വ്യക്തിപരമായ വൈരാഗ്യമാക്കി മാറ്റുകയാണ്! അവര്‍ക്കിടയില്‍ തന്നെ വ്യക്തതയില്ലെന്ന് പാര്‍വ്വതി

By Midhun Raj

താരസംഘടന എഎംഎംഎയുടെ നിലപാടുകളില്‍ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു കഴിഞ്ഞ ദിവസം വിമന്‍ ഇന്‍ സിനിമ കളക്ടീവ് പത്രസമ്മേളനം നടത്തിയിരുന്നത്. ദിലീപിന്റെ കാര്യത്തിലുളള തീരുമാനത്തെക്കുറിച്ചും നടിമാരുടെ രാജിയെക്കുറിച്ചും ചര്‍ച്ച ചെയ്‌തെങ്കിലും ക്യത്യമായ മറുപടി ലഭിച്ചില്ലെന്ന് ഡബ്യൂസിസി വ്യക്തമാക്കിയിരുന്നു. മൂന്ന് തവണ ഇതേക്കുറിച്ച് താരസംഘടനയെ ഓര്‍മ്മിപ്പിച്ചെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്നായിരുന്നു വനിതാ കൂട്ടായ്മ അറിയിച്ചിരുന്നത്.

പാര്‍വതി,ബീന പോള്‍,രേവതി, അഞ്ജലി മേനോന്‍, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയ ചലച്ചിത്ര പ്രവര്‍ത്തകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അമ്മയുടെ നിലപാടുകളില്‍ ശക്തമായ പ്രതിഷേധം അറിയിച്ചുകൊണ്ടായിരുന്നു ഇവര്‍ രംഗത്തെത്തിയിരുന്നത്. ഡബ്യൂസിസി അംഗങ്ങള്‍ക്കുളള മറുപടിയുമായി അമ്മയുടെ സെക്രട്ടറി സിദ്ധിഖും കെപിഎസി ലളിതയും ഇന്ന് വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. ഡബ്യൂസിസി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കടുത്ത ഭാഷയിലായിരുന്നു ഇരുവരും പ്രതികരിച്ചിരുന്നത്. തുടര്‍ന്ന്‌ സിദ്ധിഖിനു മറുപടിയുമായി ഡബ്യൂസിസി അംഗമായ പാര്‍വതി രംഗത്തുവന്നിരുന്നു.

സിദ്ധിഖിന്റെയും ജഗദീഷിന്റെയും വാദങ്ങള്‍

സിദ്ധിഖിന്റെയും ജഗദീഷിന്റെയും വാദങ്ങള്‍

ഡബ്യൂസിസിക്കുളള മറുപടിയായി ഇന്ന് രാവിലെ നടന്‍ ജഗദീഷ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍ താരസംഘടനയ്ക്ക് സന്തോഷമേയുളളുവെന്ന് പറഞ്ഞായിരുന്നു ജഗദീഷ് എത്തിയിരുന്നത്. അതേസമയം പുറത്തുപോയ നടിമാരെ തിരിച്ചുവിളിക്കില്ലെന്ന നിലപാടായിരുന്നു സിദ്ധിഖ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചിരുന്നത്. ജഗദീഷിന്റെ വാദം സിദ്ധിഖ് തളളിയതിനു പിന്നാലെയായിരുന്നു ഇതില്‍ വിമര്‍ശനവുമായി നടി പാര്‍വതി എത്തിയിരുന്നത്. ജഗദീഷ് പറഞ്ഞതാണോ, സിദ്ധിഖ് പറഞ്ഞതാണോ ശരിയെന്ന് സംഘടന തന്നെ വ്യക്തമാക്കണമെന്ന് പറഞ്ഞുകൊണ്ടായിരുന്നു പാര്‍വ്വതി എത്തിയിരുന്നത്

പാര്‍വ്വതി പറഞ്ഞത്

പാര്‍വ്വതി പറഞ്ഞത്

ഇതിനുളള മറുപടി താരസംഘടനയായ അമ്മയ്ക്ക് ക്യത്യസമയത്ത് നല്‍കുമെന്നും പാര്‍വ്വതി പറഞ്ഞിരുന്നു. ഞങ്ങള്‍ക്ക് വലിയ പ്രതീക്ഷകള്‍ ഇല്ലെന്ന് വേണം പറയാന്‍. ദിലീപ് കുറ്റക്കാരനാണെന്ന് തെളിയാതെ നടപടിയെടുക്കാനാവില്ലെന്നാണ് ഇവര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ കുറ്റാരോപിതനും ആക്രമിക്കപ്പെട്ട നടിക്കും ഒരേനീതി ലഭിക്കാത്തതെന്തു കൊണ്ടാണ്. ഇപ്പോള്‍ വ്യക്തിപരമായ വൈരാഗ്യം ആക്കിമാറ്റുകയാണ്. അവര്‍ക്കിടയില്‍ തന്നെ വ്യക്തയില്ല. അവിടെ പോയി കാത്തുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല. പാര്‍വ്വതി പറയുന്നു.

സംഭവം നടന്ന് ഒന്നരവര്‍ഷമാകുന്നു

സംഭവം നടന്ന് ഒന്നരവര്‍ഷമാകുന്നു

ഒന്നരവര്ഷമാകുന്നു ആ സംഭവം നടന്നിട്ട്. എന്നിട്ടും എന്ത് നടപടിയാണ് അവര്‍ ഇതുവരെ എടുത്തത്. അവര്‍ ഞങ്ങളോട് മാപ്പ് പറയണമെന്നാണ് പറയുന്നത്. അതിനൊക്കെ എന്ത് മറുപടിയാണ് നല്‍കാനാവുക. എഎംഎംഎ അംഗങ്ങളൊക്കെ വലിയ സീനിയേര്‍സ് ആണ്. സംഘടനയിലെ ബൈലോ പ്രകാരം അറിഞ്ഞിരിക്കേണ്ട കുറെ കാര്യങ്ങളുണ്ട്. ഇതില്‍ ഞങ്ങള്‍ ചെയ്ത തെറ്റെന്താണ്. അതിനുത്തരം കിട്ടാത്തതുകൊണ്ടാണ് പൊതുസമൂഹത്തിനു മുന്നില്‍ എത്തിയത്. പാര്‍വതി പറയുന്നു.

അമ്മ മോശമായ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല

അമ്മ മോശമായ സംഘടനയാണെന്ന് പറഞ്ഞിട്ടില്ല

പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതുപോലെ വീഡിയോസും ഡോക്യൂമെന്റ്‌സും ഞങ്ങളുടെ കൈയ്യിലും ഉണ്ട്. എഎംഎംഎ ഒരു മോശം സംഘടനയാണെന്ന് ഞങ്ങള്‍ എവിടെയും പറഞ്ഞിട്ടില്ല. ആഷിഖ് അബുവിനെതിരെ എന്തുകൊണ്ടാണ് പുച്ഛിച്ചു സംസാരിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. സര്‍ക്കാരിനെ വരെ അവര്‍ പരിഹസിക്കുകയാണ്.

ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചു

ലളിത ചേച്ചിയുടെ വാക്കുകള്‍ വേദനിപ്പിച്ചു

കെപിഎസി ലളിത ചേച്ചിയുടെ വാക്കുകള്‍ എന്നെ വേദനിപ്പിച്ചു. ഞാന്‍ അവരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുളള നടിയാണ്. ഒരുപാട് ആദരവുളള നടിയാണ്. ഈ കാലഘട്ടത്തില്‍ നടിമാര്‍ അല്ലെങ്കില്‍ സിനിമയിലെ മറ്റുളള സ്ത്രീകള്‍ കടന്നുപോകുന്ന സാഹചര്യം അറിയാവുന്ന ഒരാളാണ് ഞാന്‍. അങ്ങനെയുളളപ്പോള്‍ ലളിത ചേച്ചിയെ പോലുളളവരുടെ പ്രസ്താവന വളരെ വേദനിപ്പിച്ചു. പാര്‍വ്വതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X