ടിയിരിക്കുകയാണ്.

പ്രേക്ഷകര്‍ ഏറ്റെടുത്തു

പറവയെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു എന്നതിനുള്ള തെളിവുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പറന്ന് നടക്കുകയാണ്. സിനിമ കഴിഞ്ഞിറങ്ങിയ ആളുകളുടെ ആഘോഷ പ്രകടനങ്ങള്‍ സൗബിന്‍ തന്നെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. റിലീസ് ദിനത്തില്‍ എല്ലായിടത്തും ഹൗസ്ഫുള്‍ ആയിരുന്നെന്ന് കാണിക്കുന്ന ചിത്രം സൗബിന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ബിഗ് റിലീസ്

ബിഗ് റിലീസ് തന്നെയാണ് പറവയും. ഇന്നലെ ആദ്യദിനത്തില്‍ കേരളത്തില്‍ മാത്രം 175 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നത്. ചിത്രം നൂറ് ശതമാനം വിജയമായി മാറിയതിന് പിന്നാലെ കൂടുതല്‍ പ്രദര്‍ശനങ്ങള്‍ കൂടി ഒരുക്കാന്‍ സാധ്യതയുണ്ട്.

കൊച്ചി മള്‍ട്ടിപ്ലെക്‌സിലും..

സിനിമ കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. ദിവസവും 26 പ്രദര്‍ശനങ്ങളായിരിക്കും അവിടെയുണ്ടാവുക. മലയാള സിനിമയില്‍ നിന്നും അടുത്ത കാലത്ത് പറവയ്ക്കാണ് ഇത്രയധികം പ്രദര്‍ശനം കൊച്ചി മള്‍ട്ടിപ്ലെക്‌സില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ പറവയുടെ ആദ്യ ദിനത്തിലെ കളക്ഷന്‍ എല്ലാവരെയും ഞെട്ടിക്കുന്നതായിരിക്കും.

ഹൗസ്ഫുള്ളാണ്

റിലീസ് ദിനത്തില്‍ തന്നെ പറവ കാണാനെത്തിയത് വലിയൊരു ജനക്കൂട്ടമായിരുന്നു. ഒപ്പം ആദ്യ റിവ്യൂ മികച്ചതായി പുറത്ത് വന്നതോട് കൂടി അടുത്ത ദിവസങ്ങളിലേക്കും ടിക്കറ്റിന് തിരക്ക് അനുഭവപ്പെട്ടിരിക്കുകയാണ്. ബുക്കിംഗിലടക്കം സീറ്റ് തീര്‍ന്നിരിക്കുകയാണ്.

ദുല്‍ഖര്‍ തകര്‍ത്തു

സിനിമ തുടങ്ങി അരമണിക്കൂറിന് ശേഷമാണ് ദുല്‍ഖറിന്റെ പ്രവേശനം. ആകെ മൊത്തം 25 മിനിറ്റ് മാത്രമെ സിനിമയില്‍ ദുല്‍ഖറിന് വേഷമുള്ളു എങ്കിലും നല്ലൊരു അഭിനേതാവിന് തന്റെ കഴിവ് തെളിയിക്കാന്‍ അത് തന്നെ ധാരളം മതിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ദുല്‍ഖറിനൊപ്പം
യുവത്വത്തിന്റെ ആവേശവും തമാശയുമായി ഷൈന്‍ നീഗവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇതിവൃത്തം ഇതാണ്

മട്ടാഞ്ചേരിയില്‍ താമസിക്കുന്ന രണ്ട് മുസ്ലീം പയ്യന്മാരും അവരുടെ പ്രാവു വളര്‍ത്തലുമാണ് സിനിമയുടെ പ്രമേയം. എന്നാല്‍ പ്രാവിനെ പറത്തി വിട്ട് തിരിച്ച് വരുന്ന പറവകളി നാട്ടിലെ പ്രധാന വിനേദമായി മാറുന്നതാണ് സിനിമയുടെ കഥ. മട്ടാഞ്ചേരിയിലെ പറവകളി വലിയൊരു ഉത്സവമായിട്ടാണ്. സിനിമയിലൂടെ കാണിക്കുന്നത്.

താരനിര


ദുല്‍ഖര്‍ സല്‍മാന്‍, ഷെയിന്‍ നീഗം, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ക്കൊപ്പം സിദ്ദീഖ്, ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ആഷിഖ് അബു, ശ്രീനാഥ് ഭാസി, ജാഫര്‍ ഇടുക്കി, ഗ്രിഗറി, സിനില്‍ സൈനുദ്ദീന്‍, അര്‍ജുന്‍ അശോകന്‍, ശ്രിന്റ എന്നിങ്ങനെ താരസമ്പന്നമായൊരു സിനിമയാണ് പറവ.

നിര്‍മാണം

ബാംഗ്ലൂര്‍ ഡെയിസ്, പ്രേമം, കോമ്രേഡ് ഇന്‍ അമേരിക്ക എന്നീ സിനിമകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ്, ഷൈജു ഉണ്ണി എന്നിവര്‍ ചേര്‍ന്ന് അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആഘോഷം

അണിയറിയില്‍ നിന്നും സിനിമയുടെ വിജയം ആഘോഷിച്ചിരിക്കുകയാണ്. നടനും സംവിധായകനുമായ സൗബിന്‍ കേക്ക് മുറിച്ചു കൊണ്ടാണ് വിജയം ആഘോഷിച്ചത്. ഒപ്പം അമല്‍ നീരദും ആഷിഖ് അബു എന്നിവരുമുണ്ടായിരുന്നു. ആഷിഘ് അബു തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പങ്കുവെക്കുകയായിരുന്നു.

English summary
Soubin Shahir's Parava, the hugely awaited film of the season has graced the theatre screens in Kerala. The film, which marks the actor's debut as a director is the talk of the social media, at present.Such is the huge hype that Parava created within a short period of time.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X