twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുല്‍ഖര്‍ ഇഫക്ട് ഗുണം ചെയ്‌തോ? പ്രേക്ഷകരുടെ മനം കവര്‍ന്ന പറവ, കളക്ഷനില്‍ നേട്ടം കൊയ്‌തോ???

    പറവയുടെ ആദ്യ രണ്ട് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നു.

    By Karthi
    |

    സഹസംവിധായകനായി സിനിമയിലെത്തി നടനായി മാറിയ സൗബിന്‍ സാഹിർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പറവ. മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ചിത്രീകരിച്ച ചിത്രം പൂജ റിലീസുകള്‍ക്ക് മുന്നോടിയായി തിയറ്ററിലെത്തിയ ചിത്രമാണ്. വ്യാഴാഴ്ച തിറ്ററിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

    ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ... ടീസറൊക്കെ കലക്കി, റെക്കോര്‍ഡുമിട്ടു... പക്ഷെ റിലീസിന് ഇത്തിരി വിയര്‍ക്കും! മേര്‍സലിന് സ്റ്റേ...

    രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!രാമലീല പരാജയപ്പെട്ടാല്‍ അതിന് ഒരേ ഒരു കാരണം മാത്രം... തിരക്കഥാകൃത്ത് സച്ചി പറയുന്നു!

    ഓണച്ചിത്രങ്ങള്‍ക്ക് ആളും ആരവും കുറഞ്ഞതോടെ ഏറെ പ്രതീക്ഷകളോടെയാണ് പൂജ അവധിക്ക് മുന്നോടിയായി ചിത്രങ്ങള്‍ തിയറ്ററിലേക്ക് എത്തിയത്. യുവതാരങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ ദുല്‍ഖറിന്റെ സാന്നിദ്ധ്യവുമുണ്ടായിരുന്നു. ചിത്രത്തിന്റെ രണ്ട് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നിരിക്കുകയാണ്.

    നിരാശപ്പെടുത്തിയില്ല

    നിരാശപ്പെടുത്തിയില്ല

    പോസ്റ്ററുകളില്‍ ദുല്‍ഖര്‍ നിറഞ്ഞ് നിന്ന് ചിത്രം തിയറ്ററില്‍ എത്തിയപ്പോള്‍ പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചത്. ആദ്യ രണ്ട് ദിവസത്തെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ പുറത്ത് വന്നപ്പോള്‍ ചിത്രം നേടിയത് 4.18 കോടിയാണ്.

    റിലീസിന് മുന്നേ സസ്‌പെന്‍സ് പൊളിച്ചു

    റിലീസിന് മുന്നേ സസ്‌പെന്‍സ് പൊളിച്ചു

    പോസ്റ്ററില്‍ നിറഞ്ഞ് നിന്നത് ദുല്‍ഖറാണെങ്കിലും ചിത്രത്തില്‍ തന്റെ കഥാപാത്രത്തേക്കുറിച്ചുള്ള സസ്‌പെന്‍സ് ദുല്‍ഖര്‍ ചിത്രത്തിന്റെ റിലീസിന് മുന്നേ പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ 25 മിനിറ്റ് മാത്രമാണ് തന്റെ കഥാപാത്രമുള്ളതെന്ന് ദുല്‍ഖര്‍ പറഞ്ഞിരുന്നു.

    കളക്ഷന്‍ ഉയരും

    കളക്ഷന്‍ ഉയരും

    റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോഴും ചിത്രതത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇത് വരും ദിവസങ്ങളിലും ചിത്രത്തിന്റെ കളക്ഷന്‍ ഉയരാന്‍ കാരണമാകും. 175 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.

    സോഷ്യല്‍ മീഡിയയില്‍ തരംഗമായി

    സോഷ്യല്‍ മീഡിയയില്‍ തരംഗമായി

    പറവയേക്കുറിച്ചുള്ള മികച്ച പ്രതികരണങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. സിനിമ കഴിഞ്ഞിറങ്ങിയ ആളുകളുടെ സന്തോഷ പ്രകടനങ്ങള്‍ സൗബിന്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുകയാണ്.

    ഹൗസ്ഫുള്‍ ഷോകള്‍

    ഹൗസ്ഫുള്‍ ഷോകള്‍

    പറവ റിലീസ് ചെയ്ത തിയറ്ററുകളിലെല്ലാം ചിത്രത്തിന് മികച്ച സ്വീകരണമായിരുന്നു. എല്ലാം തിയറ്ററുകളിലും ഹൗസ്ഫുള്‍ ഷോകളായിരുന്നു. ഇതിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. സ്റ്റഡി കളക്ഷനില്‍ ചിത്രം മുന്നോട്ട് പോകുമെന്നാണ് റിപ്പോര്‍ട്ട്.

    മള്‍ട്ടിപ്ലക്‌സിലും താരം

    മള്‍ട്ടിപ്ലക്‌സിലും താരം

    കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ മാത്രം ചിത്രത്തിന് 26 പ്രദര്‍ശനങ്ങളാണുള്ളത്. 11 സ്‌ക്രീനുകളുള്ള സിനി പോളിസ് പൂട്ടിയതിന് ശേഷം അടുത്ത കാലത്ത് ഇത്രയധികം പ്രദര്‍ശനങ്ങള്‍ ലഭിക്കുന്ന സിനിമകൂടെയാണ് പറവ.

    ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

    ദുല്‍ഖര്‍ ചോദിച്ച് വാങ്ങിയ വേഷം

    പറവയുടെ കഥ സൗബിനില്‍ നിന്ന് കേട്ടപ്പോള്‍ തന്നെ ഈ ചിത്രത്തില്‍ ഒരു കഥാപാത്രത്തെ താന്‍ അവതരിപ്പിക്കും എന്ന ദുല്‍ഖര്‍ പറഞ്ഞിരുന്നു. 25 മിനിറ്റ് മാത്രമേ ദുല്‍ഖറിന്റെ സാന്നിദ്ധ്യം ഉള്ളു എങ്കിലും മികച്ച പ്രകടനമാണ് ദുല്‍ഖര്‍ കാഴ്ചവച്ചിരിക്കുന്നത്.

    വിജയവും ആഘോഷിച്ചു

    വിജയവും ആഘോഷിച്ചു

    മികച്ച പ്രേക്ഷക പ്രതികരണം നേടി തിയറ്ററുകളില്‍ ആളുകള്‍ നിറഞ്ഞതോടെ ചിത്രത്തിന്റെ വിജയാഘോഷവും നടത്തി. പറവയുടെ സംവിധായകന്‍ സൗബിന്‍ കേക്ക് മുറിച്ചാണ് വിജയം ആഘോഷിച്ചത്. അന്‍വര്‍ റഷീദ്, ആഷിഖ് അബു, അമല്‍ നീരദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

    നിര്‍മാതാവായി അന്‍വര്‍ റഷീദ്

    നിര്‍മാതാവായി അന്‍വര്‍ റഷീദ്

    ബാംഗ്ലൂര്‍ ഡെയ്‌സ്, പ്രേമം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്‌മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. രണ്ട് വര്‍ഷത്തോളം നീണ്ട ചിത്രത്തീകരണത്തിനും മറ്റ് ജോലികള്‍ക്കും ശേഷമാണ് ചിത്രം പൂര്‍ത്തിയാക്കിയത്.

    English summary
    Parava two days Kerala grsso collection is 4.18 crores only.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X