മമ്മൂട്ടി ചിത്രം പരോളിന് ശേഷം പുതിയ ചിത്രവുമായി അജിത് പൂജപ്പുര!! ഏഴാം വാർഡ്.. ഉടൻ ആരംഭിക്കും

മമ്മൂട്ടി ചിത്രമായ പരോളിനുശേഷം അജിത് പൂജപ്പുര രചന നിര്‍വ്വഹിക്കുന്ന ചിത്രമാണ് ഏഴാംവാർഡ്. അത്യപൂര്‍വ്വമായ ബോംബേ ഗ്രൂപ്പ് എന്ന ബ്ലഡ് ഗ്രൂപ്പിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രണയ കഥയാണിത്. ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്നാണ് അണിയറയിൽ നിന്ന് ലഭിക്കുന്ന വിവരം.

ajith poojapura

ഉടന്‍ ചിത്രീകരണംആരംഭിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം രചിച്ചിരിക്കുന്നത് അജിത് പൂജപ്പുരയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പരോളായിരുന്നു അജിത്തിന്റെ രചനയിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് എഴാം വാർഡ് ഒരുങ്ങുന്നത് നായകനും നായികയും സംവിധായകനും പുതുമുഖങ്ങളാണ്.ചിത്രത്തിന്റെ പിആര്‍ഓ അജയ് തുണ്ടത്തില്‍.

പുതുമുഖങ്ങള്‍ക്കൊപ്പം പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംഗീതം-നൗഫല്‍ പി.ഉള്ള്യേരി, ഗാനരചന-രേഖ സുധീര്‍, നൗഫല്‍ പി.
ഉള്ള്യേരി. ഏറെ ശ്രദ്ധിക്കപ്പെട്ട മമ്മൂക്ക ചിത്രമായിരുന്നു പരോൾ. 2018 പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.. സഖാവ് അലക്സ് എന്ന കര്‍ഷകനായാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. കര്‍ഷകനായ കമ്യൂണിസ്റ്റ് അലക്സിന്‍റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില കാര്യങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X