പറവ തിയറ്ററില്‍ പോയി കാണാത്തവരോടുള്ള പ്രതികാരമായിരുന്നോ? ഒടുവിലത് സംഭവിക്കാന്‍ പോവുന്നെന്ന് സൗബിന്‍!
സിനിമയെ സ്‌നേഹിക്കുന്ന വലിയൊരു സമൂഹമായി കേരളവും മാറി കഴിഞ്ഞു. നല്ല സിനിമകളെ അതുപോലെ തന്നെ സ്വീകരിക്കുന്നവരാണ് മലയാളികള്‍. ആട് ഒരു ഭീകരജീവിയാണ്, ഗപ്പി തുടങ്ങിയ സിനിമകള്‍ തിയറ്ററില്‍ പോയി കാണാന്‍ കഴിഞ്ഞില്ല എന്നതിന് സങ്കടപ്പെടുന്നവരുമുണ്ട്. അവയെല്ലാം അതിവേഗം ടോറന്റിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരുന്നു.
എന്നാല്‍ സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തിലെത്തിയ പറവ പലരുയെും നിരാശപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ മികച്ച സിനിമകളിലൊന്നായ പറവ തിയറ്ററില്‍ പോയി കാണാനും പറ്റിയില്ല.. സിനിമയുടെ ഡിവിഡി ഇറങ്ങിയതുമില്ല എന്നതായിരുന്നു പലരെയും നിരാശയിലാക്കിയത്. സിനിമയുടെ ഡിവിഡി ഇറക്കുമോ അതിന് വേണ്ടി കട്ട കാത്തിരിപ്പാണെന്ന് പറഞ്ഞ് പലരും രംഗത്തെത്തിയിരുന്നു. അത് സംഭവിക്കാന്‍ പോവുകയാണ്.

പറവ
സഹസംവിധായകനും നടനുമായി സിനിമയില്‍ സജീവമായി വരുന്നതിനിടെ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത കന്നിചിത്രമാണ് പറവ. 2017 സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. കൊച്ചിയിലെ മട്ടാഞ്ചേരി പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമയില്‍ അവിടുത്തുകാരുടെ പ്രധാന വിനോദമായ പറവ കളിയെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചത്. കഥയില്‍ പുതുമയൊന്നുമില്ലാതെ ആവര്‍ത്തിച്ച് വരുന്ന സിനിമകള്‍ക്കിടയില്‍ പറവ വേറിട്ട് നിന്നിരുന്നു. തിയറ്ററില്‍ പോയി സിനിമ കണ്ട എല്ലാവരും മികച്ച അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്.

താരങ്ങള്‍...
ഇച്ചാപ്പി, ഹസീബ് (അമല്‍ ഷാ, ഗോവിന്ദ്) എന്നിവരായിരുന്നു സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ഇവര്‍ക്കൊപ്പം ഷെയിന്‍ നീഗം, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ശ്രിന്ദ തുടങ്ങിയവരായിരുന്നു സിനിമയിലെ താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തില്‍ അഭിനയിച്ച സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. 25 മിനുറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന വേഷമായിരുന്നെങ്കിലും ചിത്രത്തിലെ പ്രധാന ഘടകമായി മാറാന്‍ ദുല്‍ഖറിന് കഴിഞ്ഞിരുന്നു. ഷെയിന്‍ നീഗത്തിന്റെയും മറ്റ് താരങ്ങളുടെയെല്ലാം പ്രകടനം നല്ലതാണെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

കാത്തിരിപ്പ്..
തിയറ്ററില്‍ പോയി കണ്ടവരും കാണാത്തവരും വീണ്ടും സിനിമ കാണുന്നതിനായി ഡിവിഡി റിലീസിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ മാസങ്ങള്‍ എത്ര കഴിഞ്ഞിട്ടും പറവയുടെ ഡിവിഡി മാത്രം പുറത്ത് വന്നില്ല... ഇതോടെ പലരും ട്രോളുകളിലൂടെ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും ഡിവിഡി റിലീസ് ചെയ്യണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സൗബിന്‍ തന്നെ പറവയ്ക്ക് വേണ്ടി കാത്തിരുന്നവര്‍ക്കുള്ള ഉത്തരം കൊടുത്തിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പറവയുടെ ഡിവിഡി ഉടന്‍ തന്നെ റിലീസിനെത്തുമെന്നാണ് സൗബിന്‍ പറഞ്ഞിരിക്കുന്നത്.
കമന്റുകള്‍
തിയറ്ററില്‍ പോയി കാണാത്തവര്‍ക്ക് തീരാനഷ്ടം.. കണ്ടവര്‍ക്ക് വീണ്ടും കാണാനുള്ള കാത്തിരിപ്പ് പറവ. കണ്ടാലും കണ്ടാലും മതി വരാത്ത സിനിമയാണ് പറവയെന്നും മൂന്ന് പ്രാവിശ്യം തിയറ്ററില്‍ പോയി കണ്ടിട്ടും കൊതി തീരുന്നില്ല. നല്ല സിനിമകള്‍ തിയറ്ററില്‍ പോയി കാണാന്‍ മടിക്കുന്ന മലയാളികള്‍ക്കുള്ള മറുപടിയാണ് പറവ നല്‍കിയത് എന്നിങ്ങനെ സൗബിന്റെ പോസ്റ്റിന് താഴെ ആരാധകരുടെ കമന്റുകളുടെ ബഹളമാണ്.

സത്യാവസ്ഥ ഇങ്ങനെ...
കുറെ നാളായി കാത്തിരിക്കുന്നു തിയറ്ററില്‍ നിന്ന് കാണാത്തതിന്റെ ശിഷയായിരിക്കും പറവ ഇതുവരെ ഡിവിഡി റിലീസ് ചെയ്തില്ലെന്ന് കൂട്ടുകാരനോട് പറയുന്ന ചങ്ക്. എന്നാല്‍ മൂന്ന് പ്രാവിശ്യം തിയറ്ററില്‍ പോയി കണ്ടെങ്കിലും വീണ്ടും സിനിമ കാണാന്‍ വേണ്ടി കാത്തിരിക്കുന്നവരുമുണ്ട്..

ഫീല്‍ ഗുഡ് സിനിമ
ഈ അടുത്ത കാലത്ത് റിലീസായ സിനിമകളില്‍ ഏറ്റവുമധികം ഫീല്‍ ഗുഡ് തന്ന രണ്ട് സിനിമകള്‍ ഒന്ന് ടൊവിനോ തോമസിന്റെ ഗപ്പിയാണ്. മറ്റൊന്ന് സൗബിന്റെ പറവയുമാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

മറ്റൊരു കാരണം..
പറവ കാണാത്ത പലരും ഇന്ന് സിനിമ കാണാന്‍ വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കില്‍ അതിന് ഈ പാട്ടും ഇതിലെ ഒന്നൊന്നര സീനും വഹിച്ച പങ്ക് വളരെ വലുതാണ്.

ഇതാ അവസ്ഥ
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പറവയുടെ ഡിവിഡി റിലീസ് ഉടനെയുണ്ടെന്ന് അറിഞ്ഞ ചില പ്രേക്ഷകര്‍.. കീരിടത്തിലെ സേതുമാധാവനെ പോലെ അലമുറയിട്ട് കരയുന്നു.


Click it and Unblock the Notifications











