»   » മലയാളത്തിന്റെ മലരിനോളം പറ്റുമോ പരിനീതി ചോപ്ര?

മലയാളത്തിന്റെ മലരിനോളം പറ്റുമോ പരിനീതി ചോപ്ര?

Posted By: AkhilaKS
Subscribe to Filmibeat Malayalam


മലയാളത്തില്‍ തരംഗമായി മാറിയ പ്രേമം അതിര്‍ത്തി കടക്കുമ്പോള്‍ ആര് മലരിന്റെയും ജോര്‍ജ്ജിന്റെയും വേഷം ഏറ്റടെക്കും? ഇതാണല്ലോ പ്രേഷകര്‍ക്കിടയിലെ ഇപ്പോഴത്തെ സംസാരവും.

തെലുങ്കില്‍ പ്രേമം എത്തുമ്പോള്‍, സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജ്ജുനയുടെ മകന്‍ നാഗചൈതന്യയാണ് ചിത്രത്തില്‍ ജോര്‍ജ്ജിന്റെ വേഷം അവതരിപ്പിക്കുക. എന്നാല്‍ പ്രേഷകരുടെ മനം കവര്‍ന്ന മലരിനോളം പകരം വെയക്കാന്‍ ആര്‍ക്കാകും? മലരിന്റെ വേഷമിടാന്‍ ബോളിവുഡ് സുന്ദരി പരിനീതി ചോപ്ര എത്തുന്നതെന്നാണ് അറിയുന്നത്.

saipallavi-parineet

പരിനീതിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ ഫര്‍ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ കരാറുമായി ബന്ധപ്പെട്ട് പെട്ടന്നൊരു കൃത്യമായ ഡേറ്റ് പറയാനാവില്ലെന്നാണ് താരം പറയുന്നത്. അതുവരെ ഔദ്യോഗിക സ്ഥീരികരണം നടത്താനാവില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

ബോളിവുഡ് നടി ദിശ പട്‌നായികാണ് ചിത്രത്തിലെ സെലിന്റെ വേഷം അവതരിപ്പിക്കുന്നത്. സായി പല്ലവി തകര്‍ത്ത് അഭിനയിച്ച മലരിന്റെ വേഷത്തെയാണ് പ്രേഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

ചിത്രത്തിലെ മേരിയുടെ കഥാപാത്രം ചെയ്യാന്‍ അനുപമയെ തന്നെ പരിഗണിക്കുമെന്നാണ് അറിയുന്നത്. ചാന്തു മൊണ്ടേതിയാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ഹാരിക ആന്റ് ഹാസിന്റെ ബാനറില്‍ എസ് രാധകൃഷ്ണയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English summary
Bollywood actress Parineeti Chopra is in talks to star in the Telugu remake of Malayalam blockbuster “Premam”.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam