പറവ പറന്നുയരുന്നു... അഞ്ച് ദിവസം കൊണ്ട് കേരളത്തില്‍ നിന്നും നേടിയ കോടികള്‍ എത്രയെന്നോ?
സഹസംവിധായകനായി എത്തി നടനായി മാറിയ സൗബിന്‍ സാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് പറവ. സൂപ്പര്‍ താര ചിത്രങ്ങള്‍ തിയറ്ററില്‍ തകര്‍ന്നടിയുന്ന ഇക്കാലത്ത് കുട്ടികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പര്‍ താര സാന്നിദ്ധ്യം ഇല്ലാതെ ഒരു പറവയെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാക്കി മാറ്റിയിരിക്കുകയാണ് സൗബിന്‍.
സെപ്തംബര്‍ 21 വ്യാഴാഴ്ച തിയറ്ററില്‍ എത്തിയ പറവയ്ക്ക് ബോക്‌സ് ഓഫീസിലും മികച്ച ഓപ്പണിംഗ് ആയിരുന്നു. തിയറ്ററില്‍ ചിത്രം ഒരാഴ്ചയോട് അടുക്കുമ്പോള്‍ സിനിമയുടെ ആദ്യ അഞ്ച് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്.

രണ്ട് ദിവസത്തെ നേട്ടം
റിലീസ് ചെയ്ത ആദ്യ ദിനം രണ്ട് കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയ പറവയ്ക്ക് രണ്ടാം ദിവസവും ആ നേട്ടം ആവര്‍ത്തിക്കാന്‍ സാധിച്ചു. ആദ്യ രണ്ട് ദിവസം കൊണ്ട് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത് 4.18 കോടി രൂപയാണ്.

അഞ്ച് ദിവസത്തെ നേട്ടം
പറവയുടെ അഞ്ച് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോള്‍ ലഭിക്കുന്നത് ബോക്‌സ് ഓഫീസില്‍ മികച്ച കുതിപ്പിനുള്ള സൂചനയാണ്. അഞ്ച് ദിവസം കൊണ്ട് 9.91 കോടിയാണ് ചിത്രം കേരളത്തില്‍ നിന്ന് മാത്രം നേടിയത്.

താരങ്ങളില്ലാത്ത നേട്ടം
ദുല്‍ഖറിന്റെ അതിഥി വേഷം മാറ്റി നിര്‍ത്തിയാല്‍ താര സാന്നിദ്ധ്യം ഇല്ലാത്ത ചിത്രമായിരുന്നു പറവ. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദുല്‍ഖറിന്റെ കഥാപാത്രത്തേക്കുറിച്ച് സസ്‌പെന്‍സ് ദുല്‍ഖര്‍ തന്നെ പുറത്ത് വിട്ടിരുന്നു.

കളക്ഷന്‍ ഇനിയും ഉയരും
റിലീസ് ചെയ്ത് ആറ് ദിവസം പിന്നിടുമ്പോള്‍ പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് പറവയ്ക്ക് ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷന്‍ ഉയരാന്‍ കാരണമാകും. 175 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം
പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. 25 മിനിറ്റ് മാത്രമേ ദുല്‍ഖറിന്റെ സാന്നിദ്ധ്യം ഉള്ളു എങ്കിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവച്ചിരിക്കുന്നത്.

നിര്‍മാതാവായി അന്‍വര്‍ റഷീദ്
ബാംഗ്ലൂര്‍ ഡെയ്സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

പുതിയ റിലീസുകള്‍ തിരിച്ചടിയാകും
പൂജ റിലീസുകളായി കേരളത്തിലെ തിയറ്ററുകളില്‍ അഞ്ച് പുതിയ ചിത്രങ്ങളാണ് റിലീസ് ചെയ്യുന്നത്. ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലായി ഈ ചിത്രങ്ങള്‍ എത്തുന്നതോടെ പറവയ്ക്ക് തിയറ്ററുകളും ഷോയും കുറയാനുള്ള സാധ്യതയുണ്ട്.


Click it and Unblock the Notifications