നയന്‍താരയെ കടത്തിവെട്ട് കാജല്‍ അഗര്‍വാള്‍, അടുത്ത ലേഡി സൂപ്പര്‍സ്റ്റാര്‍ കാജലോ?
തമിഴകത്തെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം വിജയിപ്പിക്കുന്നു. നായക പ്രാധാന്യമുള്ള ചിത്രങ്ങളുടെ എണ്ണം കുറിച്ച് സ്ത്രീപക്ഷ ചിത്രങ്ങളിലും ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന നയന്‍ മറ്റ് നായികമാര്‍ക്ക് പുതിയ വഴി കാണിച്ചുകൊടുക്കുകയാണ്.
നയന്‍താരയുടെ വഴി പിന്‍തുടര്‍ന്ന് തൃഷയും കൂടുതല്‍ സ്ത്രീകേന്ദ്രീകൃത ചിത്രങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചിരുന്നു. ഇപ്പോഴിതാ കാജലും നയന്‍താരയുടെ പാതയിലാണ്. നയന്‍താരയുടെ പാതയില്‍ ആണെന്ന് മാത്രമല്ല, ലേഡി സൂപ്പര്‍സ്റ്റാറിനെ മറികടക്കുകയും ചെയ്തിരിയ്ക്കുന്നു.

തെലുങ്കിലായിരുന്നു കാജല്‍
2018 ല്‍ കാജലിന്റെ ശ്രദ്ധ പൂര്‍ണമായും തെലുങ്ക് സിനിമാ ലോകത്തായിരുന്നു. ആ, കവചം, എംഎല്‍എ എന്നിവയായിരുന്നു പോയവര്‍ഷം റിലീസ് ചെയ്ത കാജലിന്റെ തെലുങ്ക് ചിത്രങ്ങള്‍

തമിഴിലേക്ക് എത്തുന്നു
ചെറിയരു ഇവേളയ്ക്ക് ശേഷം തമിഴ് സിനിമാ ലോകത്തേക്ക് കടക്കുകയാണ് കാജല്‍. ബോളിവുഡില്‍ ഹിറ്റായ ക്വീന്‍ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ പാരീസ് പാരീസ് എന്ന ചിത്രത്തിലൂടെയാണ് കാജല്‍ തമിഴിലേക്കെത്തുന്നത്.

റെക്കോഡിട്ടു
പാരീസ് പാരീസ് എന്ന സ്ത്രീപക്ഷ ചിത്രത്തിലൂടെ റെക്കോഡ് നേട്ടം കൈവരിച്ചിരിയ്ക്കുകയാണിപ്പോള്‍ കാജല്‍ അഗര്‍വാള്‍. ചുരുങ്ങിയ ദിവസങ്ങള്‍ക്കൊണ്ട് പാരീസ് പാരീസിന്റെ ട്രെയിലര്‍ കണ്ടത് 7.2 മില്യണ്‍ ആള്‍ക്കാരാണ്.

നയന്‍താരയെ മറികടന്നു
ഇതുവരെയുള്ള സ്ത്രീപക്ഷ ചിത്രങ്ങളും ട്രെയിലറും ടീസറും എടുത്തു നോക്കിയാല്‍ നയന്‍താര ചിത്രങ്ങളായിരുന്നു മുന്നില്‍. നയന്‍താരയുടെ കൊലമാവ് കോകില എന്ന ചിത്രത്തിന്റെ റെക്കോഡ് ബേധിച്ചാണ് പാരിസ് പാരിസ് മുന്നിലെത്തിയിരിയ്ക്കുന്നത്. 6 മില്യണ്‍ ആള്‍ക്കാരാണ് കൊലമാവ് കോകിലയുടെ ട്രെയിലര്‍ കണ്ടത്.


Click it and Unblock the Notifications











