ഹസീബും ഇച്ചാപ്പിയും വീണ്ടും! പറവയ്ക്ക് ശേഷം ചങ്ങായിക്കായ് ഇവരൊന്നിക്കുന്നു!
സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയെന്ന ചിത്രം കണ്ടവരാരും ഇച്ചാപ്പിയേയും ഹസീബിനേയും മറന്നുകാണാനിടയില്ല. ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒരുമിച്ചെത്തുകയാണ് ചങ്ങായി എന്ന ചിത്രത്തിലൂടെ. ആക്ഷൻ ഹീറോ ബിജുവിനു ശേഷം മുഹമ്മദ് ഷഫീഖ് തിരക്കഥ എഴുതുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ സുധേഷാണ്. സ്നേഹത്തിനും സൗഹൃദത്തിനും വിലങ്ങുതടിയായി മതവും രാഷ്ട്രീയവും മാറാറുണ്ടെങ്കിലും അതിനമപ്പുറത്തുള്ള സഹാനുഭൂതിയുടേയും സുഹൃദ് ബന്ധത്തിന്‍റേയും കഥയാണി ചിത്രം പറയുന്നത്.
അമൽ ഷായും ഗോവിന്ദും ചങ്ങായിമാരായി എത്തുന്ന ചിത്രത്തിന്റെ സംഗീതം മോഹൻ സിത്താരയുടേതാണ്. ഗ്രാമത്തിന്റെ നൻമയും വിശുദ്ധിയും കൈമോശം വരാതെ പ്രണയത്തിനും സൗഹൃദത്തിനും ഏറെപ്രാധാന്യം നൽകുന്ന കുടുംബചിത്രത്തിൽ ഭഗത് മാനുവൽ, സന്തോഷ് കീഴാറ്റൂർ, ജാഫർ ഇടുക്കി, ശിവജി ഗുരുവായൂർ, കോട്ടയം പ്രദീപ്, വിനോദ് കോവൂർ ,സുഗുണേഷ്, മഞ്ജു പത്രോസ്, അനു ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

ശ്രീലക്ഷ്മിയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. വിധു പ്രതാപ് , സുധീപ് കുമാർ, അമൽ ഷിദ എന്നിവർ ആലപിച്ച ഗാനങ്ങൾ രചിച്ചത് ഷഹീറ നസീറയാണ്.
ക്യാമറ: പ്രശാന്ത് പ്രണവം, എഡിറ്റിംഗ്: സനൽ അനിരുദ്ധ്, കോസ്റ്റ്യൂം: ബാലൻ പുതുക്കുടി, മേക്കപ്പ്: ഷനീജ് ശിൽപം, ആർട്ട്: സഹജൻ മൗവ്വേലി, ചീഫ് അസോസിയേറ്റ്: ജയേന്ദ്ര ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പ്രേംകുമാർ പറമ്പത്ത്, പ്രൊഡക്ഷൻ ഡിസൈനർ: സുഗുണേഷ് കുറ്റിയിൽ, സ്റ്റിൽസ്: ഷമി മാഹി, ഡിസൈൻ: മനോജ്.


Click it and Unblock the Notifications











