»   » പറവ കാണാത്തവര്‍ക്ക് ഇച്ചാപ്പിയുടെ പ്രണയം കണ്ടാല്‍ അതുമൊരു പ്രചോദനമാവും! കാരണം എന്താണെന്ന് അറിയാമോ?

പറവ കാണാത്തവര്‍ക്ക് ഇച്ചാപ്പിയുടെ പ്രണയം കണ്ടാല്‍ അതുമൊരു പ്രചോദനമാവും! കാരണം എന്താണെന്ന് അറിയാമോ?

Posted By: Teresa John
Subscribe to Filmibeat Malayalam

പറവ തിയറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഒപ്പം ഇച്ചാപ്പിയെയും ഹസീബിനെയും പ്രേക്ഷകര്‍ സ്വീകരിച്ചിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും വീഡിയോ സോംഗ് പുറത്ത് വന്നിരിക്കുകയാണ്. ഇനിയും സിനിമ കാണാന്‍ പോവാത്തവര്‍ക്ക് ടിക്കറ്റെടുക്കാനുള്ള പ്രേരണ പുറത്ത് വന്ന പാട്ട് നല്‍കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.

വിയര്‍പ്പിന്റെ രാഷ്ട്രീയം കാണാത്തവരോട് രാമലീലയുടെ സംവിധായകന് ഒരു കാര്യം പറയാനുണ്ട്!!

ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഇച്ചാപ്പിയുടെയും ഹസീബിന്റെയും സ്‌കൂളിലെ കായിക മത്സരവും, അതിനിടെയുണ്ടാവുന്ന ഇച്ചാപ്പിയുടെ പ്രണവും ഉള്‍പ്പെടുത്തിയ പാട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഒറ്റ രാത്രി കൊണ്ട് പാട്ട് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

പറവ പറക്കുന്നു

സൗബിന്‍ ഷാഹിര്‍ സിനിമകളിലൂടെ ചിരിപ്പിച്ചാണ് ആളുകളെ കൈയിലെടുത്തിരുന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്. സൗബിന്റെ കന്നിചിത്രമായ പറവ സൂപ്പര്‍ ഹിറ്റായി വാനോളം പറന്ന് നടക്കുകയാണ്.

പാട്ടും സൂപ്പര്‍ ഹിറ്റ്


ചിത്രത്തില്‍ നിന്നും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പാട്ടും സൂപ്പര്‍ ഹിറ്റായിരിക്കുകയാണ്. പാട്ട് കേട്ടവരുടെയും ആവശ്യ പ്രകാരമായിരുന്നു വീഡിയോ സോംഗ് കൂടി പുറത്ത് വന്നത്.

ഇച്ചാപ്പിയും ഹസീബും

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ഇച്ചാപ്പിയുയെടും ഹസീബിന്റെയും സ്‌കൂളിലെ രംഗങ്ങളടങ്ങിയ പാട്ടാണ് പുറത്ത് വിട്ടത്. പ്യാര്‍ പ്യാര്‍ എന്ന് തുടങ്ങുന്ന പാട്ടിലൂടെ ഇച്ചാപ്പിയുടെ സ്‌കൂള്‍ പ്രണയത്തിന്റെ കഥയാണ് പറയുന്നത്.

കോപ്പിയടി

സിനിമയില്‍ പരീക്ഷയ്ക്ക് കോപ്പിയടിച്ച് ഹസീബ് ജയിക്കുകയും ഇച്ചാപ്പി തോല്‍ക്കുകയും ചെയ്യുന്ന രംഗം ദുല്‍ഖര്‍ സല്‍മാന്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്തിരിക്കുകയാണ്. ഇരുവരുടെയും വീട്ടിലെ അടിപൊളി സീനാണ് പുറത്ത് വന്നിരിക്കുകയാണ്.

മികച്ചതാണ്..

അടുത്തിറങ്ങിയ എല്ലാ സിനിമകളെയും പിന്നിലാക്കി പറവ നൂറ് ശതാമാനം വിജയം നേടിയിരിക്കുകയാണ്. സഹസംവിധായകനായി സിനിമയിലെത്തിയ സൗബിന്‍ ഷാഹിറിന്റെ കന്നിചിത്രമാണെങ്കിലും മികച്ചത് എന്ന് മാത്രമെ പറയാന്‍ വാക്കുകളുള്ളു.

സിനിമയുടെ കളക്ഷന്‍

ആദ്യ ദിവസം മുതല്‍ ചിത്രം കേരള ബോക്‌സ് ഓഫീസിനെ ഞെട്ടിക്കാന്‍ തുടങ്ങിയിരുന്നു. രണ്ട് ദിവസത്തെ കളക്ഷന്‍ പരിശോധിക്കുമ്പോള്‍ 4.18 കോടി നേടിയ ചിത്രം അഞ്ച് ദിവസം കൊണ്ട് 9.91 കോടി നേടിയിരിക്കുകയാണ്.

English summary
Parava: Video song viral on social media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam