»   » പറവ പുതിയ മേച്ചില്‍ പുറം തേടുന്നു! ഇനി പാറി പറക്കുന്നത് വിദേശത്ത് നിന്നും! സൗബിന് ഇത് വസന്തകാലം...

പറവ പുതിയ മേച്ചില്‍ പുറം തേടുന്നു! ഇനി പാറി പറക്കുന്നത് വിദേശത്ത് നിന്നും! സൗബിന് ഇത് വസന്തകാലം...

Posted By: Teresa John
Subscribe to Filmibeat Malayalam

കന്നി ചിത്രമാണെങ്കിലും സൗബിന്‍ ഷാഹിറിന്റെ സംവിധാനം നൂറ് ശതമാനം വിജയമായിരുന്നു. സെപ്റ്റംബര്‍ 21 തിയറ്ററുകളിലേക്കെത്തിയ ചിത്രം റിലീസ് ദിനം മുതല്‍ മികച്ച പ്രതികരണം നേടിയാണ് പ്രദര്‍ശനം നടത്തിയിരുന്നത്. പ്രേക്ഷകര്‍ക്ക് പൂര്‍ണ സംതൃപ്തി നല്‍കിയ സിനിമ ജനപ്രിയ ചിത്രമായി പറവ മാറിയിരുന്നു.

ഇക്ക പോലീസ് വേഷത്തിലെത്തിയാല്‍ പിന്നെ കാണാനൊരു മൊഞ്ചാണ്! വീണ്ടും തോക്കെടുത്ത് മമ്മൂട്ടി ചിത്രം!!!

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ സിനിമ ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചതിന് ശേഷം നാളെ മുതല്‍ വിദേശത്ത് കൂടി പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. ഇതോടെ സിനിമ സൂപ്പര്‍ ഹിറ്റാവുമെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. സിനിമയുടെ കൂടുതല്‍ വിശേഷങ്ങളറിയാം.

ജനപ്രിയ നായകനെ തോല്‍പ്പിക്കാന്‍ കഴിയില്ല! രാമലീല അമ്പത് കോടി ക്ലബ്ബിലെത്തുന്നത് ഇങ്ങനെയായിരിക്കും!!!

പറവ

ഈ വര്‍ഷം പുറത്തിറങ്ങിയതില്‍ കുടുംബ പ്രേക്ഷകരെയടക്കം ആരെയും ഒരുപോലെ പിടിച്ചിരുത്തിയ സിനിമയാണ് പറവ. പ്രേക്ഷകര്‍ക്കിടയില്‍ നിന്നും സിനിമയെ കുറിച്ച് മികച്ചത് എന്നൊരു അഭിപ്രായം മാത്രമെ ഉണ്ടായിരുന്നുള്ളു.

വിദേശത്തേക്കും

സിനിമ നാളെ മുതല്‍ വിദേശത്തും പ്രദര്‍ശനത്തിനെത്താന്‍ പോവുകയാണ്. യു എ ഇ അടക്കം ഗള്‍ഫ് രാജ്യങ്ങളിലാണ് പറവ റിലീസിനെത്തുന്നത്. അതിനുള്ള തയ്യാറെടുപ്പുകളെല്ലാം കഴിഞ്ഞിരിക്കുകയാണ്.

അറബിയിലും

സിനിമ വിദേശത്തേക്ക് എത്തിക്കുകന്നതിനൊപ്പം ഭാഷ വലിയൊരു പ്രശ്‌നം ആയിരിക്കുന്നത് കൊണ്ട് ഇംഗ്ലീഷിലും അറബിയിലും സബ്‌ടൈറ്റലുകളും കൊടുത്തിരിക്കുകയാണ്. ഇതോടെ പറവ അവിടെയും പാറി പറക്കും എന്ന കാര്യത്തില്‍ സംശയമില്ല.

പറവ പറക്കുന്നു

സിനിമ റിലീസ് ചെയ്ത് ആഴ്ചകള്‍ പിന്നിടുമ്പോഴും കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മറ്റ് ബിഗ് റിലീസ് സിനിമകള്‍ പ്രദര്‍ശനത്തിനെത്തിയിരുന്നെങ്കിലും പറവയെ അതൊന്നും ബാധിച്ചിട്ടില്ല.

പറവയുടെ വിജയം

ഓണത്തിന് തിയറ്ററുകളിലെത്തിയ താരരാജാക്കന്മാരുടെ സിനിമകളെ ഒറ്റയടിക്ക് പിന്നിലാക്കിയായിരുന്നു് പറവ മുന്നേറിയത്. ബോക്‌സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടാനും സിനിമയ്ക്ക് കഴിഞ്ഞിരുന്നു.

സൗബിന്റെ കന്നിചിത്രം

വര്‍ഷങ്ങളായി സഹസംവിധായകന്റെയും സഹാതാരത്തിന്റെയും വേഷത്തില്‍ നടക്കേണ്ടി വന്ന സൗബിന്‍ ഷാഹിറിന്റെ സ്വപ്‌നമായിരുന്നു പറവ. കന്നി ചിത്രം തന്നെ സൂപ്പര്‍ ഹിറ്റായതോടെ സൗബിനും സൂപ്പര്‍ സ്റ്റാറായിരിക്കുകയാണ്.

ദുല്‍ഖറിന്റെ സിനിമ

ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍ ആണെങ്കിലും വളരെ കുറച്ച് സമയം മാത്രമെ കുഞ്ഞിക്ക ചിത്രത്തില്‍ അഭിനയിച്ചിട്ടുള്ളു.

English summary
The debut directorial venture of Soubin Shahir won rave reviews and it also set the box office on fire. Parava has already emerged as a huge blockbuster at the Kerala box office. Now, Parava is all set for a release in UAE/GCC regions.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam