വീണ്ടും സ്ത്രീ ഗെറ്റപ്പിൽ ദിലീപ്! ഇക്കുറി പർദ്ദയിൽ... താരത്തിന്റെ മൊഞ്ചത്തി വീഡിയോ പുറത്ത്

കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ പ്രിയപ്പെട്ട താരമാണ് ദിലീപ്. പ്രായവ്യത്യാസമില്ലാതെ ഒരു വലിയ ആരാധക നിര തന്നെ ദിലീപിനുണ്ട്. കുട്ടികളേയും മുതിർന്നവരേയും ഒരുപോലെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും കരയിപ്പിനും ജനപ്രിയ നായകന് സാധിക്കുന്നു. ഇത് തന്നെയാണ് ദിലീപ് ചിത്രങ്ങളുടെ വിജയ കാരണം . ദിലീപ് ചിത്രങ്ങളുടെ മറ്റൊരു പ്രത്യേകത കഥാപാത്രങ്ങളാണ്. സ്ത്രീയോ പുരുഷനോ എന്നിങ്ങനെ ഏത് കഥപാത്രവും അതിന്റോതായ തന്മയത്തോടെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നു. കുഞ്ഞിക്കൂനൻ, മായമോഹനി, എന്നിങ്ങനെ വ്യത്യസ്ത തരത്തുിലുളള കഥാപാത്രങ്ങൾ ദിലീപിന് കയ്യടി വാങ്ങി കൊടുത്തവയാണ്.

ദിലീപിന്റെ പെൺവേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. മായമോഹിനിയിലെ മോഹിനി എന്ന കഥാപാത്രം പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ഇപ്പോഴിത ദിലീപിന്റെ മറ്റൊരു സ്ത്രീ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽ.

ജാക്ക് ഡാനിയലിലെ സ്ത്രീ ഗെറ്റപ്പ്


ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ഡാനിയൽ. ജാക്ക് എന്ന മോഷ്ടാവായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. മികച്ച പ്രേക്ഷകാഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിൽ പെൺവേഷത്തിൽ ദിലീപ് പ്രത്യക്ഷപ്പെടുന്നുണ്ട്. ഇതിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. പർദ്ദയിലാണ് ദിലീപ് എത്തുന്നത്.

 പർദ്ദയിൽ ദിലീപ്

മായമോഹിനിയിൽ അതി ഗ്ലാമറസ്സായ ഗെറ്റപ്പിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടിരുന്നത്. എന്നാൽ ജാക്ക് ഡാനിയലിൽ പർദ്ദയിൽ മൊഞ്ചത്തിയായിട്ടാണ് എത്തുന്നത് . ദിലീപും സൈജു കുറുപ്പുമായുള്ള ഒരു രസകരമായ രംഗമാണ് പുറത്തെത്തിയിരിക്കുന്നത്. വീഡിയോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ ട്രെന്റിങ്ങിൽ ഇടം പിടിച്ചിരിക്കുകയാണ്. പത്താം സ്ഥാനത്താണിത്.

 മായമോഹിനിയ്ക്ക് ശേഷം

ദിലീപിന്റെ സൂപ്പർ ഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് മായമോഹിനി. ഇന്നും സിനിമ കോളങ്ങളിൽ ഈ ചിത്രം ചർച്ച വിഷയമാകാറുണ്ട്. രൂപത്തിലും ഭാവത്തിലുമെല്ലാം സ്ത്രീ സമാനമായ ഗെറ്റപ്പിലായിരുന്നു ദിലീപ് പ്രത്യക്ഷപ്പെട്ടത്. അതുവരെ കണ്ട ദിലീപിനെയായിരുന്നില്ല മായമോഹിനിയിൽ കണ്ടത്. സംസാരത്തിലും നടപ്പിലുമെല്ലാം ഒരു സ്ത്രീയെ അനുകരിക്കുന്ന വിധത്തിലായിരുന്നു. മായമോഹിനിയ്ക്ക് മുൻപ് നടന്മാർ സത്രീ ഗെറ്റപ്പിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എന്നാൽ ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ദിലീപിന്റെ മോഹിനിയായിരുന്നു.

 ഡാനിയൽ

ജാക്ക് ഡനിയലിൽ ദിലീപിനോടൊപ്പം തെന്നിന്ത്യൻ സിനിമയിലെ ആക്ഷൻ ഹീറോ അർ‌ജുൻ സർജയും പ്രത്യക്ഷപ്പെടുന്നുണ്ട് അർജുന്റെ ആദ്യ മലയാള ചിത്രമാണിത്. ഇതിനെ കുറിച്ചുള്ള പ്രഖ്യാപനം മുതൽ പ്രേക്ഷകർ ആതീവ ആകാംക്ഷയിലായിരുന്നു. പ്രേക്ഷകരെ ഒരുതരത്തിൽ പോലും നിരാശ്സപ്പെടുത്താതെയാണ് ചിത്രം പുറത്തു വന്നിരിക്കുന്നത്. അഞ്ജു കുര്യനാണ്സ ചിത്രത്തുിലെ നായിക.

  ദിലീപ്- എസ്.എല്‍ പുരം ജയസൂര്യ  കൂട്ട് കെട്ട്


2007 ൽ പുറത്തു വന്ന സ്പീഡ് ട്രാക്കിനു ശേഷം ദിലീപ് എസ്.എല്‍ പുരം ജയസൂര്യ കൂട്ട്ക്കെട്ടിൽ പുറത്തു വരുന്ന ചിത്രമാണിത്. ഹ്യൂമറിനും ആക്ഷനും സെന്റിമെന്റ്സിനും ഒരുപോലെ പ്രാധാന്യമുള്ള ചിത്രമാണിത്. പീറ്റര്‍ ഹെയ്ന്‍, കനല്‍ കണ്ണന്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്റ്റണ്ട് കൊറിയോഗ്രഫി നിര്‍വ്വഹിച്ചിരിക്കുന്നത്.
സൂര്യ ചിത്രമായ എന്‍ജികെയുടെ ഛായാഗ്രഹകൻ ശിവകുമാര്‍ ആണ് ജാക്ക് ഡാനിയലിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഷാന്‍ റഹ്മാനും ഗോപി സുന്ദറും ചേര്‍ന്നാണ് ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X