»   » നല്ല സിനിമകളുടെ ഒരു നിര്‍മ്മാതാവ് കൂടി വരുന്നു

നല്ല സിനിമകളുടെ ഒരു നിര്‍മ്മാതാവ് കൂടി വരുന്നു

Posted By:
Subscribe to Filmibeat Malayalam
Maqbool Salman
മലയാളസിനിമയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന പുതിയ മാറ്റങ്ങളുടെ വെളിച്ചത്തിലാണോ എന്നറിയില്ല വര്‍ഷങ്ങള്‍ക്കുശേഷം ഒരു നിര്‍മ്മാതാവ്കൂടി തിരിച്ചു വരികയാണ്. എം.ടിയുടെ തിരക്കഥയില്‍ യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമരയിലൂടെ നിര്‍മാണരംഗത്ത് അരങ്ങേറ്റം കുറിച്ച അബ്ബാസ് മലയിലാണ് വെള്ളിത്തിരയുടെ ലോകത്തേക്ക് തിരിച്ചെത്തുന്നത്.

നീലത്താമര നിര്‍മിയക്കുമ്പോള്‍ അബ്ബാസിന്റെ പ്രായം പത്തൊമ്പത് വയസ്സാണ്. സിനിമയെ കുറിച്ച് യാതൊന്നുമറിയാതെ ദുബായില്‍ അന്നേ ബിസിനസ് തുടങ്ങിയിരുന്ന അബ്ബാസിന്റെ പ്രഥമചിത്രം കലാപരമായും സാമ്പത്തീകമായും വിജയം കണ്ടിരുന്നു.

ആസാദ്ധ്യത കണക്കിലെടുത്താണ് വീണ്ടും നീലത്താമര പുനര്‍സൃഷ്ടിക്കപ്പെട്ടതും.പത്മരാജന്റെ നവംബറിന്റെ നഷ്ടമായിരുന്നു അബ്ബാസ് വീണ്ടും പണമിറക്കിയ ചിത്രം. മികച്ചചിത്രമെന്ന ഖ്യാതി നേടിയ ഈ ചിത്രവും അബ്ബാസിന് നല്ല പേരുനേടിക്കൊടുത്തു. ഒരു ഭരതന്‍ ചിത്രമായിരുന്നു പിന്നീട് ഈ നിര്‍മ്മാതാവിന്റെ മനസ്സില്‍, പക്ഷേ ബിസിനസ്സ് കാര്യങ്ങള്‍ക്കിടയില്‍ അബ്ബാസിന് ഇത് നടക്കാതെ പോയി.

വര്‍ഷങ്ങള്‍ക്കുശേഷം മലയാളത്തില്‍ ഒരുസിനിമ നിര്‍മ്മിക്കാന്‍ തീരുമാനിക്കുമ്പോള്‍ ഭരതനില്ലെങ്കില്‍ അദ്ദേഹത്തിന്റെ ശിഷ്യനൊപ്പമാവണമെന്ന് അബ്ബാസിന് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് അഗ്‌നി നക്ഷത്രം എന്ന ചിത്രത്തിന് ശേഷം നീണ്ട ഇടവേള പിന്നിട്ടെത്തുന്ന ഭരതന്‍ ശിഷ്യന്‍ കരീം വീണ്ടും സംവിധാനരംഗത്തെത്തുന്നത്.

പന്ത്രണ്ടു വര്‍ഷക്കാലം നിരവധി പ്രൊജക്റ്റുകള്‍ക്കു പിന്നാലെ അലഞ്ഞു നടന്ന കരീമിന് ഒടുവില്‍ നല്ല സിനിമകളുടെ ഇഷ്ടക്കാരനായ നിര്‍മ്മാതാവിനെ കിട്ടി എന്ന് ആശ്വസിക്കാം. സതീഷ് മുതുകുളമാണ് പറയാന്‍ ബാക്കിവെച്ചത് എന്ന ഈ ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം യൂസഫലിയുടെ രചനയിലുള്ള പാട്ടുകളും ചിത്രത്തിന്റെ ഭാഗമാവുകയാണ്. യൂസഫലികേച്ചേരിയുമായുള്ള അടുപ്പമാണ് അബ്ബാസിനെ വര്‍ഷങ്ങള്‍ക്കു മുമ്പേ നീലത്താമര വഴി മലയാളത്തിലെത്തിച്ചത്. ചിത്രത്തിലെ മറ്റൊരു പ്രത്യേകത മമ്മൂട്ടിയുടെ സഹോദരന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാന്‍ നായകനായെത്തുന്നു എന്നതാണ്.

മല്ലിക, ദേവി, തിലകന്‍, ഷീല, നെടുമുടുവേണു, ഇര്‍ഷാദ് എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം മധു അമ്പാട്ട്,. സപ്തംബറില്‍ വയനാട്ടില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് മാറി വരുന്ന സിനിമകളുടെ രൂപഭാവങ്ങള്‍ തന്നെയാവാനാണ് സാദ്ധ്യത.

സിനിമയെ ഇഷ്ടപ്പെടുന്ന നിര്‍മ്മാതാക്കളുടേയും സംവിധായകരുടേയും തിരിച്ചു വരവും പുതിയ അഭിനയ പ്രതിഭകളുടെ അവതരണവും മലയാളസിനിമയെ കൂടുതല്‍ ചെറുപ്പമാക്കുമെന്ന് കരുതാം.

English summary
Produced by Abbas Malayil under the banner Charasma Films, Parayan Baaki Vechathu will see actors Mallika and Devika playing prominent roles.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam