കുന്നുമ്മേല്‍ ശാന്തയെ എവിടെ പോയാലും നെഞ്ചോട് ചേര്‍ത്തിട്ടുണ്ട് പ്രേക്ഷകര്‍, നരനിലെ റോളിനെ കുറിച്ച് സോന നായര്‍
മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടില്‍ ഇറങ്ങിയ നരന്‍ തിയ്യേറ്ററുകളില്‍ ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ചിത്രമാണ്. മുളളന്‍കൊല്ലി വേലായുധനായി ലാലേട്ടന്‍ വിസ്മയിപ്പിച്ച സിനിമ കൂടിയാണ് നരന്‍. രഞ്ജന്‍ പ്രമോദിന്‌റെ തിരക്കഥയിലാണ് സംവിധായകന്‍ ജോഷി മോഹന്‍ലാല്‍ ചിത്രം ഒരുക്കിയത്. നൂറിലധികം ദിവസങ്ങളാണ് സിനിമ തിയ്യേറ്റുകളില്‍ പ്രദര്‍ശിപ്പിച്ചത്. നരനിലെ മുളളന്‍കൊല്ലി വേലായുധന്‍ ലാലേട്ടന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
ഗ്ലാമറസ് ലുക്കില്‍ നടി പായല്‍, ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം
നടന് പുറമെ സിനിമയില്‍ അഭിനയിച്ച മറ്റു താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. സിദ്ധിഖ്, ഭാവന, ഇന്നസെന്‌റ്, മധു, ജഗതി ശ്രീകുമാര്‍, ദേവയാനി ഉള്‍പ്പെടെയുളളവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്. ഇവര്‍ക്കൊപ്പം മോഹന്‍ലാല്‍ ചിത്രത്തില്‍ നടി സോനാ നായരും വേഷമിട്ടിരുന്നു. കുന്നുമ്മേല്‍ ശാന്ത എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്.

നടിയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയായിരുന്നു സിനിമയിലേത്. അതേസമയം അമൃത ടിവിയിലെ പറയാം നേടാം പരിപാടിയില്‍ ഇഷ്ട ചിത്രം ഏതാണന്ന എംജി ശ്രീകുമാറിന്‌റെ ചോദ്യത്തിന് നരന്‍ തന്നെയാണ് എന്നാണ് സോനാ നായര്‍ പറഞ്ഞത് പറഞ്ഞത്. നരന്‍ ആണ്. ഇപ്പോഴും എനിക്ക് കൈയ്യടി കിട്ടാറുളള ചിത്രമാണ് അതെന്ന് നടി പറയുന്നു.

എവിടെ പോയാലും കുന്നുമ്മേല്‍ ശാന്തയെ നെഞ്ചോട ചേര്‍ത്തിട്ടുണ്ട് പ്രേക്ഷകര്‍. ഇന്നലെയും കൂടെ കുറച്ചാള്‍ക്കാര് നരനെ കുറിച്ച് പറഞ്ഞതാണ്. നരന്‍ എന്തുക്കൊണ്ടും എന്റെ ജീവിതത്തിലെ, പ്രൊഫഷണല്‍ കരിയറിലെ ഒരു നാഴിക കല്ലാണ്. അപ്പോ ആ സിനിമയും അതിലെ കഥാപാത്രവുമാണ് ഇന്നും മനസില്‍ തങ്ങിനില്‍ക്കുന്നത്.

പ്രത്യേകിച്ച് ജോഷി സാറിനെ പോലൊരു പ്രഗല്‍ഭനായ ഡയറക്ടറ്. പ്ലസ് ലാലേട്ടന്‍ നമ്മുടെ എല്ലാവരുടെയും മുത്ത്. അദ്ദേഹത്തിന്‌റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനും ഒരു സ്‌ക്രീന്‍ സ്‌പേസ് ഷെയര്‍ ചെയ്യാനുമൊക്കെ പറ്റുന്നത് എന്റെ മഹാഭാഗ്യം. ഒരുപാട് പടങ്ങള്‍ അതിന് മുന്നേ ചെയ്തിട്ടുണ്ട്. ലാലേട്ടനുമായിട്ട് ഒരു അഞ്ചാറ് സിനിമകളെ ചെയ്തുളളൂ.
Recommended Video

മമ്മൂക്കയുമായി കുറച്ചധികം ചെയ്തിട്ടുണ്ട്.
പിന്നെ സുരേഷേട്ടന്‍, ജയറാമേട്ടന്‍ അങ്ങനെ എല്ലാ പഴയ ആര്‍ട്ടിസ്റ്റുകളുടെയും ഒപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ പുതിയ ആള്‍ക്കാരൊപ്പവും., സോനാ നായര്‍ പറഞ്ഞു. അതേസമയം 30 വര്‍ഷമായിട്ട് അഭിനയ രംഗത്ത് സജീവമായിട്ട് നില്‍ക്കുന്ന വ്യക്തിയാണ് സോന നായര്‍. ഇപ്പോള്‍ സീരിയല്‍ രംഗത്താണ് നടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിച്ചിരുന്നു താരം. കൂടാതെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് സോന നായര്‍. സോന നായരുടെതായി വരാറുളള പോസ്റ്റുകളെല്ലാം സമുഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. ക്യാരക്ടര്‍ റോളുകളിലൂടെയാണ് നടി മലയാള സിനിമയില്‍ തിളങ്ങിയത്.


Click it and Unblock the Notifications