For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ''കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യനില പവർഫുള്ളാണ്'!! വിമർശകന് മറുപടിയായി സംവിധായകൻ...

  |

  ഒരു സിനിമ പുറത്തു ഇറങ്ങുന്നതിനു പിന്നിൽ ഒരുപാട് പേരുടെ കഷ്ടപ്പാടും ത്യാഗവുമുണ്ട്. കുറെ പേരുടെ അധ്വാന ഫലമാണ് ഒരു സിനിമ. എന്നാൽ സിനിമയെ തേടി എത്തുന്ന ആരോഗ്യപരമായ വിമർശനങ്ങൾ സിനിമയുടെ അണിയറ പ്രവർത്തകർ സ്വീകരിക്കാറുണ്ട്. എന്നാൽ നേരെ മറിച്ച് ഒരു കാര്യവുമില്ലാത്ത വിമർശനങ്ങളോ. അത് ഒരു സംവിധായകനെ തകർക്കുന്നത് തുല്യമാണ്.

  പിഷാരടിയുടെ പഞ്ചവര്‍ണ്ണതത്ത വാനോളം മുട്ടെ പാറുന്നു!! പഞ്ചവർണ്ണതത്തയുടെ ഓഡിയൻസ് റിവ്യൂ

  ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സംവിധായകൻ ഗഫൂർ ഇല്യസിന്റെ ഫേസ്ബുക്ക് പോസ്റ്റാണ്. തന്റെ ചിത്രത്തെ ഉണക്ക എന്ന് വിശേഷിപ്പിച്ച നവാസ് യുയു എന്ന വ്യക്തിയ്ക്കാണ് ഗഫൂൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. പരീത് പണ്ടാരി എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഗഫൂര്‍ ഇല്യാസ്.

  ശ്രീദേവിക്ക് അവാര്‍ഡ് നൽകാതിരിക്കാൻ ശ്രമിച്ചു! സംഭവിച്ചത് മറ്റൊന്ന്, വെളിപ്പെടുത്തലുമായി ജൂറി

  ഇതിലും മികച്ച മറുപടി ഇല്ല

  ഇതിലും മികച്ച മറുപടി ഇല്ല

  വിമർശിച്ച വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവെച്ചു കൊണ്ടാണ് ഗഫൂൽ മറുപടി നൽകിയിരിക്കുന്നത്. പ്രിയരെ .... എന്റെ സ്വന്തം നാട്ടുകാരനായ ഒരു വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ഇത് എന്ന് ആമുഖമായി പറഞ്ഞു കൊണ്ടാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. വളരെ ഹൃദയ സ്പർശിയായ കുറിപ്പായിരുന്നു അദ്ദേഹത്തിന്റേത്. ''ഞാനല്‍പ്പം തീ ചൂട് കൂടുതല്‍ കൊണ്ടാല്‍"എന്റെ മകന് നേടികൊടുക്കാന്‍ കഴിയാത്തതായ് ഒന്നുമില്ലന്ന് പറയുന്ന ഒരു സാധാരണ പണ്ടാരിയുടെ മകന്‍ മാത്രമാണ് ഞാന്‍ (അത് 1000 വെട്ടം അഭിമാനത്തോടെതന്നെ പറയും,അല്ലങ്കില്‍ പറഞ്ഞ് കൊണ്ടേ ഇരിക്കും )......
  ഗവണ്‍മെന്റ് സ്‌കൂളില്‍ ഉച്ചകഞ്ഞി കുടിഞ്ഞ് വളര്‍ന്ന വട്ടപ്പള്ളിക്കാരനായ(നിങ്ങള്‍ പറഞ്ഞ ലോക്കല്‍ നാട് ) എനിക്ക് അതും ചായക്കടക്കാരന്റെ മകന് സിനിമ എത്തിപ്പിടിക്കാന്‍ പറ്റാത്ത ഒന്ന് തന്നെ ആയിരുന്നു ഇക്ക....ഇപ്പോഴും ഞാന്‍ ആ മായലോകത്തേക്ക് എന്റെ സ്വപ്നങ്ങളുമായ് എത്തിപ്പെടാന്‍ പരക്കം പാഞ്ഞു കൊണ്ടിരിക്കുകയാണ്.

  പണ്ടാരി എന്റെ ആദ്യത്തെ കുഞ്ഞ്

  പണ്ടാരി എന്റെ ആദ്യത്തെ കുഞ്ഞ്

  താങ്കൾ വിമർശിച്ച പരീത് പണ്ടാരി സിനിമ എനിയ്ക്ക് എന്റെ ആദ്യത്തെ കുഞ്ഞ് തന്നെയാണ്. വൈകല്ല്യം ഉണ്ടായ് പോയാല്‍ ഇക്കക്ക്(നവാസ് യുയു) ഇക്കാട കുഞ്ഞിനെ ഇക്കാട കുഞ്ഞ് അല്ലന്ന് തള്ളിപറയാന്‍ കഴിയുമായിരിക്കും. പക്ഷേ എനിക്ക് പറ്റില്ല. ഇക്ക പറഞ്ഞ ഇതേ ഉണക്ക സിനിമയാണ് ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തില്‍ അവസാന പത്ത് സിനിമകളില്‍ മത്സരിച്ചത്. ഈ വര്‍ഷത്തെ നാഷ്ണല്‍ അവാര്‍ഡില്‍ മത്സരിച്ചതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

  ക്ലബ്ബിൽ നിന്ന് പുറത്തു പോകുന്നു

  ക്ലബ്ബിൽ നിന്ന് പുറത്തു പോകുന്നു

  ഇതേ ഉണക്ക സിനിമയുടെ സംവിധായകനെയാണ് താങ്കള്‍കൂടി ഉത്തരവാദിത്തപ്പെട്ട സംഘടനയായ A B C (ആലപ്പി ബീച്ച് ക്‌ളബ്ബ് )പൊന്നാടയിട്ട് ആദരിച്ചത്.
  താങ്കളെ എനിക്ക് A B C എന്ന സംഘടന വഴിയാണ് പരിചയം. താങ്കളെ പോലുള്ളവരുടെ മനസ്സാക്ഷി ഇല്ലാത്ത ഫേസ്ബുക്ക് പോസ്റ്റുകൾ നിയന്ത്രിക്കാന്‍ കഴിയാത്ത A B C എന്ന സംഘടനയുടെ ജോയിന്‍ സെക്രട്ടറി സ്ഥാനം ഞാന്‍ വളരെ വേദനയോടെ ഈ നിമിഷം രാജിവെക്കുന്നതായും സംവിധായകൻ പ്രഖ്യാപിച്ചു.

   അടുത്ത സിനിമയുടെ പണിപുരയിൽ

  അടുത്ത സിനിമയുടെ പണിപുരയിൽ

  ഞാന്‍ എന്റെ രണ്ടാമത്തെ പ്രഗ്‌നന്‍സി സ്റ്റേജിലാണ്. ഈ സമയത്ത് ഇങ്ങന ഒരു വേദനിപ്പിക്കല്‍ അല്‍പ്പം കടന്ന് പോയി. പിന്നെ ഈ പോസ്റ്റിനെ ഞാന്‍ പോസിറ്റീവായ് കാണുന്നു . കാരണം ഇക്ക എന്നെയും എന്റെ ഉണക്ക സിനിമയെയും ചവിട്ടി താഴ്ത്തി സംസാരിക്കുബോഴും എന്റെ പ്രിയപ്പെട്ട സുഹ്യത്ത് സാജിദിന്റെ സിനിമക്ക് ആശംസപറയാനായിരുന്നല്ലോ എന്നോര്‍ക്കുബോഴാണ് ആശ്വാസം. മോഹല്‍ലാല്‍ എന്ന ചിത്രം സാജിദിന്റെ സ്വപ്നമാണ്. ഒപ്പം ഞങ്ങള്‍ സുഹ്യത്തുകളുടേയും. ആശംസകള്‍ പ്രിയപ്പെട്ട മച്ചാന്‍ സാജിദിന്. കൂടെ കടപ്പാട് പ്രിയപ്പെട്ട ഇക്ക നവാസിന്. ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നതിനു മുൻപ് ''ചൊറിച്ചില്‍ ഒരു അപരാധമല്ല ഇക്ക...പക്ഷേ കടി ഒരു രോഗമാണ്'' എന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.സാമുഹ്യ വിഷയങ്ങളില്‍ ഇടപെടും , ഇനിയും ഇടപ്പെട്ട്‌കൊണ്ടേയിരിക്കും എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

  പിന്തുണച്ച് പ്രേക്ഷകർ

  പിന്തുണച്ച് പ്രേക്ഷകർ

  സംവിധായകൻ ഗഫൂലിനെ പിന്തുണച്ച് ഒരു പാട് പ്രേക്ഷകർ രംഗത്തെത്തിയിരുന്നു. സംവിധായകൻ പോസ്റ്റിനു താഴെ വളരെ പോസ്റ്റീവായിട്ടുള്ളതും പിന്തുണക്കുന്നതുമായ കമന്റുകളാണ് എത്തിയിരിക്കുന്നത്. സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖർ ഗഫൂലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

  കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യനില പവർഫുളാണ്

  കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യനില പവർഫുളാണ്

  പ്രിയരെ....ഒരുപാട് ഒരുപാട് ഒരുപാട് നന്ദി ‌. നിങ്ങളുടെ സ്നേഹത്തിന് മുന്നിൽ അകമഴിഞ്ഞ പിൻതുണക്ക് മുന്നിൽ വാസ്തവത്തിൽ കണ്ണ് നിറഞ്ഞ് പോവുകയാണ്. പ്രതിസന്ധിഘട്ടങ്ങളിലൊക്കയും നിങ്ങളാണ് എന്റെ ശക്തി. ഇന്നലെ ഇതേ സമയം നവാസിക്കയുടെ പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടപ്പോൾ ആദ്യ സെക്കന്റുകൾ മാനസികമായ് ഒന്ന് പതറിയെങ്കിലും അടുത്ത നിമിഷം എനിക്ക് പിൻതുണ പ്രഖ്യാപിച്ച് വന്ന കോളുകളും കമന്റുകളും ഭീഗര സപ്പോർട്ടുകളും എനിക്ക് തന്ന ഊർജ്ജം ചെറുതല്ല. അതിൽ ഭൂരിപക്ഷവും ഞാൻ ഒരിക്കൽ പോലും നേരിൽ കണ്ടിട്ടില്ലാത്ത സംസാരിച്ചിട്ടില്ലാത്ത ആളുകളായിരുന്നു എന്നുള്ളതാണ് ഞാൻ അതിശയിച്ച് പോയത്. ഈ സമയം പ്രത്യേകം ഓർക്കുന്നു അനീഷ് , പ്രിയപ്പെട്ട അനുജൻ സനോജ് etc. ഇതൊക്കെ ഒരു ഊള സിനിമക്കും ഊള സിനിമയുടെ സംവിധായകനുമാണല്ലോ കിട്ടുന്നത് എന്ന് ഓർക്കുബോഴാണ് ഒരു ആശ്വാസമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
  NB. കാലിടറിയതിനെ തുടർന്ന് പ്രഗ്നൻസി സ്റ്റേജ് ആയതിനാൽ ഇന്ന് ഒരു സ്കാനിങ്ങ് ഉണ്ടായിരുന്നു !!! റിസൾട്ട് ; - കുഞ്ഞിന്റേയും തള്ളയുടേയും ആരോഗ്യം പഴയതിലും പവർഫുള്ളാണ് !!! മിക്കവാറും ഇരട്ടപ്രസവത്തിന് സാധ്യത ഇല്ലാദില്ലാദില്ല...the big hug....thanqq allllll...Love u എന്നു പറഞ്ഞ് അദ്ദേഹം വീണ്ടും ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

  English summary
  pareet pandar dirctor gafoor facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X