പെരുന്നാള്‍ ആശംസയ്‌ക്കൊപ്പം ദുല്‍ഖര്‍ നല്‍കിയ സമ്മാനം കണ്ടുവോ, ഇത് തകര്‍ക്കും !!
സൗബിന്‍ ഷഹീര്‍ ദുല്‍ഖര്‍ സല്‍മാന്‍ ടീമിന്‍റെ പറവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ക്യാമറയ്ക്ക് മുന്നില്‍ നിന്ന് അഭിനയിക്കുമ്പോഴും സംവിധാനത്തോടായിരുന്നു സൗബിന് താല്‍പര്യം. തനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങളെയെല്ലാം മികച്ച രീതിയില്‍ അവതരിപ്പിക്കാറുണ്ട് താരം. സഹതാരങ്ങള്‍ക്കൊപ്പം മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യാറുണ്ട് സൗബിന്‍. പ്രേമത്തിലെ പിടി മാഷും മഹേഷിന്റെ പ്രതികാരത്തിലെ കൂട്ടുകാരനെയുമൊക്കെ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. സൗബിന്റെ ആദ്യ ചിത്രത്തില്‍ നായികയായെത്തുന്നത് യാണ്. നായകനായി ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തിലെത്തുന്നത്.

സൗബിനും സുഹൃത്തായ മുനീര്‍ അലിയും ചേര്‍ന്നാണ് പറവയ്ക്ക് തിരക്കഥ ഒരുക്കുന്നത്. ഷെയ്ന്‍ നിഗം, അര്‍ജുന്‍ ഹരിശ്രീ അശോകന്‍, സൃന്ദ,
സിനില്‍ സൈനുദ്ധീന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫേസ്ബുക്ക് പേജിലൂടെ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തിന്റെ പോസ്റ്റര്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ചിത്രത്തെക്കുറിച്ച് അനൗണ്‍സ് ചെയ്തതു മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു.

ചെറിയ പെരുന്നാള്‍ ആശംസ നേരുന്നതിനോടൊപ്പം തന്നെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.2017 ല്‍
പുറത്തിറങ്ങുന്ന മികച്ച ചിത്രമായിരുക്കും പറവയെന്ന് താരം പറയുന്നു. ചിത്രത്തിന്റെ ഭാഗമാവാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച ഭാഗ്യമായാണ് കരുതുന്നത്.


Click it and Unblock the Notifications