ഇത് കലാഭവന്‍ ഷാജോണ്‍ തന്നെയോ
ഹാസ്യ താരനിരയില്‍ നിന്ന് പക്വതയാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്ത് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയ രണ്ട് നടന്മാരുണ്ട് മലയാളത്തില്‍. സുരാജും സലീം കുമാറും. ആ നിരയിലേക്ക് നീങ്ങുകയാണോ കാലാഭവന്‍ ഷാജോണും എന്ന ചോദ്യം പ്രശസ്തമാണ്.
കാലങ്ങളായി ഒരേ ടൈപ്പ് അഡ്ജസ്റ്റ്‌മെന്റ് കഥാപാത്രങ്ങളില്‍ കുരുങ്ങിക്കിടന്ന ഷാജോണിന് മോക്ഷം ലഭിച്ചത് ജീത്തു ജോസഫിന്റെ 'ദൃശ്യം' എന്ന ചിത്രത്തിലൂടെയാണ്. അതിലെ കോണ്‍സ്റ്റബിള്‍ സഹദേവന്‍ ഏവരെയും അത്ഭുതപ്പെടുത്തി. എന്നാല്‍, അതിനു ശേഷം പുറത്തിറങ്ങിയ സിനിമകളില്‍ മിക്കതിലും, ഷാജോണ്‍ പഴയ രീതികളിലേക്ക് പോകുന്നതായാണ് കണ്ടത്.

എന്നാലിപ്പോള്‍ 'പരീത് പണ്ടാരി' എന്ന ചിത്രത്തിലൂടെ കലാഭവന്റെ തലവരയും മാറുകയാണ്. ചിത്രത്തിലെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കിയതാണ് മുകളില്‍ കാണുന്നത്. അര്‍ഹിക്കുന്ന സ്ഥാനം കലാഭവന്‍ ഷാജോണിനും ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിയ്ക്കാം.
ഗഫൂര്‍ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ മുരളിയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നത്. ശ്രീനാഥ് ഭാസിയും ചിത്രത്തില്‍ ഒരു കഥാപാത്രമായി എത്തുന്നു.


Click it and Unblock the Notifications











