സൗബിന്‍ മച്ചാന്‍ പറഞ്ഞ് പറ്റിച്ചെങ്കില്‍ ഇത് പറ്റിക്കുന്നതല്ല.. ദുല്‍ഖര്‍ സല്‍മാന്‍ തരുന്ന വാക്കാണ്!

അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളുടെ ഡിവിഡികളെല്ലാം ഉടന്‍ തന്നെ പുറത്ത് വന്നിരുന്നു. സത്യം പറഞ്ഞാല്‍ മലയാളികള്‍ ഇന്ന് വരും നാളെ വരും എന്നും പറഞ്ഞ് കാത്തിരുന്ന ഒരേ ഒരു സിനിമ പറവയായിരുന്നു. പറവ തിയറ്ററില്‍ പോയി കാണാത്തവര്‍ക്കെല്ലാം വലിയ നഷ്ടമായി എന്ന് തോന്നിയത് സിനിമയുടെ ഡിവിഡി ഇറങ്ങാന്‍ വൈകിയത് കണ്ടിട്ടായിരുന്നു.

നടന്‍ സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവ മികച്ച അഭിപ്രായങ്ങള്‍ നേടി തിയറ്ററില്‍ ഹിറ്റായ സിനിമയായിരുന്നു. കഴിഞ്ഞ വര്‍ഷം നല്ല അഭിപ്രായം നേടിയ സിനിമ തിയറ്ററില്‍ പോയി കണ്ടവര്‍ക്കും ഒന്നും കൂടി കാണാന്‍ തോന്നിയിരുന്നു. ഉടനെ പറവയുടെ ഡിവിഡി റിലീസിനെത്തുമെന്ന് സൗബിന്‍ പറഞ്ഞെങ്കിലും അതും ഉണ്ടായില്ല. ഇതോടെ ട്രോളുകളുമായി പ്രേക്ഷകരുടെ കാത്തിരിപ്പായിരുന്നു. എന്നാലിപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍ വാക്ക് പറഞ്ഞിരിക്കുകയാണ്.

പറവ

പറവ

സൗബിന്‍ ഷാഹിര്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പറഞ്ഞപ്പോള്‍ വലിയ കാര്യമായി ആര്‍ക്കും തോന്നിയില്ലെങ്കിലും, തിയറ്ററുകളിലേക്ക് എത്തിയ സൗബിന്റെ സിനിമ ഞെട്ടിച്ച് കളഞ്ഞിരുന്നു. പറവ എന്ന സിനിമയിലൂടെയായിരുന്നു സൗബിന്‍ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റം നടത്തിയത്. സഹസംവിധായകനും സഹനടനുമായി സിനിമയില്‍ സജീവമായി വരുന്നതിനിടെയായിരുന്നു സംവിധാനവും. 2017 സെപ്റ്റംബര്‍ 27 ന് തിയറ്ററുകളിലേക്കെത്തിയ സിനിമയ്ക്ക് വമ്പന്‍ സ്വീകരണമായിരുന്നു ലഭിച്ചിരുന്നത്...

 കഥയിലെ പുതുമ..

കഥയിലെ പുതുമ..

മലയാളത്തിലെ നിരവധി സിനിമകളില്‍ കണ്ട് മടുത്ത കൊച്ചിയിലെ മട്ടാഞ്ചേരിയിലായിരുന്നു പറവയുടെ കഥ നടക്കുന്നത്. മട്ടാഞ്ചേരി പശ്ചാതലമാക്കി നിര്‍മ്മിച്ച സിനിമകളെല്ലാം അധോലോകത്തിന്റെയും ഗുണ്ടകളുടെയും കഥയായിരുന്നു പറഞ്ഞിരുന്നതെങ്കില്‍ കഥയില്‍ പുതുമ കൊണ്ട് വരാന്‍ സൗബിന് കഴിഞ്ഞിരുന്നു. മട്ടാഞ്ചേരികാരുടെ പ്രധാന വിനോദമായ പറവ കളിയെ ആസ്പദമാക്കിയായിരുന്നു സിനിമയുടെ കഥ ഒരുക്കിയത്. വേറിട്ടൊരു കഥയും അവതരണത്തിലെ പുതുമയുമായിരുന്നു പറവ പ്രേക്ഷകരുടെ പ്രിയങ്കരമാക്കിയത്. സിനിമ കണ്ടവരെല്ലാം മികച്ച അഭിപ്രായമായിരുന്നു പറഞ്ഞിരുന്നത്.

പ്രിയ താരങ്ങള്‍...

പ്രിയ താരങ്ങള്‍...

തന്റെ സിനിമയിലെ കേന്ദ്രകഥാപത്രങ്ങളായി രണ്ട് പുതുമുഖങ്ങളെയായിരുന്നു സൗബിന്‍ തിരഞ്ഞെടുത്തത്. അമല്‍ ഷാ, ഗോവിന്ദ് എന്ന കുട്ടിതാരങ്ങളായിരുന്നു സിനിമയിലെ മുഖ്യകഥാപാത്രങ്ങളായ ഇച്ചാപ്പി, ഹസീബ് എന്നിവരെ അവതരിപ്പിച്ചത്. ഷെയിന്‍ നീഗം, ദുല്‍ഖര്‍ സല്‍മാന്‍, സിദ്ദിഖ്, ഇന്ദ്രന്‍സ്, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ശ്രിന്ദ തുടങ്ങി വലിയ താരനിരയും സിനിമയിലുണ്ടായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ അതിഥി വേഷത്തിലായിരുന്നു സിനിമയിലഭിനയിച്ചത്. 25 മിനുറ്റോളമേ ഉണ്ടായിരുന്നുള്ളുവെങ്കിലും നല്ല പ്രകടനം കാഴ്ച വെക്കാന്‍ ദുല്‍ഖറിനും കഴിഞ്ഞിരുന്നു.

ഡിവിഡി വരുമോ?

ഡിവിഡി വരുമോ?

ഒരു സിനിമ തിയറ്ററില്‍ പോയി കണ്ടില്ലെങ്കിലും വലിയ കുഴപ്പമില്ല. ഉടനെ തന്നെ ഡിവിഡി ഇറങ്ങുമെന്നും അല്ലെങ്കില്‍ ടോറന്റ് സൈറ്റുകളിലൂടെ എത്തുമെന്നുമായിരുന്നു പലരുടെയും വിചാരം. അതെല്ലാം പാടെ തെറ്റിച്ച് സിനിമ റിലീസ് ചെയ്ത് ഏട്ട് മാസം കഴിഞ്ഞിട്ടും പറവയുടെ ഡിവിഡി പുറത്തിറങ്ങിയില്ല. നിരന്തരം സൗബിനോട് ആരാധകര്‍ സിനിമയെ കുറിച്ച് ചോദിച്ചിരുന്നെങ്കിലും ഉടനെ ഉണ്ടാവുമെന്ന മറുപടിയായിരുന്നു ലഭിച്ചത്. പിന്നെ സൗബിന്‍ പറ്റിക്കുകയാണെന്ന് പറഞ്ഞ് ട്രോളന്മാരും രംഗത്തെത്തി.

 ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു..

ദുല്‍ഖര്‍ സല്‍മാന്‍ പറയുന്നു..

സൗബിന്‍ ഈ ദിവസങ്ങളില്‍ മേയ് 30 ന് സിനിമ വരുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതും പറ്റിക്കാനാണെന്ന് ആരാധകര്‍ പറയുകയായിരുന്നു. ഒടുവില്‍ കുഞ്ഞിക്ക തന്നെ എത്തിയിരിക്കുകയാണ്. എല്ലാവരും ചോദിക്കുകയും കാത്തിരിക്കുകയും ചെയ്തിട്ടും ഇനി ഒരിക്കലും വരില്ലെന്ന് വരെ കരുതിയ കാര്യം ഒടുവില്‍ നിങ്ങളിലേക്ക് എത്തുകയാണ്. പറവയുടെ ഡിവിഡി, വിസിഡി, തുടങ്ങിയവ ആമസോണിലും ഫഌപ്കാര്‍ട്ടിലും മറ്റുമായി മേയ് 30 ന് വരുമെന്നുമായിരുന്നു ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ ദുല്‍ഖര്‍ പറയുന്നത്. ദുല്‍ഖര്‍ ഇക്കാര്യം ഔദ്യോഗികമായി പറഞ്ഞതോടെ സിനിമ വരുമെന്ന വലിയൊരു പ്രതീക്ഷയിലാണ് ആരാധകര്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X