»   » ദുല്‍ഖര്‍ സല്‍മാന്‍ തരുന്ന ഉറപ്പാണിത് ! സൗബിന്‍ ഷാഹിറിന്റെ സംവിധാനം ഞെട്ടിക്കുമെന്ന്, കാരണം ഇതാണ്!!!

ദുല്‍ഖര്‍ സല്‍മാന്‍ തരുന്ന ഉറപ്പാണിത് ! സൗബിന്‍ ഷാഹിറിന്റെ സംവിധാനം ഞെട്ടിക്കുമെന്ന്, കാരണം ഇതാണ്!!!

Posted By: Teresa John
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ വെറുപ്പിക്കാതെ ചിരിപ്പിക്കാന്‍ കഴിയുന്ന താരമാണ് സൗബിന്‍ ഷാഹിര്‍. പ്രേമത്തിലും മഹേഷിന്റെ പ്രതികാരത്തിലൂടെയും സൗബിന്‍ സിനിമയില്‍ തന്റെതായ ഒരിടം സ്വന്തമാക്കിയിരുന്നു. നടന്‍ എന്നതില്‍ നിന്നും സംവിധായകനിലേക്കുള്ള യാത്രയിലാണ് സൗബിനിപ്പോള്‍. കൂട്ടിനുള്ളത് ദുല്‍ഖര്‍ സല്‍മാനാണ്. ഓണത്തിന് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്ന ദുല്‍ഖര്‍ സൗബിന്‍ ചിത്രം പറവയുടെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്.

സിക്‌സ് പാക്ക് വെറും ആറാഴ്ച കൊണ്ട്! സിനിമയ്ക്ക് വേണ്ടി രണ്‍വീര്‍ സിംഗ് ശരീരം മാറ്റിയെടുത്തത് ഇങ്ങനെ!

പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ദുല്‍ഖര്‍ സല്‍മാന്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ്. ആരെയും സിനിമ നിരാശപ്പെടുത്തില്ലെന്നും സൗബിന്‍ ഷാഹിര്‍ നിങ്ങള്‍ക്ക് വേണ്ടി വലിയൊരു സര്‍പ്രൈസ് ഒരുക്കിയിരിക്കുകയാണെന്നുമാണ് ദുല്‍ഖര്‍ പോസ്റ്റര്‍ പങ്കുവെക്കുമ്പോള്‍ പറഞ്ഞിരിക്കുന്നത്.

പറവ


നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് പറവ. ദുല്‍ഖര്‍ സല്‍മാനാണ് ചിത്രത്തില്‍ നായകനായി അഭിനയിക്കുന്നത്.

പുതിയ പോസ്റ്റര്‍

ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് പിന്നാലെ ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. ദുല്‍ഖര്‍ വ്യത്യസ്ത ഗെറ്റപ്പിലാണ് പോസ്റ്ററിലുള്ളത്.

ഷെയിന്‍ നിഗം

ദുല്‍ഖറിനൊപ്പം ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷെയിന്‍ നിഗമാണ്. പുറത്ത് വന്ന പോസ്റ്ററില്‍ ക്രിക്കറ്റ് കളിക്കുന്ന ഷെയിനും ദുല്‍ഖറും രണ്ട് കുട്ടികളുമാണുള്ളത്. ഒപ്പം ചുറ്റിനും പറവകള്‍ പറക്കുന്നുമുണ്ട്.

സിനിമ നിരാശപ്പെടുത്തില്ല


പറവ വ്യത്യസ്ത സിനിമയായിരിക്കുമെന്നും അതിനാല്‍ ആരെയും ചിത്രം നിരാശപ്പെടുത്തില്ലെന്ന് ദുല്‍ഖര്‍ ഉറപ്പ് പറഞ്ഞിരിക്കുകയാണ്. അതിനൊപ്പം സൗബിന്‍ നിങ്ങള്‍ക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് വലിയൊരു സര്‍പ്രൈസ് ആണെന്നും താരം പറയുന്നു.

സൗബിന്റെ സംവിധാനം

മലയാള സിനിമയില്‍ കോമഡി കഥാപാത്രങ്ങള്‍ക്ക് മറ്റൊരു രൂപം നല്‍കിയ താരമാണ് സൗബിന്‍ ഷാഹിര്‍. അഭിനയത്തിന് പുറമെ സംവിധായകനായി ഞെട്ടിക്കാനുള്ള തയ്യാറെടുപ്പുകളെല്ലാം സൗബിന്‍ പൂര്‍ത്തിയാക്കി കൊണ്ടിരിക്കുകയാണ്.

ഓണത്തിന് തിയറ്ററുകളിലേക്ക്

ഓണത്തിന് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നതിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളിലാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. അതിനിടെയാണ് പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിലെ പാട്ട്


കഴിഞ്ഞ ദിവസമായിരുന്നു സിനിമയിലെ ഇഷ്ടപ്പെട്ട പാട്ട് എന്ന് പറഞ്ഞ് ദുല്‍ഖര്‍ സല്‍മാന്‍ പുതിയ പാട്ട് പുറത്ത് വിട്ടത്. റെക്‌സ് വിജയന്‍ സംഗീതം നല്‍കിയ പ്യാര്‍ പ്യാര്‍ എന്ന് തുടങ്ങുന്ന ഗാനമായിരുന്നു പുറത്ത് വന്നിരുന്നത്.

English summary
Parava: The New Poster Featuring Dulquer Salmaan & Shane Nigam Is Out!

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam