ദളപതി 63യില്‍ പരിയേറും പെരുമാള്‍ താരവും! വിജയ് ചിത്രത്തില്‍ കതിറും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍
മെര്‍സലിനു ശേഷമുളള വിജയുടെ അറ്റ്‌ലീ ചിത്രം ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. ഈ കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ദളപതി 63 എന്നാണ് സിനിമയ്ക്ക് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ഇത്തവണ വിജയുടെ നായികയായി എത്തുന്നത്.
ഹാസ്യ താരം വിവേകും ചിത്രത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ പരിയേറും പെരുമാളിലൂടെ ശ്രദ്ധേയനായ കതിറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. വിജയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു കഥാപാത്രമായിരിക്കും കതിറിനെന്നാണ് അറിയുന്നത്.

എന്നാല്‍ ഇതില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അതേസമയം എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ഇത്തവണ വിജയ്-അറ്റ്‌ലീ ചിത്രം നിര്‍മ്മിക്കുന്നത്. സംഗീത മാന്ത്രികന്‍ എആര്‍ റഹ്മാന്‍ ദളപതി 63യ്ക്കു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു. ജി കെ വിഷ്ണു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് ആന്‌റണി റൂബെനാണ് എഡിറ്റിങ്ങ്. ഒരു സ്‌പോര്‍ട്‌സ് ത്രില്ലര്‍ ചിത്രമായിരിക്കും ദളപതി 63യെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
വനിതാ ഫുട്‌ബോള്‍ ടീമിനെ പരിശീപ്പിക്കാന്‍ എത്തുന്ന കോച്ചായി വിജയ് എത്തും. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലായിരിക്കും ദളപതി എത്തുക. ജനുവരി 20ന് ചിത്രത്തിന്റെ സ്‌പെഷ്യല്‍ പൂജ ഉണ്ടാകുമെന്നാണ് അറിയുന്നത്. ഈ വര്‍ഷം ദീപാവലിക്കു തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നും അറിയുന്നു.


Click it and Unblock the Notifications











